Home Breaking News കേരള പാഠ്യപദ്ധതി പരിഷ്‌കരണം വിവാദ നിര്‍ദ്ദേശങ്ങളില്‍ പുനരാലോചന വേണം. : എസ് എസ് എഫ്

കേരള പാഠ്യപദ്ധതി പരിഷ്‌കരണം വിവാദ നിര്‍ദ്ദേശങ്ങളില്‍ പുനരാലോചന വേണം. : എസ് എസ് എഫ്

3
0

എസ് എസ് എഫ് മലപ്പുറം വെസ്റ്റ് ജില്ലാ സംഘടനാ ഉച്ചകോടി സംസ്ഥാന പ്രസിഡന്റ് കെ വൈ നിസാമുദ്ധീന്‍ ഫാളിലി ഉദ്ഘാടനം ചെയ്യുന്നു

മലപ്പുറം: കേരള പാഠ്യപദ്ധതി പരിഷ്‌കരണത്തിന്റെ ഭാഗമായി പുറത്തിറക്കിയ പാഠ്യപദ്ധതി ചട്ടക്കൂടിലെ വിവാദ നിര്‍ദ്ദേശങ്ങള്‍ പിന്‍വലിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്ന് എസ് എസ് എഫ് സംസ്ഥാന പ്രസിഡണ്ട് കെ വൈ നിസാമുദ്ദീന്‍ ഫാളിലി പറഞ്ഞു.എസ് എസ് എഫ് മലപ്പുറം വെസ്റ്റ് ജില്ലാ സംഘടനാ ഉച്ചകോടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. അക്കാദമിക് തലത്തില്‍ സ്വാഗതാര്‍ഹമായ നിരവധി നിര്‍ദ്ദേശങ്ങള്‍ ഉണ്ടെങ്കിലും പാഠ്യപദ്ധതിയുടെ സാംസ്‌കാരിക ഉള്ളടക്കം നമ്മുടെ നാടിന്റെ മൂല്യവ്യവസ്ഥകളെയും, ധാര്‍മ്മിക സദാചാര കാഴ്ചപ്പാടുകളെയും തകര്‍ക്കുന്നതാണ്. ജന്റെറുമായി ബന്ധപ്പെട്ടും, ലിംഗ സമത്വവുമായി ബന്ധപ്പെട്ടുമുള്ള ലിബറല്‍ ആധുനിക കാഴ്ചപ്പാടുകള്‍ അരാജക സമൂഹത്തെയായിരിക്കും സൃഷ്ടിക്കുക.പാഠ്യപദ്ധതി ചട്ടക്കൂടുകള്‍ തയ്യാറാക്കുന്നതിന് ജനകീയ ചര്‍ച്ചയും സംവാദവുമെല്ലാം സംഘടിപ്പിക്കുന്നുവെന്നത് ശുഭോദര്‍ക്കമാണ്. പക്ഷെ ജനങ്ങള്‍ ആശങ്ക അറിയിച്ച വിഷയങ്ങളില്‍ പുനരാലോചനകള്‍ ഉണ്ടായാലാണ് ജനകീയ ചര്‍ച്ചകള്‍ ആത്മാര്‍ത്ഥതയോടെയാണെന്ന് പറയാന്‍ സാധിക്കുകയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു.രണ്ടത്താണി കെ കെ പുറം നുസ്‌റത്ത് ഹാദിയ അക്കാദമിയില്‍ നടന്ന സംഘടനാഉച്ചക്കോടി എസ് എസ് എഫ് ജില്ലാ പ്രസിഡന്റ് കെ സ്വാദിഖലി ബുഖാരി അദ്ധ്യക്ഷത വഹിച്ചുഇ.അബ്ദുല്ല മുസ്ലിയാര്‍ ചെങ്ങാനി,എസ് എസ് എഫ് സംസ്ഥാന സെക്രട്ടറി ജാബിര്‍നെരോത്ത് വിവിധ സെഷനുകള്‍ക്ക് നേതൃത്വം നല്‍കിജില്ലാ ജനറല്‍ സെക്രട്ടറി എ സഈദ് സകരിയ്യ,എന്‍ അബ്ദുല്ല സഖാഫി,അബ്ദുല്‍ ഹഫീള് അഹ്‌സനി,ജാഫര്‍ ശാമില്‍ ഇര്‍ഫാനി സംസാരിച്ചുവിദ്യാഭ്യാസശാക്തീകരണം ലക്ഷ്യം വെച്ച് സംഘടിപ്പിക്കുന്ന സംഘടനാ ഉച്ചകോടിയിയില്‍ പതിനൊന്ന് ഡിവിഷനുകളില്‍ തിരഞ്ഞെടുക്കപ്പെട്ട നൂറിലധികം പ്രതിനിധികള്‍ പങ്കെടുത്തു.

LEAVE A REPLY

Please enter your comment!
Please enter your name here