Home Breaking News സിവില്‍ സര്‍വീസ് ഉ പേക്ഷിച്ച് കോണ്‍ഗ്രസില്‍; ആരാണ് ഡോ. പി സരിന്‍ ?.

സിവില്‍ സര്‍വീസ് ഉ പേക്ഷിച്ച് കോണ്‍ഗ്രസില്‍; ആരാണ് ഡോ. പി സരിന്‍ ?.

3
0


സിവില്‍ സര്‍വീസ് ഉപേക്ഷിച്ച് കോണ്‍ഗ്രസില്‍; ആരാണ് ഡോ. പി സരിന്‍ ?
മുപ്പത്തിമൂന്നാം വയസില്‍ സിവില്‍ സര്‍വീസ് ഉപേക്ഷിച്ചാണ് ഡോക്ടര്‍ പി സരിന്‍ രാഷ്ട്രീയത്തിന്റെ വഴിയിലിറങ്ങിയത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ കന്നിയങ്കത്തിന് ഇറങ്ങിയെങ്കിലും നിരാശയായിരുന്നു ഫലം. എങ്കിലും നവമാധ്യമരംഗത്ത് കോണ്‍ഗ്രസിന്റെ കുതിപ്പിന് ശക്തിപകരാന്‍ പി സരിന് കഴിഞ്ഞു.
രാഷ്ട്രീയത്തിലെ ഭാഗ്യപരീക്ഷണങ്ങള്‍ ഞാണിന്മേല്‍ കളിയാണ്. ഉന്നതജോലിയില്‍ നിന്ന് വിരമിച്ച ശേഷം രാഷ്ട്രീയത്തില്‍ പയറ്റിയവര്‍ക്ക് പല ഉദാഹരണങ്ങളുമുണ്ട്. ചിലര്‍ തിളങ്ങി. മറ്റ് ചിലര്‍ വന്ന വഴിയേ പോയി. എന്നാല്‍ അവരില്‍ നിന്ന് വ്യത്യസ്തനാണ് സരിന്‍. എംബിബിഎസ് ബിരുദം നേടി പിന്നീട് സിവില്‍ സര്‍വീസിലെത്തി. ഇന്ത്യന്‍ ഓഡിറ്റ് ആന്‍ഡ് അക്കൗണ്ട്‌സ് സര്‍വീസില്‍ ഉദ്യോഗസ്ഥനായിരുന്ന സരിന്‍ മുപ്പത്തിമൂന്നാം വയസില്‍ ഇനി തന്റെ വഴി രാഷ്ട്രീയമെന്ന് തീരുമാനിച്ചു.
സിവില്‍ സര്‍വ്വീസ് മോഹമുള്ള വിദ്യാര്‍ഥികള്‍ക്കായി പരിശീലന കേന്ദ്രം തുടങ്ങി. 2016 ല്‍ രാഷ്ട്രീയത്തില്‍ സജീവമായി. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഒറ്റപ്പാലം നിയമസഭാ മണ്ഡലത്തില്‍ കന്നിയങ്കം. പുതുമുഖ സ്ഥാനാര്‍ഥിയായ പി സരിന്റെ സാന്നിധ്യം തിരഞ്ഞെടുപ്പില്‍ ചര്‍ച്ചയായി. എന്നാല്‍ സിപിഐഎം സ്ഥാനാര്‍ഥി അഡ്വ. കെ. പ്രേംകുമാറിനോട് 14000 വോട്ടുകള്‍ക്ക് പരാജയപ്പെട്ടു.രാഹുല്‍ ഗാന്ധിയടക്കം പ്രചാരണത്തിനെത്തിയെങ്കിലും ഇടതു കോട്ടയില്‍ വിള്ളല്‍ വീഴ്ത്താനായില്ല.
പിന്നീട് പ്രവര്‍ത്തനം പാലക്കാട്ടായി. ചാനല്‍ ചര്‍ച്ചകളില്‍ കോണ്‍ഗ്രസ് മുഖമായി. എം എം ഹസന്‍ കെ പി സി സി പ്രസിഡന്റായിരിക്കെ തുടങ്ങിയ ഡിജിറ്റല്‍ മീഡിയ സെല്ലില്‍ തുടക്കം മുതലേ അംഗമായിരുന്നു. 2023 ഫെബ്രുവരിയിലാണ് അനില്‍ ആന്റണിയുടെ പകരക്കാരനായി ഡിജിറ്റല്‍ മീഡിയ സെല്ലിന്റെ തലപ്പത്തേക്ക്രിന്‍ എത്തുന്നത്. മുന്‍ഗാമിയായ അനില്‍ ആന്റണി ബിജെപി പാളയത്തിലെത്തി.

LEAVE A REPLY

Please enter your comment!
Please enter your name here