പ്രതിപക്ഷ നേതാക്കള്‍ ഉന്നയിക്കുന്ന ഫോണ്‍ ചോ!ര്‍ത്തല്‍ വിവാദത്തില്‍ ആശങ്ക പ്രകടിപ്പിച്ച് കേന്ദ്ര സര്‍ക്കാര്‍.ആരോപണം സംബന്ധിച്ച് ചൊവ്വാഴ്ച അന്വേഷണത്തിന് ഉത്തരവിട്ടു. അന്വേഷണത്തില്‍ സഹകരിക്കണമെന്ന് ടെക് ഭീമനായ ആപ്പിളിനോട് സര്‍ക്കാര്‍ ആവശ്യപ്പെട്ടു.എംപിമാര്‍ ഉള്‍പ്പെടെ വിവിധ രാഷ്ട്രീയ നേതാക്കള്‍ക്ക് ആപ്പിളില്‍ നിന്ന് ഫോണ്‍ ചോര്‍ത്തല്‍ സംബന്ധിച്ച് മുന്നറിയിപ്പ് സന്ദേശം ലഭിച്ചതാണ് വിവാദത്തിന് തുടക്കം. അതേസമയം സംഭവത്തില്‍ ആപ്പിള്‍ പ്രസ്താവന പുറത്തിറക്കി. ഇത് തെറ്റായ സന്ദേശമാകാന്‍ സാധ്യതയുണ്ടെന്നും ഇത്തരം മുന്നറിയിപ്പുകള്‍ ഏതെങ്കിലും പ്രത്യേക സ്റ്റേറ്റ് സ്പോണ്‍സര്‍ അക്രമികളുടെ മേല്‍ ആരോപിക്കുന്നില്ലെന്നുമാണ് ആപ്പിള്‍ വ്യക്തമാക്കിയത്.കോണ്‍ഗ്രസ് എംപി ശശി തരൂര്‍, തൃണമൂല്‍ കോണ്‍ഗ്രസ് എംപി മഹുവ മൊയ്ത്ര, ആം ആദ്മി പാര്‍ട്ടി എംപി രാഘവ് ഛദ്ദ എന്നിവരുള്‍പ്പെടെയുള്ള എംപിമാര്‍ തങ്ങളുടെ ഫോണുകളില്‍ ലഭിച്ച സന്ദേശത്തിന്റെ സ്‌ക്രീന്‍ഷോട്ടുകള്‍ പങ്കുവച്ചു’ആപ്പിളില്‍ നിന്ന് ലഭിച്ച മെയില്‍ അനുസരിച്ച് അവര്‍ക്ക് ഈ വിഷയത്തില്‍ വ്യക്തമായ വിവരങ്ങളൊന്നും ലഭ്യമല്ല. ഒരു കണക്കുകൂട്ടലിന്റെ അടിസ്ഥാനത്തിലാണ് അവര്‍ അലേര്‍ട്ടുകള്‍ അയച്ചത്. എന്നാല്‍ ഇത് അവ്യക്തമാണ്. വിമര്‍ശകരുടെ ആരോപണങ്ങള്‍ ശരിയല്ലെന്ന് ആപ്പിള്‍ വിശദീകരണക്കുറിപ്പും പുറത്തിറക്കി. 150 രാജ്യങ്ങളിലെ ആളുകള്‍ക്ക് ഇതേ സന്ദേശം അയച്ചിട്ടുണ്ടെന്നും ആപ്പിള്‍ വ്യക്തമാക്കിയതായി മന്ത്രി അശ്വനി വൈഷ്ണവ് പറഞ്ഞു.




