Home Uncategorized ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ബില്‍ ലോക്‌സഭയില്‍

ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ബില്‍ ലോക്‌സഭയില്‍

2
0

.സംസ്ഥാന നിയമസഭകളെ അടിമറിക്കുന്ന ബില്ല് അംഗീകരിക്കില്ലെന്നും ,ബില്‍ പിന്‍വലിക്കണമെന്നും കോണ്‍ഗ്രസ്
ദില്ലി: ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ബില്‍ ലോക്‌സഭയില്‍ അവതരിപ്പിച്ചു.നിയമ മന്ത്രി അര്‍ജുന്‍ റാം മേഘ് വാളാണ് ബില്‍ അവതരിപ്പിച്ചത്.ബില്ല് ഭരണഘടന വിരുദ്ധമെന്ന് കോണ്‍ഗ്രസ് പ്രതികരിച്ചു.സംസ്ഥാന നിയമസഭകളെ അടിമറിക്കുന്ന ബില്ല് അംഗീകരിക്കില്ലെന്ന് മനീഷ് തിവാരി പറഞ്ഞു.ബില്ല് പിന്‍വലിക്കണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടു
എതിര്‍പ്പുമായി സമാജ് വാദി പാര്‍ട്ടിയും രംഗത്തെത്തി.ബില്‍ ഇന്ത്യയുടെ നാനാത്വം തകര്‍ക്കുമെന്നും ഏകാധിപത്യത്തിനുള്ള നീക്കമാണെന്നും സമാജ് വാദി പാര്‍ട്ടി ആരോപിച്ചു
ബില്ലിനെതിരെ പ്രതിഷേധിക്കാന്‍ അവകാശമുണ്ട്. എന്നാല്‍ സഭയില്‍ മര്യാദ പാലിക്കണമെന്ന് സ്പീക്കര്‍ പ്രതിപക്ഷ അംഗങ്ങളോട് ആവശ്യപ്പെട്ടു.തെരഞ്ഞെടുപ്പില്‍ കൂടുതല്‍ കാര്യക്ഷമമായ മാര്‍ഗം വേണമെ്‌നും സ്പീക്കര്‍ പറഞ്ഞു. ബല്ലിനെതിരെ കടുത്ത എതിര്‍പ്പുമായി തൃണമൂല്‍ കോണ്‍ഗ്രസും രംഗത്തെത്തി.നിയമസഭകളെ അസ്ഥിരപ്പെടുത്താനുള്ള നീക്കമാണിത്.ഇത് തെരഞ്ഞെടുപ്പ് പരിഷ്‌ക്കാരമല്ല. ഒരു വ്യക്തിയുടെ ആഗ്രഹപൂര്‍ത്തീകരണം മാത്രമെന്ന് കല്യാണ്‍ ബാനര്‍ജി എം പി പറഞ്ഞു.ബില്‍ ജെപിസിക്ക് വിടണമെന്ന് ഡിഎംകെ
ആവശ്യപ്പെട്ടു, ബില്ലിനെ പിന്തുണച്ച് ടി ഡി പി രംഗത്തെത്തി.വികസിത ഭാരതം 2047 എന്ന ലക്ഷ്യത്തെ ദൃഢമാക്കുന്ന തീരുമാനമെന്ന് ടിഡിപി വ്യക്തമാക്കി

LEAVE A REPLY

Please enter your comment!
Please enter your name here