Home Breaking News നടിയെ ആക്രമിച്ച കേസ്; എഡിജിപി എസ് ശ്രീജിത്തിനെ മാറ്റിയതിനെതിരെ സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി തള്ളി

നടിയെ ആക്രമിച്ച കേസ്; എഡിജിപി എസ് ശ്രീജിത്തിനെ മാറ്റിയതിനെതിരെ സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി തള്ളി

2
0

 

നടിയെ ആക്രമിച്ച കേസ്; എഡിജിപി എസ് ശ്രീജിത്തിനെ മാറ്റിയതിനെതിരെ സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി തള്ളി

കൊച്ചി: നടിയെ ആക്രമിച്ച കേസിന്റെ അന്വേഷണ ചുമതലയില്‍ നിന്ന് എഡിജിപി എസ് ശ്രീജിത്തിനെ മാറ്റിയതിനെതിരായി സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി തള്ളി.സര്‍ക്കാരിന്റെ ഭരണകാര്യങ്ങളില്‍ ഇടപെടില്ലെന്ന് കോടതി വ്യക്തമാക്കി. ഐഎഎസ്, ഐപിഎസ് ഉദ്യോഗസ്ഥരുടെ സ്ഥലംമാറ്റം സര്‍ക്കാരിന്റെ ഭരണപരമായ കാര്യങ്ങളാണ്. കോടതിയ്ക്ക് ഇതില്‍ ഇടപെടാന്‍ സാധിക്കില്ലെന്ന് ചീഫ് ജസ്റ്റിസ് അദ്ധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി.ക്രൈംബ്രാഞ്ച് മേധാവി സ്ഥാനത്തുനിന്ന് എസ് ശ്രീജിത്തിനെ മാറ്റിയതിനെതിരെ സംവിധായകന്‍ ബൈജു കൊട്ടാരക്കര ഹൈക്കോടതിയില്‍ സമര്‍പ്പിച്ച പൊതുതാത്പര്യ ഹര്‍ജിയാണ് കോടതി തള്ളിയത്. ശ്രീജിത്തിനെ മാറ്റിയത് നടിയെ ആക്രമിച്ച കേസിന്റെ അന്വേഷണത്തെ ബാധിക്കുമെന്നായിരുന്നു ഹര്‍ജിയില്‍ ആരോപിച്ചത്.അതേസമയം, ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന ഹര്‍ജിയില്‍ വിചാരണക്കോടതിയില്‍ വാദം പുരോഗമിക്കുകയാണ്. ബാലചന്ദ്ര കുമാറിന്റെ മൊഴിയുടെ അടിസ്ഥാനത്തിലുള്ള അന്വേഷണം ശരിയല്ലെന്ന് ദിലീപിന്റെ അഭിഭാഷകര്‍ കോടതിയില്‍ വാദിച്ചു. ഹര്‍ജിയില്‍ പ്രതിഭാഗത്തിന്റെ വാദം പൂര്‍ത്തിയായാല്‍ പ്രോസിക്യൂഷന്റെ മറുപടി വാദം ഉടന്‍ ആരംഭിക്കും.അതിനിടെ, നടിയെ ആക്രമിച്ച കേസില്‍ 15ാം പ്രതിയായി ശരത്തിനെ അറസ്റ്റ് ചെയ്തുവെന്ന വിവരം കോടതി അറിഞ്ഞില്ലെന്ന് വിചാരണ കോടതി അറിയിച്ചു. നേരത്തെ അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയിലാണ് ശരത്തിന്റെ അറസ്റ്റുവിവരം രേഖപ്പെടുത്തിയിരുന്നത്. ഇക്കാര്യം കോടതി അറിഞ്ഞില്ലെന്നായിരുന്നു വിചാരണ കോടതി വ്യക്തമാക്കിയത്.

LEAVE A REPLY

Please enter your comment!
Please enter your name here