Home Breaking News ബലാത്സംഗക്കേസില്‍ ജാമ്യത്തിലിറങ്ങിയ പ്രതി ഇരയെ കത്തിമുനയില്‍ നിര്‍ത്തി വീണ്ടും പീഡിപ്പിച്ചു; ദൃശ്യങ്ങള്‍ പകര്‍ത്തി; കേസ് പിന്‍വലിക്കണമെന്ന്...

ബലാത്സംഗക്കേസില്‍ ജാമ്യത്തിലിറങ്ങിയ പ്രതി ഇരയെ കത്തിമുനയില്‍ നിര്‍ത്തി വീണ്ടും പീഡിപ്പിച്ചു; ദൃശ്യങ്ങള്‍ പകര്‍ത്തി; കേസ് പിന്‍വലിക്കണമെന്ന് ആവശ്യം – Out On Bail, Man Rapes Same Woman At Knife-Point

2
0

ഭോപ്പാല്‍: ബലാത്സംഗക്കേസില്‍ ജാമ്യത്തിലിറങ്ങിയ പ്രതി വീണ്ടും അതേ പെണ്‍കുട്ടിയെ പീഡിപ്പിച്ചതായി റിപ്പോര്‍ട്ട്.9-കാരിയുടെ വീട്ടില്‍ അതിക്രമിച്ച് കയറി കത്തിമുനയില്‍ നിര്‍ത്തി ഭീഷണിപ്പെടുത്തിയായിരുന്നു വീണ്ടും പീഡിപ്പിച്ചത്. മദ്ധ്യപ്രദേശിലെ ജബല്‍പൂരിലായിരുന്നു സംഭവം.2020-ലായിരുന്നു പെണ്‍കുട്ടി ആദ്യം ആക്രമിക്കപ്പെട്ടത്. തുടര്‍ന്ന് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പ്രതി അറസ്റ്റിലാവുകയും ജയിലിലാകുകയും ചെയ്തു. 17 വയസായിരുന്നു അന്ന് പെണ്‍കുട്ടിക്ക്. പോക്സോ നിയമപ്രകാരമാണ് പ്രതിക്കെതിരെ നടപടി സ്വീകരിച്ചത്. എന്നാല്‍ രണ്ട് വര്‍ഷത്തിന് ശേഷം പ്രതിക്ക് ജാമ്യം കിട്ടി പുറത്തിറങ്ങിയതോടെവീണ്ടും പെണ്‍കുട്ടിയെ ആക്രമിക്കുകയായിരുന്നു.ഒരു സുഹൃത്തിനെയും കൂട്ടിയാണ് പ്രതി ആക്രമിക്കാനെത്തിയത്. പീഡന ദൃശ്യങ്ങള്‍ സുഹൃത്ത് മൊബൈലില്‍ പകര്‍ത്തുകയും ചെയ്തു. തുടര്‍ന്ന് 2020-ല്‍ നല്‍കിയ ബലാത്സംഗക്കേസ് പിന്‍വലിക്കണമെന്ന് പ്രതി ആവശ്യപ്പെട്ടു. ഇല്ലെങ്കില്‍ പീഡന ദൃശ്യങ്ങള്‍ വൈറലാക്കുമെന്ന് ഭീഷണിപ്പെടുത്തി. ഇതിന് പിന്നാലെയാണ് 19-കാരി വീണ്ടും പോലീസില്‍ പരാതി നല്‍കിയത്. സംഭവത്തില്‍ കൂട്ടബലാത്സംഗത്തിന് കേസെടുത്തതായും സുഹൃത്തിനെയും പ്രതിയെയും ഉടന്‍ അറസ്റ്റ് ചെയ്യുമെന്നും പോലീസ് അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here