കണ്ണൂര്‍: യൂത്ത് കോണ്‍ഗ്രസ് പ്രവര് ത്തകരെ മര്‍ദ്ദിക്കുകയും കരുതല്‍ തടങ്കില്‍ വയ്ക്കുകയും ചെയ്ത പൊലിസിനെതിരെ അതിരൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതൃത്വം.പഴയങ്ങാടി എരിപുരത്ത് പൊലീസ് പ്രകോപനമു ണ്ടാക്കിയതായി കണ്ണൂര്‍ ഡി സി സി പ്രസിഡന്റ് മാര്ട്ടിന് ജോര്‍ജ്ജ് വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചു. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെയുള്ള കരുതല്‍ തടങ്കല്‍ എന്തിനായിരുന്നുവെന്ന് പൊലീസ് വ്യക്തമാക്കണം.പൊലീസിന്റെ ഭാഗത്ത് നിന്നും വീഴ്ചയാണ് ഉണ്ടായത്. രണ്ട് പേര് കരിങ്കൊടി കാണിച്ചതില്‍ പ്രകോപനം എന്തിനാണെന്ന് പൊലീസ് വ്യക്തമാക്കണം.കരിങ്കൊടി കാണിച്ച യൂത്ത് കോണ്‍ ഗ്രസ് പ്രവര്ത്തകനെവയര്ലസ് കൊണ്ട് പൊലീസുകാരന് അക്രമിച്ചു.മുഖ്യമന്ത്രിയുടെ സുരക്ഷ ജീവനക്കാരനാണ് വയര്‍ലസ് കൊണ്ട് അക്രമിച്ചത്.ആ പോലീസുകാരന് എതിരെ നടപടി എടുക്കണം. ഡി.വൈ എഫ്.ഐ പ്രവര്‍ത്തകര്‍ യൂത്ത് കോണ്‍ഗ്രസ്- യുത്ത് ലീഗ് പ്രവര്‍ത്തകര്‍ക്കെതിരെ അക്രമം നടത്തിയ പഴയങ്ങാടി പൊലീസ് സ്റ്റേഷനിലെ സിസിടിവി ദൃശ്യം പുറത്ത് വിടണം. പഴയങ്ങാടി പൊലീസ് സ്റ്റേഷന് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ക്ക് വിഹരിക്കാനായി നല്‍കിയതായും മാര്ട്ടിന് ജോര്‍ജ്ജ് കണ്ണൂരില്‍ വാര്‍ത്ത സമ്മേളനത്തില്‍ പറഞ്ഞു.ആസൂത്രിത അക്രമമാണ് ഡിവൈഎഫ്ഐ നടത്തിയത്. സര്‍ക്കാര്‍ പരിപാടിയായനവകേരളയാത്രയും നവകേരള സദസും സി പി എം പരിപാടിയായി മാറിയിരിക്കുകയാണ്..ഇതിന്റെ കണ്ണുരിലെ ഒരുക്കങ്ങളെ കുറിച്ച് സംസാരിച്ചത് സി പി എം ജില്ല സെക്രട്ടറി എം വി ജയരാജനാണ്.പരിപാടിയുടെ പേരില്‍ വന്‍ സാമ്ബത്തിക പിരിവാണ് നടത്തിയത്. ചോദ്യം ചെയ്യുന്നതും പ്രതിഷേധിക്കുന്നതും സി.പി. എമ്മിന് ഭയമാണ്. യൂത്ത് കോണ്‍ഗ്രസുകാര്‍ക്കെതിരായ അക്രമത്തില്‍ കേരളീയ സമൂഹം പ്രതിഷേധിക്കണം.അനാവശ്യമായ അറസ്റ്റാണ് കരുതല്‍ തടങ്കലെന്നും മാര്ട്ടിന് ജോര്‍ജ് പറഞ്ഞു.ഡി വൈ എഫ് ഐ അക്രമത്തിന് എതിരെ മനസ്സ് കൊണ്ടും, ശരീരം കൊണ്ടും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധത്തിലാണ്.വയര്‍ലസ് കൊണ്ട് തലയ്ക്ക് അടിച്ച പൊലീസ് ഉദ്യോഗസ്ഥന് എതിരെ നടപടി വേണം.രക്ത പുഴ ഒഴുക്കി പ്രതിഷേധത്തെ അടിച്ചമര്‍ത്താനാണ് പൊലിസ് ശ്രമിച്ചത്.യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ അക്രമിച്ച് പ്രതിഷേധത്തെ അടിച്ചമര്‍ത്താമെന്ന് ആരും കരുതേണ്ട. ഇതിനെതിരെ ശക്തമായി പ്രതികരിക്കുമെന്നും മാര്ട്ടിന് ജോര്‍ജ് പറഞ്ഞു.
fatpirate casino 2026 – Yleiskatsaus ja ominaisuudet
Lyhyt katsaus siihen, mitä tämä oppimiskokemus tarjoaa Fatpirate casinon esittely aloittaa…








