ന്യൂഡല്‍ഹി: സിബിഐ ഉള്‍പ്പോര് കേന്ദ്ര വിജിലന്‍സ് കമ്മിഷന് (സിവിസി) അന്വേഷിക്കണമെന്നു സുപ്രീംകോടതി. സിബിഐയിലെ കലഹങ്ങളിലും ആരോപണ പ്രത്യാരോപണങ്ങളിലും വിരമിച്ച ജഡ്ജിയായ എ.കെ. പട്നായിക്കിന്റെ നേതൃത്വത്തില്‍ സെന്‍ട്രല്‍ വിജിലന്‍സ് കമ്മീഷന് അന്വേഷണം പൂര്‍ത്തിയാക്കി രണ്ടാഴ്ചയ്ക്കകം റിപ്പോര്‍ട്ട് നല്‍കാനാണ് കോടതി ഉത്തരവ്.
സ്ഥാനത്തുനിന്നു മാറ്റിയതിനെതിരെ സിബിഐ ഡയറക്ടറായിരുന്ന അലോക് വര്‍മ നല്കിയ ഹര്‍ജിയിലാണ് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനായ മൂന്നംഗ ബെഞ്ചിന്റെ നടപടി. അന്വേഷണത്തിന് സിവിസി മൂന്നാഴ്ച സമയം ചോദിച്ചെങ്കിലും കോടതി അനുവദിച്ചില്ല. നവംബര്‍ 12ന് കേസ് വീണ്ടും പരിഗണിക്കും. നയപരമായ തീരുമാനങ്ങള്‍ പുതിയ ഡയറക്ടര്‍ നാഗേശ്വര റാവു എടുക്കരുതെന്നും സുപ്രീം കോടതി നിര്‍ദ്ദേശിച്ചു. ഇടക്കാല ഡയറക്ടര്‍ ഭരണച്ചുമതല മാത്രം നിര്‍വഹിച്ചാല്‍ മതിയെന്നും കോടതി വ്യക്തമാക്കി.
ചൊവ്വാഴ്ച അര്‍ധരാത്രിയോടെയാണ് കേന്ദ്ര സര്‍ക്കാര്‍ അലോക് വര്‍മ്മയെ സിബിഐ മേധാവി സ്ഥാനത്ത് നിന്നും മാറ്റിയത്. കേന്ദ്രസര്‍ക്കാര്‍ നീക്കിയ സിബിഐ ഡയറക്ടര്‍ അലോക് വര്‍മയ്ക്കു പിന്നാലെ സ്പെഷല്‍ ഡയറക്ടര്‍ രാകേഷ് അസ്താനയും ഹര്‍ജി നല്കി. സുപ്രധാന കേസുകളുടെ അന്വേഷണം കയ്യാളുന്നതിനിടെയാണു തന്നെ മാറ്റിയതെന്നു ഹര്‍ജിയില്‍ അലോക് വര്‍മ ചൂണ്ടിക്കാട്ടി. രാകേഷ് അസ്താനയ്ക്കെതിരെയും ആരോപണം ഉന്നയിച്ചിട്ടുണ്ട്. സിബിഐ ഡയറക്ടറെ നീക്കിയ നടപടി റദ്ദാക്കണമെന്നാവശ്യപ്പെട്ട് സന്നദ്ധസംഘടന കോമണ്‍കോസ് സമര്‍പ്പിച്ച പൊതുതാല്പര്യ ഹര്‍ജിയും കോടതിയുടെ പരിഗണനയ്ക്കെത്തി.
‘മൊന് ന്ത’ ചുഴലിക്കാറ്റ് വരുന്നു; കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഇന്ന് യെലോ അലര്‍ട്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് മഴ ശക്തമായി തുടരും. കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഇന്ന് യെലോ…













