Home Breaking News വീട്ടിലെ ഫ്രിഡ്ജിനുള്ളില്‍ വയോധികന്റെ മൃതദേഹം കണ്ടെത്തി

വീട്ടിലെ ഫ്രിഡ്ജിനുള്ളില്‍ വയോധികന്റെ മൃതദേഹം കണ്ടെത്തി

5
0

ന്യൂഡല്‍ഹി: വടക്കുകിഴക്കന്‍ ദില്ലിയിലെ സീലംപൂരില്‍ വീട്ടിലെ ഫ്രിഡ്ജിനുള്ളില്‍ 50 വയസുകാരന്റെ മൃതദേഹം കണ്ടെത്തി.ഇയാളെ കൊലപ്പെടുത്തി ഫ്രിഡ്ജില്‍ അടച്ചതാണെന്നാണ് പൊലീസ് നിഗമനം. സക്കീര്‍ എന്നയാളാണ് മരിച്ചത്. ഇയാള്‍ വീട്ടില്‍ തനിച്ചാണ് താമസിക്കുന്നതെന്നും ഭാര്യയും കുട്ടികളും അടുത്തില്ലെന്നും പൊലീസ് പറഞ്ഞു.വെള്ളിയാഴ്ച രാത്രി 7.15ഓടെ ബന്ധു ഫോണ്‍ ചെയ്തപ്പോള്‍ അറ്റന്‍ഡ് ചെയ്തില്ല. ഇതേതുടര്‍ന്ന് സംശയം തോന്നി നടത്തിയ അന്വേഷണത്തിലാണ് ഞെട്ടിക്കുന്ന സംഭവം പുറത്തറിഞ്ഞത്. പരിശോധനക്കായി പൊലീസ് ഗൗതംപുരിയിലെ വീട്ടിലെത്തിയപ്പോഴാണ് മൃതദേഹം ഫ്രിഡ്ജില്‍ കണ്ടത്. റഫ്രിജറേറ്ററില്‍ മരവിച്ച നിലയിലായിരുന്നു സക്കീറിന്റെ മൃതശരീരമെന്ന് പൊലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.കൊലപാതകിയെ കുറിച്ച് സൂചന ലഭിച്ചതായി പൊലീസ് അറിയിച്ചു. കൂടുതല്‍ അന്വേഷണം നടക്കുകയാണെന്നും പൊലീസ് വ്യക്തമാക്കി. ഫോറന്‍സിക് ഉദ്യോഗസ്ഥര്‍ അടക്കമുള്ള സംഘം സംഭവസ്ഥലം സന്ദര്‍ശിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here