Home Breaking News ‘ജയ് ശ്രീറാം’ വിളിച്ചില്ല; 17കാരനായ മുസ്ലീം ബാലനെ 40പേര്‍ ചേര്‍ന്ന് ക്രൂരമായി മര്‍ദ്ദിച്ചു

‘ജയ് ശ്രീറാം’ വിളിച്ചില്ല; 17കാരനായ മുസ്ലീം ബാലനെ 40പേര്‍ ചേര്‍ന്ന് ക്രൂരമായി മര്‍ദ്ദിച്ചു

8
0

ഹൈദരാബാദ്: ജയ് ശ്രീറാം വിളിക്കാത്തതിന്റെ പേരില്‍ 17കാരനായ മുസ്ലീം ബാലനെ 40 പേര്‍ ചേര്‍ന്ന് മര്‍ദ്ദിച്ചതായി പരാതി.ബോണലു ഘോഷയാത്രയ്ക്കിടെയാണ് സംഭവമുണ്ടായത്. ഇതുമായി ബന്ധപ്പെട്ട് 14പേരെ തിരിച്ചറിഞ്ഞിട്ടുണ്ട്.വ്യാഴാഴ്ചയാണ് സംഭവം നടന്നത്. ഘോഷയാത്ര കടന്നുപോയ വഴിയില്‍ നില്‍ക്കുകയായിരുന്ന കുട്ടിയുടെ നെറ്റിയില്‍ ചിലര്‍ ചന്ദനം ചാര്‍ത്തി. പിന്നീട് ജയ് ശ്രീറാം എന്ന് വിളിക്കാന്‍ അവര്‍ ആവശ്യപ്പെട്ടു. കുട്ടി വിസമ്മതിച്ചതോടെ ഘോഷയാത്രയില്‍ പങ്കെടുത്ത 40 പേര്‍ ചേര്‍ന്ന് അധിക്ഷേപിക്കുകയും മര്‍ദ്ദിക്കുകയുമായുമായിരുന്നു. കുട്ടിയുടെ ബന്ധുക്കള്‍ ചാര്‍മിനാര്‍ പൊലീസിന് നല്‍കിയ പരാതിയെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് 14പേരെ തിരിച്ചറിഞ്ഞത്. അന്യായമായി തടഞ്ഞുനിര്‍ത്തല്‍, മുറിവേല്‍പ്പിക്കല്‍, അസഭ്യം പറഞ്ഞ് പ്രകോപനം സൃഷ്ടിക്കല്‍ എന്നീ കുറ്റങ്ങളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. സംഭവത്തില്‍ അന്വേഷണം നടന്നുവരികയാണ്. ഇതിന്റെ ഭാഗമായി പ്രദേശത്ത് ഇപ്പോഴും സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയാണ്

LEAVE A REPLY

Please enter your comment!
Please enter your name here