Home Business എക്സോണ്‍ മൊബില്‍ 2.0 യുമായി പങ്കാളിത്തത്തിന്

എക്സോണ്‍ മൊബില്‍ 2.0 യുമായി പങ്കാളിത്തത്തിന്

3
0

കൊച്ചി: ലോകോത്തര ലൂബ്രിക്കന്റ് ബ്രാന്‍ഡായ എക്‌സോണ്‍ മൊബില്‍ രജനീകാന്തിന്റെ ഏറ്റവും പുതിയ ബ്രഹ്മാണ്ഡ ചലച്ചിത്രമായ 2.0 യുമായി പങ്കാളിത്തത്തില്‍ ഏര്‍പ്പെട്ടു(ദി എനര്‍ജി പാര്‍ട്ണര്‍). എക്സോണ്‍ മൊബില്‍ ലൂബ്രിക്കന്റ്സ് പ്രൈവറ്റ് ലിമിറ്റഡ് ലോകത്തിലെ ഏറ്റവും വേഗം വകര്‍ന്നുകൊണ്ടിരിക്കുന്ന ലൂബ്രിക്കന്റ് വിപണിയായ ഇന്ത്യയിലേക്ക് വ്യവസായം വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി ആണ് പുതിയ ഊര്‍ജ്ജ പങ്കാളിയായി 2.0യുമായി ഒന്നിക്കുന്നത്.

ലോകത്തെ മുന്‍നിര ലൂബ്രിക്കന്റ് ബ്രാന്‍ഡായ എക്സോണ്‍ മൊബില്‍ തങ്ങളുടെ ഉപഭോക്താക്കളെയും വ്യാപാര പങ്കാളികളെയും ജീവനക്കാരെയും മാര്‍ക്കറ്റിംഗ് പങ്കാളിത്തത്തിലൂടെ ബന്ധിപ്പിക്കുന്നതിന് ലക്ഷ്യമിടുന്നു. എക്‌സോണ്‍ മൊബിലിന്റെ ബ്രാന്‍ഡ് പ്രചാരണ പരിപാടിയായ ‘ഫറക് ലാകര്‍ ദേഖിയേ’ യുടെ വിവിധ പദ്ധതികളില്‍ ആദ്യത്തേതാണ് 2.0യുമായുള്ള പങ്കാളിത്തം.
ഒരു ബ്രാന്‍ഡ് എന്ന നിലയില്‍ നൂതന സാങ്കേതിക വിദ്യ കൊണ്ടും, മികച്ച എന്‍ജിനീയറിങ് വൈദഗ്ധ്യം കൊണ്ടും മറ്റ് ലൂബ്രിക്കന്റ് നിര്‍മാതാക്കളെ അപേക്ഷിച്ച് എക്സണ്‍ മൊബില്‍ വളരെ മുന്നിലാണ്. ഇത് മികച്ച കാര്യക്ഷമതയും, സുരക്ഷയും ഉറപ്പുവരുത്തുന്നുണ്ട്.
‘2.0 യുമായുള്ള ബന്ധത്തില്‍ ഞങ്ങള്‍ വളരെ സന്തുഷ്ടരാണ്. വളരെ മികച്ചതായി അവതരിപ്പിക്കുന്ന ഈ സിനിമയും, ഏറ്റവും മികച്ച ബ്രാന്‍ഡ് എന്നുള്ള മൊബിലിന്റെ വാഗ്ദാനവും ഇവിടെ സമന്വയിക്കുകയാണ്. ഇന്ത്യന്‍ വിപണിയിലേക്കായി എക്‌സോണ്‍ മൊബീല്‍ അവതരിപ്പിക്കുന്ന നിരവധി പദ്ധതികളില്‍ ഒന്നാണ് ഈ സുപ്രധാന പങ്കാളിത്തമെന്ന്’. എക്സോണ്‍ മൊബില്‍ ലൂബ്രിക്കന്റ്സ് ബിസിനസ് ഇന്ത്യ, ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ ദീപാങ്കര്‍ ബാനര്‍ജീ വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here