കൊച്ചി: സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തിൽശബരിമല ദർശനത്തിനായി നടത്താൻ ആറ് യുവതികൾ കൊച്ചിയിലെത്തിയതായി സൂചന.
തിങ്കളാഴ്ച പുലർച്ചെ നാല് മണിയോടെയാണ് മലബാർ മേഖലയിൽ നിന്നുള്ള യുവതികൾ കൊച്ചിയിൽ എത്തിയതെന്നാണ് റിപ്പോർട്ട്. ട്രെയിൻ മാർഗം എത്തിയ ഇവർ രഹസ്യ കേന്ദ്രത്തിലാണെന്നും ഇവരെ കുറിച്ചുള്ള വിവരങ്ങൾ പൊലീസിന് അറിയാമെന്നാണ് സൂചന .
വടക്കൻ കേരളത്തിൽ നിന്നുള്ളരണ്ടു ജില്ലകളിലുള്ള യുവതികളെന്നാണ് സൂചന. ഇവർക്ക് ഏതെങ്കിലും സംഘടനയുമായി ബന്ധമുണ്ടോയെന്നുള്ള കാര്യങ്ങൾ വ്യക്തമല്ല. ഇവർ നിലയ്ക്കൽ എത്തിയാൽ പൊലീസ് സഹായങ്ങൾ ലഭിക്കുമെന്നാണ് വിവരം. നിലയ്ക്കൽ വരെ ഇവർ സ്വന്തം നിലയിൽ എത്തണമെന്നാണ് പൊലീസ് നിലപാട്.
‘മൊന്‍ ന്ത’ ചുഴലിക്കാറ്റ് വരുന്നു; കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഇന്ന് യെലോ അലര്‍ട്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് മഴ ശക്തമായി തുടരും. കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഇന്ന് യെലോ…







