Home Breaking News ഗംഗയില്‍ കുളിക്കാനിറങ്ങിയ സൈനികന്‍ മുങ്ങിമരിച്ചു

ഗംഗയില്‍ കുളിക്കാനിറങ്ങിയ സൈനികന്‍ മുങ്ങിമരിച്ചു

2
0

ഉത്തരാഖണ്ഡിലെ ഋഷികേശിനടുത്തുള്ള ഗംഗാ നദിയില്‍ കുളിക്കാനിറങ്ങിയ സൈനികന്‍ മുങ്ങിമരിച്ചു. രാജസ്ഥാനില്‍ നിന്നുള്ള നിതുല്‍ യാദവിന്റെ(25) മൃതദേഹമാണ് നദിയില്‍ നിന്നും ലഭിച്ചത്.ആറംഗ സംഘമാണ് കുളിക്കാനിറങ്ങിയതെന്ന് പൊലീസ് അറിയിച്ചു. ലക്ഷ്മണ്‍ ജൂലയ്ക്ക് സമീപം ഫൂല്‍ചട്ടിയിലാണ് സംഭവം.പൊടുന്നനെ ജലനിരപ്പ് ഉയര്‍ന്നതും, തുടര്‍ന്നുണ്ടായ ശക്തമായ ഒഴുക്കിലും പെട്ട് സൈനികന്‍ ഒഴുകിപ്പോകുകയായിരുന്നു. സംഭവസ്ഥലത്ത് നിന്ന് രണ്ട് കിലോമീറ്റര്‍ അകലെ എസ്ഡിആര്‍എഫ് മുങ്ങല്‍ വിദഗ്ധരാണ് മൃതദേഹം കണ്ടെത്തിയത്. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചതായി പൊലീസ് പറഞ്ഞു.രാജസ്ഥാനിലെ അല്‍വാര്‍ ജില്ലയിലെ ഗന്ദല ഗ്രാമത്തില്‍ നിന്നുള്ളയാളാണ് യാദവ്. അദ്ദേഹം അവധിയിലാണെന്നും ഋഷികേശ് സന്ദര്‍ശിക്കാന്‍ എത്തിയതാണെന്നും പൊലീസ് കൂട്ടിച്ചേര്‍ത്തു.

LEAVE A REPLY

Please enter your comment!
Please enter your name here