തിരുവനന്തപുരം: ബെന്‍സി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ കെ വി അബ്ദുള്‍ നാസര്‍ നിര്‍മ്മിച്ച് ടി സ് സുരേഷ് ബാബു സംവിധാനം ചെയ്യുന്ന ‘ഡി.എന്‍.എ.’ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു.
സുരേഷ് ഗോപി,ഗോകുല്‍ സുരേഷ് ഗോപി എന്നിവരുടെ ഒഫീഷ്യല്‍ പേജിലൂടെയാണ് പോസ്റ്റര്‍ പുറത്തുവിട്ടത്.വന്‍ ബഡ്ജറ്റിലൊരുങ്ങുന്ന ഈ ചിത്രം പൂര്‍ണ്ണമായും ആക്ഷന്‍ ക്രൈം ത്രില്ലര്‍ ജോണറിലുടെയാണ് അവതരിപ്പിക്കുന്നത്.ദക്ഷിണേന്ത്യന്‍ സിനിമയിലെ നാലു മികച്ച ആക്ഷന്‍ – കൊറിയോഗ്രാഫറന്മാരായ സ്റ്റണ്ട് സെല്‍വ, പഴനിരാജ്, കനല്‍ക്കണ്ണന്‍, റണ്‍ രവി, എന്നിവരാണ് സംഘട്ടനം ഒരുക്കിയിരിക്കുന്നത്.
യുവനടന്‍ അഷ്‌ക്കര്‍ സൗദാനാണ് നായകന്‍. ലഷ്മി റായ്, ഹന്ന റെജി കോശി, ഇനിയാ , സാസ്വിക, ഗൗരി നന്ദ, സീതാ പാര്‍വ്വതി, അജു വര്‍ഗീസ്, രണ്‍ജി പണിക്കര്‍ ,ഇര്‍ഷാദ്, കോട്ടയം നസീര്‍, പത്മരാജ് രതീഷ്, കൈലാഷ്, രാജാ സാഹിബ്ബ്, സെന്തില്‍ കൃഷ്ണ, റിയാസ് ഖാന്‍ ,പൊന്‍ വണ്ണന്‍, രവീന്ദ്രന്‍, ഡ്രാക്കുള സുധീര്‍, ഇടവേള ബാബു, കുഞ്ചന്‍, അമീര്‍ നിയാസ്, ശിവാനി, അമീര്‍ നിയാസ്,കലാഭവന്‍ ഹനീഫ്, റോമ, സൂര്യ രാജേഷ് എന്നിവരും ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ബാബു ആന്റെണിയും പ്രധാന വേഷത്തിലെത്തുന്നുണ്ട്.ഏ.കെ.സന്തോഷിന്റെതാണ് രചന . നടി കനിഹയാണ് ഗാന രചതിതാവ്. സംഗീതം :ശരത് -. ഛായാഗ്രഹണം: -രവിചന്ദ്രന്‍ , എഡിറ്റിംഗ്. ജോണ്‍ കുട്ടി, കലാസംവിധാനം: ശ്യാംകാര്‍ത്തികേയന്‍, രഞ്ജിത്ത് അമ്ബാടി. വസ്ത്രാലങ്കാരം :- നാഗരാജന്‍, ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടര്‍ :- അനില്‍ മേടയില്‍, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ്‌സ് -: ജസ്റ്റിന്‍ കൊല്ലം, ആന്റെണി കുട്ടമ്പുഴ.പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- :അനീഷ് പെരുമ്ബിലാവ്.വാഴൂര്‍ ജോസ്. ശാലു പേയാട് എന്നിവരാണ് പിന്നണിയില്‍
ബാലരാമപുരത്ത് ക്ഷേത്രത്തിന് നേരെ സ്‌ഫോടക വസ്തു എറിഞ്ഞു
തിരുവനന്തപുരം:ഓട്ടോറിക്ഷയിലെത്തിയ അക്രമികളെ തിരഞ്ഞ് പൊലീസ്തിരുവനന്തപുരം ബാലരാമപുരത്തെ കാട്…












