മുംബൈ: കൃതി സനോണും വരുണ്‍ ധവാനും ഒന്നിക്കുന്ന ചിത്രമാണ് ‘ഭേഡിയ’. അമര്‍ കൗശിക് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തു വിട്ടു.നവംബര്‍ 25ന് ആണ് ചിത്രം റിലീസ് ചെയ്യുക. ‘ഭേഡിയ’യില്‍ ഡോ. അനിക എന്ന കഥാപാത്രമായിട്ടാണ് കൃതി സനോണ്‍ എത്തുന്നത്. ‘ഭാസ്‌കര്‍’ എന്നാണ് വരുണ്‍ ധവാന്റെ കഥാപാത്രത്തിന്റെ പേര്. ചിത്രം ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളിലാണ് തിയറ്ററുകളില്‍ പ്രദര്‍ശനത്തിന് എത്തുക.ദിനേശ് വിജയന്‍ ജിയോ സ്റ്റുഡിയോസുമായി ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. ദീപക് ദൊബ്രിയാല്‍, അഭിഷേക് ബാനര്‍ജി എന്നിവരും ചിത്രത്തില്‍ അഭിനയിക്കുന്നു. ജിഷ്ണു ഭട്ടചാര്‍ജിയാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. സച്ചിന്‍- ജിഗാര്‍ സംഗീത സംവിധാനം നിര്‍വഹിക്കുന്ന ദീപക് ദൊബ്രിയാല്‍, അഭിഷേക് ബാനര്‍ജി എന്നിവരും ചിത്രത്തില്‍ അഭിനയിക്കുന്നു. ജിയോ സ്റ്റുഡിയോസാണ് ചിത്രത്തിന്റെ വിതരണം നിര്‍വഹിക്കുന്നത്.ജഗ്ജഗ്ഗ് ജിയോ ആണ് വരുണ്‍ ധവാന്‍ നായകനായി ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയ ചിത്രം. അനില്‍ കപൂര്‍ പ്രധാന വേഷത്തില്‍ എത്തിയ ചിത്രം രാജ് മേഹ്തയായിരുന്നു സംവിധാനം ചെയ്തത്. 2022 ജൂണ്‍ 24ന് ആണ് ചിത്രം റിലീസ് ചെയ്തത്. കൃതി സനോണ്‍ നായികയായി ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയ ചിത്രം ‘ഹീറോപന്തി 2’വാണ്. ആക്ഷന്‍ ഹീറോ ടൈഗര്‍ ഷ്രോഫ് ആണ് ചിത്രത്തില്‍ നായകനായി എത്തിയത്. അഹമ്മദ് ഖാനാണ് ചിത്രം സംവിധാനം ചെയ്തത്. എ ആര്‍ റഹ്മാനാണ് സംഗീത സംവിധാനം നിര്‍വഹിച്ചത്.





