Home Breaking News ആലപ്പുഴയില്‍ പൊലീസുകാരന്‍ ഹോട്ടല്‍ അടിച്ചുതകര്‍ത്തു

ആലപ്പുഴയില്‍ പൊലീസുകാരന്‍ ഹോട്ടല്‍ അടിച്ചുതകര്‍ത്തു

2
0

ആലപ്പുഴയില്‍ പൊലീസുകാരന്‍ ഹോട്ടല്‍ അടിച്ചുതകര്‍ത്തു. ഭക്ഷ്യവിഷബാധയെന്ന് ആരോപിച്ചായിരുന്നു ആക്രമണം നടത്തിയത്. ആലപ്പുഴ കളര്‍കോടുള്ള അഹലന്‍ കുഴിമന്തി എന്ന ഹോട്ടലാണ് അടിച്ചുതകര്‍ത്തത്. ചങ്ങനാശേരി പൊലീസ് സ്റ്റേഷനിലെ സിപിഒ ജോസഫ് ആണ് അക്രമം നടത്തിയത്.ഹോട്ടലിലെ ചില്ലുകള്‍ അടിച്ചുതകര്‍ത്ത ശേഷം ബൈക്ക് ഹോട്ടലിനുള്ളിലേക്ക് ഓടിച്ചുകയറ്റുകയും ചെയ്തു. പൊലീസ് ഉദ്യോഗസ്ഥന്‍ മദ്യലഹരിയിലായിരുന്നുവെന്നാണ് ഹോട്ടല്‍ ഉടമ പറയുന്നത്. പൊലീസ് ഉദ്യോഗസ്ഥന്റെ മകന് രണ്ട് ദിവസം മുന്‍പ് ഇവിടെ നിന്ന് ഭക്ഷണം കഴിച്ചതിനെ തുടര്‍ന്ന് ഭക്ഷ്യവിഷബാധയേറ്റെന്ന് ആരോപിച്ചായിരുന്നു ആക്രമണം.പൊലീസുകാരനാണ് എന്ത് വേണേലും ചെയ്യും എന്ന് പറഞ്ഞായിരുന്നു ഹോട്ടല്‍ അടിച്ചുതകര്‍ത്തത്. ഹോട്ടലുടമയെ ആക്രമിക്കാനും ശ്രമിച്ചു. വാക്കത്തി കൊണ്ടായിരുന്നു ആക്രമിക്കാന്‍ ശ്രമിച്ചത്. സമീപത്തെ കടയും അടിച്ചുതകര്‍ത്തു. ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here