Home National സനാതന ധര്‍മം വ്യക്തമാകുന്നത് കടമകള്‍ മാത്രം;മദ്രാസ് ഹൈക്കോടതി

സനാതന ധര്‍മം വ്യക്തമാകുന്നത് കടമകള്‍ മാത്രം;മദ്രാസ് ഹൈക്കോടതി

2
0

ചെന്നൈ:തൊട്ടുകൂടായ്മയെയും ജാതീയതയെയും പ്രോത്സാഹിപ്പിക്കുന്നതാണു സനാതന ധര്‍മമെന്ന തെറ്റിദ്ധാരണയുണ്ടെന്നും ഹൈന്ദവര്‍ പാലിക്കേണ്ട ചില കടമകളാണ് അതിന്റെ കാതലെന്നും മദ്രാസ് ഹൈക്കോടതി.അതില്‍ എവിടെയെങ്കിലും തൊട്ടുകൂടായ്മയെയോ ജാതിവേര്‍തിരിവിനെയോ അനുകൂലിക്കുന്നുണ്ടെങ്കില്‍ അവ ഭരണഘടനാ വിരുദ്ധമാണെന്നും അനുവദിക്കാവുന്നതല്ലെന്നും ജസ്റ്റിസ് എന്‍.ശേഷസായി വ്യക്തമാക്കി.രാഷ്ട്രത്തോടുള്ള കടമ, മാതാപിതാക്കളോടും ഗുരുക്കന്മാരോടും ഉള്ള കടമ എന്നിവ ഉള്‍പ്പെടെയാണു സനാതന ധര്‍മത്തില്‍ പറയുന്നത്. മതവുമായി ബന്ധപ്പെട്ട ദുരാചാരങ്ങള്‍ കാലാനുസൃതമായി നീക്കം ചെയ്യേണ്ട കളകളാണ്; പക്ഷേ വിള പൂര്‍ണമായും എന്തിനു നശിപ്പിക്കണം മതകാര്യങ്ങളില്‍ അഭിപ്രായ സ്വാതന്ത്ര്യം പ്രയോഗിക്കുമ്‌ബോള്‍, ആര്‍ക്കും പരുക്കേല്‍ക്കാതെ ജാഗ്രത പാലിക്കണം. വിദ്വേഷം പ്രകടിപ്പിക്കാന്‍ വേണ്ടിയാവരുത് സ്വാതന്ത്ര്യം.ഓരോ പൗരനും അഭിപ്രായ സ്വാതന്ത്ര്യത്തിന് മൗലികാവകാശമുണ്ടെന്നെന്ന ബോധ്യത്തോടെയാണിതു ചൂണ്ടിക്കാട്ടുന്നതെന്നും കോടതി പറഞ്ഞു. സനാതന ധര്‍മത്തെ എതിര്‍ക്കാനുള്ള കാരണങ്ങള്‍ പങ്കുവയ്ക്കണമെന്നാവശ്യപ്പെട്ട് തിരുവാരൂര്‍ സര്‍ക്കാര്‍ കോളജ് പുറത്തിറക്കിയ സര്‍ക്കുലറിന് എതിരെയുള്ള ഹര്‍ജി പരിഗണിക്കുകയായിരുന്നു കോടതി.

LEAVE A REPLY

Please enter your comment!
Please enter your name here