മുംബയ്: മഹാരാഷ്ട്രയിലെ പ്രമുഖ വ്യവസായിയുടെ വീട്ടിലും സ്ഥാപനങ്ങളിലും ആദായ നികുതി വകുപ്പ് നടത്തിയ റെയ്ഡില്‍ പിടിച്ചെടുത്തത് കണക്കില്‍പ്പെടാത്ത 58 കോടി രൂപയും 32 കിലോ സ്വര്‍ണവും ഉള്‍പ്പടെ 390 കോടി രൂപയുടെ അനധികൃത സമ്ബാദ്യം.ജല്‍ന,ഔറംഗാബാദ് എന്നിവിടങ്ങളിലാണ് റെയ്ഡ് നടത്തിയത്.വ്യവസായിയുടെ ഓഫീസിലും സ്ഥാപനങ്ങളിലും നോട്ടുകെട്ടുകളുടെ വലിയ ശേഖരമാണ് കണ്ടെത്തിയത്. പിടിച്ചെടുത്ത പണം എണ്ണിത്തിട്ടപ്പെടുത്താന്‍ 13 മണിക്കൂര്‍ വേണ്ടിവന്നുവെന്നാണ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കുന്നത്. വ്യാപാരിയെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ അധികൃതര്‍ പുറത്തുവിട്ടിട്ടില്ല. അടുത്തകാലത്ത് ആദായ നികുതി വകുപ്പ് റെയ്ഡില്‍ പിടിച്ചെടുക്കുന്ന ഏറ്റവും ഉയര്‍ന്ന തുകയാണ് ഇതെന്നാണ് റിപ്പോര്‍ട്ട്.അടുത്തിടെ, സ്‌കൂള്‍ നിയമന അഴിമതിക്കേസില്‍ ബംഗാള്‍ മുന്‍മന്ത്രി പാര്‍ത്ഥ ചാറ്റര്‍ജിക്കൊപ്പം അറസ്റ്റിലായി നടി അര്‍പ്പിത മുഖര്‍ജിയുടെ ഫ്‌ളാറ്റുകളില്‍ ഇ ഡി നടത്തിയ റെയ്ഡില്‍ കോടികളുടെ കറന്‍സി നോട്ടുകള്‍ പിടിച്ചെടുത്തിരുന്നു. ആദ്യം നടത്തിയ റെയ്ഡില്‍ 21കാേടി രൂപയും ആഭരണങ്ങളുമാണ് പിടിച്ചെടുത്ത്. രണ്ടാമത്തെ റെയ്ഡില്‍ 28 കോടി രൂപയുടെ നോട്ടുകെട്ടുകളും അഞ്ചു കിലോ സ്വര്‍ണ്ണവുമാണ് ലഭിച്ചത്. മണിക്കൂറുകളെടുത്താണ് നോട്ടുകള്‍ എണ്ണിത്തീര്‍ത്തത്.
Home Breaking News വ്യവസായിയുടെ വീട്ടില്‍ നിന്ന് പിടിച്ചത് 58 കോടിയുടെ നോട്ടുകള്‍ , എണ്ണിത്തീര്‍ക്കാന്‍ എടുത്തത് 13 മണിക്കൂര്‍,...





