മലപ്പുറം: കോട്ടയ്ക്കലില്‍ നായാട്ടിനിടെ പൊന്മള ആക്കപ്പറമ്ബ് കണക്കയില്‍ ഇന്‍ഷാദ് എന്ന ഷാനു വെടിയേറ്റു മരിച്ച കേസില്‍ 3 പേര്‍ കൂടി റിമാന്‍ഡില്‍.പെരിന്തല്‍മണ്ണ കുറ്റിക്കാട്ടില്‍ ഹസനു (60), പെരിന്തല്‍മണ്ണ കാട്ടില്‍ അബ്ദുല്‍ റസാഖ് (53), പെരിന്തല്‍മണ്ണ ആലിപ്പറമ്ബ് പാറക്കല്‍ സുബ്രഹ്മണ്യന്‍ (55) എന്നിവരാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇവരെ കോടതി ഹാജരാക്കി റിമാന്‍ഡ് ചെയ്തു. കേസില്‍ നേരത്തേ 5 പേരെ അറസ്റ്റ് ചെയ്തിരുന്നു.നേരത്തേ അറസ്റ്റിലായ അലി അസ്‌കറിന് വെടിയുണ്ട നല്‍കിയത് ഹസനു ആണെന്ന് കേസ് അന്വേഷിക്കുന്ന കോട്ടയ്ക്കല്‍ ഇന്‍സ്‌പെക്ടര്‍ എം.കെ.ഷാജി പറഞ്ഞു. അബ്ദുല്‍ റസാഖ് ഇടനിലക്കാരനും സുബ്രഹ്മണ്യന്‍ തോക്ക് നിര്‍മിച്ചയാളുമാണ്. സുബ്രഹ്മണ്യന് വീടിനോടു ചേര്‍ന്ന് ആലയുണ്ട്. കേസില്‍ ഇനി കൂടുതല്‍പേരെ പിടികൂടാനുണ്ടെന്നും കോട്ടയ്ക്കല്‍ ഇന്‍സ്‌പെക്ടര്‍ പറഞ്ഞു. ചേങ്ങോട്ടൂര്‍- ചട്ടിപ്പറമ്ബ് റോഡില്‍ നായാട്ടിനിടെയാണ് യുവാവ് വെടിയേറ്റു മരിച്ചത്.


