ന്യൂഡല്‍ഹി: സി.ബി.ഐ ഡയറക്ടര്‍ അലോക് വര്‍മയെ സ്ഥാനത്തു നിന്നു മാറ്റിയ കേന്ദ്ര സര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധിച്ച് രാജ്യത്തെ സി.ബി.ഐ ഓഫീസുകളിലേക്ക് കോണ്‍ഗ്രസ് മാര്‍ച്ച് നടത്തി. സി.ബി.ഐ ആസ്ഥാനത്തേക്ക് കോണ്‍്ഗ്രസ് നട്തതിയ പ്രതിഷേധ മാര്‍ച്ച് സംഘര്‍ഷത്തില്‍ കലാശിച്ചു. മാര്‍ച്ചിന് നേതൃത്വം നല്കിയ കോണ്‍ഗ്രസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധി ഉള്‍പ്പടെയുള്ള നേതാക്കന്മാരെ പോലീസ് അറസ്റ്റ് ചെയ്തു. മാര്‍ച്ചിനിടയില്‍ പ്രതിഷേധക്കാരും പോലീസും ഏറ്റുമുട്ടിയത് സ്ഥലത്ത് സംഘര്‍ഷത്തിനിടയാക്കി. പ്രവര്‍ത്തകര്‍ പോലീസ് സ്ഥാപിച്ച ബാരിക്കേഡുകള്‍ തകര്‍ക്കാന്‍ ശ്രമിച്ചതാണ് സംഘര്‍ഷത്തിന് കാരണമായത്.
മാര്‍ച്ചില്‍ കോണ്‍ഗ്രസിന് പുറമെ ഇടത് പാര്‍ട്ടികളും തൃണമൂല്‍ കോണ്‍ഗ്രസും പങ്കെടുത്തു.ഡല്‍ഹി പോലീസ് അറസ്റ്റ് ചെയ്ത രാഹുല്‍ ഗാന്ധി ഉള്‍പ്പടെയുള്ളവരെ ലോദി റോഡ് പോലീസ് സ്റ്റേഷനിലേക്ക് മാറ്റി. കോണ്‍ഗ്രസ് നേതാക്കന്മാരായ അശോക് ഗെഹ്ലോട്ട്, അഹമ്മദ് പട്ടേല്‍, മോത്തിലാല്‍ വോറ, വീരപ്പ മൊയ്ലി, ആനന്ദ് ശര്‍മ എന്നിവരും മാര്‍ച്ചില്‍ പങ്കെടുത്തു.
മാര്‍ച്ചില്‍ പ്രവര്‍ത്തകരോട് സംസാരിച്ച രാഹുല്‍ ഗാന്ധി പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷമായ വിമര്‍ശനമാണ് നടത്തിയത്. ‘കാവല്‍ക്കാരനെ’ മോഷണം നടത്താന്‍ കോണ്‍ഗ്രസ് അനുവദിക്കുകയില്ലെന്ന് രാഹുല്‍ വ്യക്തമാക്കി.
റാഫേല്‍ കേസ് അന്യേഷിക്കാന് ശ്രമിച്ചതിന്റെ പേരിലാണ് സി.ബി.ഐ ഡയറക്ടെറ മാറ്റിയതെന്നും ഈ നടപടി നിയമവിരുദ്ധമാണെന്നും ഡയറക്ടറെമാറ്റാന് പ്രധാനമന്ത്രി നരേന്ദ്രമോഡിക്ക് അധികാരമില്ലെന്നും രാഹുല്‍ഗാന്ധി പറഞ്ഞു. റാഫേല്‍ അഴിമതികള്‍ മറച്ചു വക്കുന്നതിനാണ് സര്‍ക്കാറിന്റെ ശ്രമം. സി ബി ഐ അന്വേഷണം ആരംഭിച്ചാല്‍ തന്നെ തന്റെ പ്രധാനമന്ത്രി സ്ഥാനം നഷ്ടപ്പെടുമെന്ന് മോഡിക്ക് അറിയാമായിരുന്നു.പിടിക്കപ്പെടുമെന്ന് ഉറപ്പായപ്പോള്‍ സി.ബി.ഐ മോധാവിയെ മാറ്റിയ നടപടി ഭരണഘടനയോടുള്ള വെല്ലുവിളിയാണെന്നും. ഇത് ഇന്ത്യന്‍ ജനതയെ അപമാനിക്കുന്നതിന് തുല്യമാണെന്നും കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ വ്യക്തമാക്കി.
ചൊവ്വാഴ്ച്ച രാത്രിയായിരുന്നു അലോക് വര്‍മ്മയെയും രാകേഷ് അസ്താനിയെയും ചുമതലയില്‍നിന്നു മാറ്റി അവധിയില്‍ പ്രവേശിപ്പിച്ചത്. അലോകിനു പകരം നാഗേശ്വര റാവുവിനാണ് സര്‍ക്കാര്‍ താത്കാലിക ഡയറക്ടറുടെ ചുമതല നല്‍കിയത്. ഈ വിഷയത്തില്‍ അലോക് വര്‍മ്മയുടെ പരാതി പരിഗണിച്ച സുപ്രീംകോടതി അലോകിന്റെ രണ്ടു വര്‍ഷത്തെ കാലാവധി പൂര്‍ത്തിയായിട്ടില്ലെന്നും കേന്ദ്ര ഉത്തരവ് മുദ്രണം ചെയ്ത കവറിനുള്ളില്‍ നല്‍കണമെന്നും ആവശ്യപ്പെട്ടു.
അയ്യനെ തൊഴുത് രാഷ്ട്രപതി; ഇരുമുടിക്കെട്ട് ക്ഷേത്രനടയില്‍ സമര്‍പ്പിച്ചു
അയ്യനെ തൊഴുത് രാഷ്ട്രപതി. ഇരുമുടിക്കെട്ടുമായി പതിനെട്ടാംപടി ചവിട്ടിയാണ് അയ്യപ്പ ദര്‍ശനം പൂ…











