Home Sports 49 വര്‍ഷത്തിനു ശേഷം വിദേശ പിച്ചില്‍ ന്യൂസിലാന്‍ഡിന് പാക്കിസ്ഥാനെതിരേ പരമ്പര ജയം

49 വര്‍ഷത്തിനു ശേഷം വിദേശ പിച്ചില്‍ ന്യൂസിലാന്‍ഡിന് പാക്കിസ്ഥാനെതിരേ പരമ്പര ജയം

7
0

അബുദാബി: 80 ഓവറില്‍ 10 വിക്കറ്റ് കൈയിലിരിക്കെ ജയിക്കാന്‍ വേണ്ടത് 280 റണ്‍സ്. വിക്കറ്റ് ബാറ്റിങ്ങിന് അനുകൂലമായതിനാല്‍ വേണമെങ്കില്‍ ജയിക്കാം, അല്ലെങ്കില്‍ സമനിലയ്ക്കായി കളിക്കാം. എന്നാല്‍, ടീം പാക്കിസ്ഥാനായതുകൊണ്ട് വെറും 56 ഓവറില്‍ 156ന്
പുറത്തായി 123 റണ്‍സിന്റെ കൂറ്റന്‍ തോല്‍വി ഏറ്റുവാങ്ങി. ഇതോടെ മൂന്നു ടെസ്റ്റുകളുടെ പരമ്പര ന്യൂസിലാന്‍ഡ് 2-1ന് സ്വന്തമാക്കി. 49 വര്‍ഷത്തിനു ശേഷമാണ് വിദേശ പിച്ചില്‍
ന്യൂസിലാന്‍ഡ് പാക്കിസ്ഥാനെതിരേ ഒരു പരമ്പര ജയിക്കുന്നത്.
ഒന്നാം ഇന്നിങ്‌സില്‍ 74 റണ്‍സ് ലീഡ് നേടിയ ശേഷമാണ് പാക്കിസ്ഥാന്‍ തകര്‍ന്നത്. 51 റണ്‍സ് നേടിയ ബാബര്‍ അസം മാത്രമാണ്
പൊരുതിയത്. കിവീസിനായി സൗത്തി, പട്ടേല്‍, അരങ്ങേറ്റ് ടെസ്റ്റ്് കളിക്കുന്ന സോമര്‍വില്ലെ എന്നിവര്‍ 3 വിക്കറ്റുകള്‍ വീതം നേടി. പാക്കിസ്ഥാന് ഒരു ഘട്ടത്തിലും
പിടിച്ചുനില്‍ക്കാനായില്ല. ഉച്ചവരെ ക്രീസിലിറങ്ങിയ ആറു പാക് ബാറ്റ്‌സ്മാന്‍മാരില്‍ രണ്ടക്കം കടന്നത് ഓപ്പണര്‍ ഇമാമുല്‍ ഹഖ് മാത്രം. 54 പന്തില്‍ 22 റണ്‍സെടുത്ത ഇമാം ലഞ്ചിനു തൊട്ടുമുന്‍പുള്ള ഓവറില്‍
പുറത്താവുകയും ചെയ്തു. മുഹമ്മദ് ഹഫീസ് (എട്ട്), അസ്ഹര്‍ അലി (അഞ്ച്), ഹാരിസ് സുഹൈല്‍ (ഒന്‍പത്), ആസാദ് ഷഫീഖ് (പൂജ്യം), ഇമാം ഉല്‍ ഹഖ് (22), സര്‍ഫറാസ് അഹമ്മദ് (28) എന്നിങ്ങനെയാണു മറ്റു താരങ്ങളുടെ പ്രകടനം.
അവസാന ദിനം നാലു വിക്കറ്റ് നഷ്ടത്തില്‍ 272 റണ്‍സ് എന്ന നിലയില്‍ ബാറ്റിങ് പുനഃരാരംഭിച്ച ന്യൂസീലന്‍ഡിന്റെ ലക്ഷ്യം വ്യക്തമായിരുന്നു. പരമാവധി വേഗത്തില്‍ സുരക്ഷിതമായ ലീഡ് ഉറപ്പാക്കി പാക്കിസ്ഥാനെ ബാറ്റിങ്ങിന് അയയ്ക്കുക. അവര്‍ അത് ഏറ്റവും ഭംഗിയായി നിര്‍വഹിച്ചു. അവസാന ദിനം ഒന്‍പത് ഓവര്‍ മാത്രം ബാറ്റ് ചെയ്ത ന്യൂസീലന്‍ഡ് മൂന്നു വിക്കറ്റ് കൂടി നഷ്ടമാക്കിയെങ്കിലും നേടിയത് 81 റണ്‍സ്! ക്യാ
പ്റ്റന്‍ കെയ്ന്‍ വില്യംസന്‍ 139 റണ്‍സുമായി ഹസന്‍ അലിക്കു വിക്കറ്റ് സമ്മാനിച്ചു പുറത്തായെങ്കിലും സെഞ്ചുറി തികച്ച ഹെന്റി നിക്കോള്‍സ് (266 പന്തില്‍ 12 ബൗണ്ടറി സഹിതം 126), ഗ്രാന്‍ഡ്‌ഹോം (19 പന്തില്‍ രണ്ടുവീതം ബൗണ്ടറിയും സി
ക്‌സും സഹിതം 26), ടിം സൗത്തി 10 പന്തില്‍ 15) എന്നിവരാണ് ന്യൂസീലന്‍ഡ് സ്‌കോര്‍
ബോര്‍ഡിലേക്ക് റണ്ണൊഴുക്കിയത്. ഒടുവില്‍ കിവീസ് പാക്കിസ്ഥാനു മുന്നിലുയര്‍ത്തിയത് 280 റണ്‍സ് വിജയലക്ഷ്യം.

LEAVE A REPLY

Please enter your comment!
Please enter your name here