Home Kerala നിരണം ഭദ്രാസനാധിപന്‍ ഡോ. ഗീവര്‍ഗീസ് മോര്‍ കൂറിലോസ് മെത്രാപ്പോലീത്ത ഔദ്യോഗികമായി വിരമിച്ചു

നിരണം ഭദ്രാസനാധിപന്‍ ഡോ. ഗീവര്‍ഗീസ് മോര്‍ കൂറിലോസ് മെത്രാപ്പോലീത്ത ഔദ്യോഗികമായി വിരമിച്ചു

4
0

യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭയുടെ നിരണം ഭദ്രാസനാധിപന്‍ ഡോ. ഗീവര്‍ഗീസ് മോര്‍ കൂറിലോസ് മെത്രാപ്പോലീത്ത നിരണം ഭദ്രാസന മെത്രാപ്പോലീത്ത സ്ഥാനത്തു നിന്നും ഔദ്യോഗികമായി വിരമിച്ചു.ചൊവ്വാഴ്ച ആനിക്കാട് മോര്‍ ഗ്രീഗോറിയോസ് ദയറായില്‍ വച്ച് നടന്ന ചടങ്ങില്‍ മലങ്കര മെത്രാപ്പോലീത്തായും കാതോലിക്കേറ്റ് അസിസ്റ്റന്റുമായ ജോസഫ് മാര്‍ ഗ്രിഗോറിയോസ് മെത്രാപ്പോലീത്ത താല്‍ക്കാലികമായി ചുമതലകള്‍ ഏറ്റെടുത്തു.കഴിഞ്ഞ 17 വര്‍ഷക്കാലം നിരണം ഭദ്രാസനത്തിന്റെ ചുമതല വഹിച്ച ഡോ. മോര്‍ കൂറിലോസ് മെത്രാപ്പോലീത്ത തുടര്‍ന്നുള്ള ജീവിതം ആനിക്കാട് മോര്‍ ഗ്രീഗോറിയോസ് ദയറായില്‍ നയിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here