Home Breaking News യജമാന സ്‌നേഹം പ്രകടിപ്പിച്ചു കഴുത്തു വരിഞ്ഞു മുറുക്കിയ പെരുന്പാന്പിനെ വെടിവച്ചു കൊന്നു

യജമാന സ്‌നേഹം പ്രകടിപ്പിച്ചു കഴുത്തു വരിഞ്ഞു മുറുക്കിയ പെരുന്പാന്പിനെ വെടിവച്ചു കൊന്നു

5
0

പെന്‍സില്‍വാനിയ: പെരുന്പാന്പിനെ വളര്‍ത്തി വിനോദം കണ്ടെത്തിയിരുന്ന ഇരുപത്തിഎട്ടുകാരനായ ചെറുപ്പക്കാരനോട് ഒടുവില്‍ പാന്പ് യജമാന സ്‌നേഹം പ്രകടിപ്പിച്ചത് കഴുത്തു വരിഞ്ഞു മുറുക്കി.
പെന്‍സില്‍വാനിയായിലാണ് സംഭവം. 15 അടിയോളം നീളം വരുന്ന പാന്പാണ് താന്‍ പാലു കൊടുത്തു വളര്‍ത്തിയ യജമാനനെ കഴുത്തു ഞെരിച്ചു അകത്താക്കാന്‍ ശ്രമിച്ചത്. കൂടുതലൊന്നും ചെയ്യാനാകുന്നതിനു മുന്പ് ശ്വാസം മുട്ടിയ യുവാവ് ബോധരഹിതനായി നിലത്തുവീണു. ഇതു കണ്ട് സംഗതിയുടെ ഗൗരവം മനസിലാക്കിയ കൂടെയുണ്ടായിരുന്ന കുടുംബാംഗം വിവരം അറിയിച്ചതിനെതുടര്‍ന്നു പോലീസ് സ്ഥലത്തെത്തിയപ്പോള്‍ യുവാവ് മരണത്തോട് മല്ലിടുകയായിരുന്നു. ഉടന്‍ തന്നെ പോലീസ് പാന്പിനെ വെടിവച്ചു കൊലപ്പെടുത്തി.പാന്പിന്റെ പിടിയില്‍നിന്നും രക്ഷപെട്ട യുവാവിനെ പോലീസ് വിദഗ്ധ ചികിത്സക്കായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ജീവന്‍ തിരിച്ചുകിട്ടിയെങ്കിലും താന്‍ ഒമനിച്ചു വളര്‍ത്തിയ പെരുന്പാന്പിന്റെ മരണം തന്നെ കൂടുതല്‍ തളര്‍ത്തിയതായി യുവാവ് പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here