കോഴിക്കോട്: നഗരവാസികളുടെ ജീവന്‍ ഭീഷണിയായി വന്യജീവികള്‍ പെരുകുന്നു. കാട്ടുപന്നിയുമാണ് നിലവില്‍ മേഖലയില്‍ പ്രശ്‌നമായി മാറിയത്.മുള്ളന്‍ പന്നികളും കുറുക്കനും നേരത്തേ തന്നെ നഗരത്തില്‍ സ്ഥിരം കാഴ്ചയാണ്.കാട്ടുപന്നിയുടെ ശല്യം ഏറ്റവുമധികം സിവില്‍ സ്റ്റേഷന്‍ വാര്‍ഡിലാണ്. കഴിഞ്ഞ ദിവസം മേഖലയില്‍ ഒരാള്‍ക്ക് പന്നിയുടെ കുത്ത് കിട്ടി. വാഴയും ചേമ്ബും കപ്പയും മഞ്ഞളുമെല്ലാം കുത്തിയിളക്കുന്നു. കോട്ടൂളി മീമ്ബാലക്കുന്നിലെ കാടുനിറഞ്ഞ ഭാഗവും ബൈപ്പാസിന് ചുറ്റുമുള്ള ചതുപ്പുമൊക്കെയാണ് ഇവയുടെ മുഖ്യ താമസകേന്ദ്രം.പന്നി കുറുകെച്ചാടി ദേശീയപാത ബൈപ്പാസില്‍ യുവാവ് മരിച്ചിട്ട് അധികമായില്ല. അതിന്റെ പിറ്റേന്ന് പന്നികളിലൊന്നിനെ വനംവകുപ്പ് വെടിവെച്ച് കൊന്നിരുന്നു. ബസിറങ്ങി വീട്ടിലേക്ക് നടന്ന യുവാവിനെയാണ് പന്നി കഴിഞ്ഞ മാസം ആക്രമിച്ചത്.ഇതോടെ പ്രദേശവാസികള്‍ ഭീതിയിലാണ് കഴിയുന്നത്. ഇതോടെ താമരശ്ശേരിയില്‍ വനം വകുപ്പ് ഫ്‌ലയിങ് സ്‌ക്വാഡിന്റെ നേതൃത്വത്തില്‍ പന്നികളെ വെടിവെക്കുന്നത് ആരംഭിച്ചിട്ടുണ്ട്.









