
പയ്യന്നൂര്‍: വൈവിധ്യങ്ങളെ തകര്‍ക്കാന്‍ ശ്രമിക്കുന്നവരെ കേരളത്തിന്റെ ആശയും ആയുധവുമായ മാനവികതകൊണ്ട് നേരിടണമെന്ന് പ്രശസ്ത സിനിമ അഭിനേത്രി ഗായത്രി വര്‍ഷ.പുരോഗമന കലാ സാഹിത്യ സംഘം പയ്യന്നൂര്‍ മേഖല കമ്മിറ്റി ഷേണായി സ്‌ക്വയറില്‍ നടത്തിയ കേരളം എന്ന മാനവികത പരിപാടിയില്‍ പ്രഭാഷണം നടത്തുകയായിരുന്നു ഗായത്രി വര്‍ഷ. കേരളം ലോകത്തിന് മാതൃകയായ ഇടമാണെന്നും അതിനെ തകര്‍ക്കാന്‍ ആര് ഒരുമ്‌ബെട്ടിറങ്ങിയാലും വിലപ്പോവില്ലെന്നും ഗായത്രി വര്‍ഷ പറഞ്ഞു. എം. രാജേഷ് അധ്യക്ഷത വഹിച്ചു.സി.പി.എം പയ്യന്നൂര്‍ ഏരിയ സെക്രട്ടറി അഡ്വ. പി. സന്തോഷ് പയ്യന്നൂരിന്റെ ഉപഹാരം സമ്മാനിച്ചു. പി.ശ്യാമള, ഉദയ പയ്യന്നൂര്‍, കെ.ആര്‍. സരളാബായ് എന്നിവര്‍ സംസാരിച്ചു. കെ.വി. പ്രശാന്ത് കുമാര്‍സ്വാഗതവും എം. പ്രസാദ് നന്ദിയും പറഞ്ഞു.





