ന്യൂഡല്‍ഹി: വര്‍ഷകാല സമ്മേളനത്തിന്റെ ഏഴാംദിവസവും മണിപ്പുര്‍ വിഷയത്തെച്ചൊല്ലി പാര്‍ലമെന്റിന്റെ ഇരുസഭകളിലും ഭരണ-പ്രതിപക്ഷാംഗങ്ങള്‍ തമ്മില്‍ വാക്പോര്.ലോക്സഭയിലെയും രാജ്യസഭയിലും നടപടികള്‍ സ്തംഭിച്ചു.ഇരു സഭകളിലെയും ലിസ്റ്റ് ചെയ്ത മുഴുവന്‍ കാര്യങ്ങളും മാറ്റിവെച്ച് മണിപ്പുര്‍ വിഷയം ചര്‍ച്ചചെയ്യണമെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ് പ്രതിപക്ഷ സഖ്യമായ ‘ഇന്ത്യ’യിലെ പാര്‍ട്ടികള്‍. വിഷയത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രസ്താവന നടത്തണമെന്നും ഇവര്‍ ആവശ്യം ഉന്നയിച്ചിട്ടുണ്ട്.മണിപ്പുര്‍ വിഷയം ചര്‍ച്ചചെയ്യണമെന്ന ആവശ്യത്തെ ചൊല്ലിയുള്ള ബഹളത്തിന്റെ പശ്ചാത്തലത്തില്‍ ലോക്സഭ ഉച്ചയ്ക്ക് 12 മണിവരെ പിരിഞ്ഞു. വിഷയത്തില്‍ പ്രധാനമന്ത്രി പ്രസ്താവന നടത്തണമെന്ന് ആവശ്യപ്പെട്ട് ഇന്ത്യ സഖ്യത്തിലെ എം.പിമാര്‍ പാര്‍ലമെന്റിന് പുറത്ത് പ്രതിഷേധിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Check Also

‘മൊന്‍ ന്ത’ ചുഴലിക്കാറ്റ് വരുന്നു;  കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഇന്ന് യെലോ അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ ശക്തമായി തുടരും. കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഇന്ന് യെലോ…