ആലുവ: മണപ്പുറത്ത് കർക്കിടക വാവുബലി ദർപ്പണത്തിന് എത്തിയ ഭക്തജനങ്ങളുടെ എണ്ണത്തിൽ വൻ കുറവ്. പുലര്‍ച്ചെ തിരക്ക്ശി ഉണ്ടായിരുന്നു എങ്കിലും പിന്നിട്കുറഞ്ഞു ശിവരാ ത്രി വാവ് കഴിഞ്ഞാൽ ഏറ്റവും അധികം ഭക്തർ പി ത്യ പുണ്യം തേടി എത്തുന്നത് കർക്കിടക വാവ് ദിനത്തിലാണ്. പെരിയാർ കരകവിഞ്ഞാണ് ഒഴുകുന്നത് എങ്കിലും 2013 ലേതിന് സമാനമല്ല. അന്ന് ആൽത്തറ വരെ വെള്ളം കയറിയിട്ടും ഭക്തരുടെ എണ്ണത്തിൽ കുറവ് വന്നിരുന്നില്ല.
റോഡരികിലാണ് ബലി ദർപ്പണം നടത്താൻ സൗകര്യമൊരുക്കിയിരിക്കുന്നത്
പുഴയിൽ ഇറങ്ങാൻ നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നതിനാൽ മുങ്ങി കുളിക്കാൻ ഭക്തർക്കായില്ല. ദർപ്പണബലികർമ്മ സാധനങ്ങൾ പുഴയിലേക്കു ഇട്ട് നൽകുവാൻ മാത്രമാണ് സാധിച്ചത്.
ശക്തമായ സുരക്ഷ സംവിധാനമാണ് മണപ്പുറത്ത് ഒരുക്കിയിരിക്കുന്നത്. ജില്ലാ കളക്ടർ മണപ്പുറത്ത് എത്തി സ്ഥിതിഗതികൾ വിലയിരുത്തി.ഇപ്പോൾ എല്ലാം നിയന്ത്രണ വെള്ളം ഇറങ്ങുന്ന മുറക്ക് നിയന്ത്രണത്തിൽ അയവ് വരുത്തും, ക്യാമ്പുകളിൽ ആവശ്യമായ എല്ലാ നടപടികളും കൈ കൊണ്ടിട്ടുണ്ട്. ഇനി പുതിയതായി ക്യാമ്പുകളുടെ ആവശ്യം നിലവിലില്ല’ എന്നും കളക്ടർ മാധ്യമ പ്രവർത്തകരോട് പറഞ്ഞു.
ദ്യശ്യ മാധ്യമങ്ങളാണ് ഇല്ലാത്ത വാർത്തകൾ കെട്ടി ചമച്ച് ഭക്തരെ പരിഭ്രാന്തരാക്കി ഇവിടെ എത്തുന്നതിൽ നിന്ന് അകറ്റിയത് എന്ന് ഭക്തർ ആരോപിച്ചു.
പോലീസ്, ഫയർ ,ദ്രുത കർമ്മ സേനയുടെ വനിതാ വിഭാഗം, തീരദേശസേന എന്നിവയാണ് സുരക്ഷക്കായി മണപ്പുറത്ത് ഉണ്ടായിരുന്നത്










