സണ്ണി വെയ്ന്‍ നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘അപ്പന്‍’. ചിത്രത്തിന്റേതായി ഇതുവരെ പുറത്ത് വിട്ടിരിക്കുന്ന ട്രൈലര്‍, പോസ്റ്റര്‍ എന്നിവയെല്ലാം തന്നെ ഏറെ പ്രതീക്ഷ ഉണര്‍ത്തുന്നവയാണ്.മുന്‍ ചിത്രങ്ങളില്‍ നിന്ന് വ്യത്യസ്തമായ രൂപത്തിലും ഭാവത്തിലും ആണ് ചിത്രത്തില്‍ സണ്ണി വെയ്ന്‍ പ്രത്യക്ഷപ്പെടുന്നത്.മജു ആണ് സംവിധാനം. സംവിധായകനും ആര്‍. ജയകുമാറും ചേര്‍ന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ടൈനി ഹാന്‍ഡ്‌സിന്റെ ബാനറില്‍ ജോസ്‌കുട്ടി മഠത്തില്‍, രഞ്ജിത്ത് മണമ്ബ്രക്കാട്ട് എന്നിവരാണ് അപ്പന്‍ നിര്‍മിക്കുന്നത്. ശ്രീനാഥ് ഭാസി നായകനാകുന്ന ‘പടച്ചോനെ ഇങ്ങള് കാത്തോളീ’ ആണ് ഇവരുടേതായി ഇറങ്ങാനിരിക്കുന്ന മറ്റൊരു ചിത്രം. ചിത്രം ഒക്ടോബര്‍ 28-ന് സോണി ലൈവില്‍ ലഭ്യമാകും.അനന്യ, ഗ്രേസ് ആന്റണി, പോളി വത്സന്‍, രാധിക രാധാകൃഷ്ണന്‍, അനില്‍ കെ ശിവറാം, വിജിലേഷ്, ഉണ്ണി രാജ, അലന്‍സിയര്‍, അഷ്റഫ്, ദ്രുപദ് കൃഷ്ണ എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു. കുടുംബപശ്ചാത്തലത്തിലുള്ള ഒരു ഡാര്‍ക്ക് കോമഡി കഥയാണ് ‘അപ്പന്‍’.ഛായാഗ്രഹണം – പപ്പു, വിനോദ് ഇല്ലമ്ബള്ളി എഡിറ്റര്‍ – കിരണ്‍ ദാസ്, സംഗീതം – ഡോണ്‍ വിന്‍സെന്റ്, ഗാനരചന – അന്‍വര്‍ അലി, സിങ്ക് സൗണ്ട് – ലെനിന്‍ വലപ്പാട്, സൗണ്ട് ഡിസൈന്‍ – വിക്കി, കിഷാന്‍. എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ – ദീപു ജി പണിക്കര്‍, മേക്കപ്പ് – റോണെക്സ് സേവ്യര്‍, ആര്‍ട്ട് – കൃപേഷ് അയ്യപ്പന്‍കുട്ടി, കോസ്റ്റ്യൂം – സുജിത്ത് മട്ടന്നൂര്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ – ദീപക് പരമേശ്വരന്‍, പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ് – പ്രസാദ്, ലൊക്കേഷന്‍ മാനേജര്‍ – സുരേഷ്, സ്റ്റില്‍സ് – റിച്ചാര്‍ഡ്,ഷുഹൈബ്, ഡിസൈന്‍സ് – ഓള്‍ഡ് മങ്ക്സ്,ഷിബിന്‍ സി ബാബു, പി ആര്‍ ഒ – മഞ്ജു ഗോപിനാഥ്.





