Home Most Popular വീട്ടിലെ ബാര്‍; പ്രതി ദേവി അറസ്റ്റില്‍

വീട്ടിലെ ബാര്‍; പ്രതി ദേവി അറസ്റ്റില്‍

2
0

പാലക്കാട് വണ്ടിത്താവളത്തില്‍ വീട്ടില്‍ വച്ച് മദ്യവില്പന നടത്തിയ സംഭവത്തില്‍ ബാറുടമ അറസ്റ്റില്‍. മദ്യ വില്‍പന നടത്തിയ പ്രതി ദേവി അറസ്റ്റിലായി. മന്ത്രിമാരായ എംബി രാജേഷ്, കെ കൃഷ്ണന്‍കുട്ടി എന്നിവര്‍ സംഭവത്തില്‍ അടിയന്തര റിപ്പോര്‍ട്ട് തേടിയതിന് പിന്നാലെയാണ് പ്രതിയെ പിടികൂടിയത്. പ്രതിയുടെ വൈദ്യപരിശോധന പൂര്‍ത്തിയാക്കി കോടതിയില്‍ ഹാജരാക്കും. സംഭവത്തില്‍ ഉദ്യോഗസ്ഥരുടെ വീഴ്ച പരിശോധിക്കും. ഇവര്‍ക്കെതിരെ പരാതി ലഭിച്ചിരുന്നില്ലെന്ന് എക്‌സൈസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. പരാതി ലഭിച്ചിരുന്നേല്‍ അന്വേഷിച്ച് കേസെടുക്കുമായിരുന്നു എന്ന് എക്‌സൈസ് പറഞ്ഞു. വീട്ടില്‍ അനധികൃതമായി മദ്യവില്‍പന നടത്തുന്നവര്‍ക്കെതിരെ നടപടിയെടുക്കുവെന്ന് എക്‌സൈസ് ഉദ്യോ?ഗസ്ഥര്‍ വ്യക്തമാക്കി. വീര്യം കൂടിയ മദ്യമാണ് ഇവിടെ വിതരണം ചെയ്യുന്നതെന്ന് സമീപവാസികള്‍ പറയുന്നു. ഒരിക്കല്‍ വന്നവരെ വീണ്ടും വരുത്താന്‍ കലര്‍പ്പിന്റെ കള്ളത്തരം ഉണ്ടെന്നു സംശയിക്കുന്നവരാണ് സമീപവാസികള്‍. കയ്യില്‍ കാശുണ്ടെങ്കില്‍ ഏതു പ്രായക്കാര്‍ക്കും മദ്യം ലഭിക്കും. പാലക്കാട് അത്തിമണിയില്‍ ഒരു വീട് തന്നെ ബാര്‍ ആയിട്ടും ദിവസവും നിരവധി പേര്‍ വന്നു പോയിട്ടും എക്സൈസ് ഉദ്യോഗസ്ഥര്‍ ഒരു നടപടിയും എടുത്തിട്ടില്ലായിരുന്നു. നാട്ടുകാര്‍ നിരവധി തവണ പരാതി പറഞ്ഞിട്ടും ഫലം കണ്ടില്ല.

LEAVE A REPLY

Please enter your comment!
Please enter your name here