തൃശ്ശൂര്‍: അഴീക്കോട് ഉറങ്ങി കിടന്ന കുഞ്ഞിന്റെയും അമ്മയുടെയും സ്വര്‍ണം കവര്‍ന്നു. അഴീക്കോട് പേബസാര്‍ സ്വദേശി ഫാത്തിമ, മകള്‍ ഫെമിന എന്നിവരുടെ സ്വര്‍ണമാണ് കവര്‍ന്നത്.പുലര്‍ച്ചെ മൂന്നരയോടെയായിരുന്നു മോഷണം.അടുക്കള വാതില്‍ തകര്‍ത്ത് എത്തിയ മോഷ്ടാവ് ഉറങ്ങി കിടന്നിരുന്ന ഫാത്തിമയുടെയും ഫെമിനയുടെയും സ്വര്‍ണം കവരുകയായിരുന്നു.മാലയും പാദസരവുമാണ് കവര്‍ന്നത്. മോഷണത്തിനിടെ കുഞ്ഞ് ഉണര്‍ന്ന് കരഞ്ഞതോടെ മോഷ്ടാവ് അടുക്കള വാതില്‍ വഴി ഓടി രക്ഷപ്പെടുകയായിരുന്നു. മൂന്നര പവന്‍ സ്വര്‍ണമാണ് നഷ്ടപ്പെട്ടത്.രാവിലെ എത്തിയ കൊടുങ്ങല്ലൂര്‍ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. പൊലീസ് നടത്തിയ തെരച്ചിലില്‍ വീട്ടിന് സമീപത്ത് നിന്ന് മണ്‍വെട്ടിയും മോഷ്ടാവിന്റേത് എന്ന് സംശയിക്കുന്ന ചെരുപ്പുകളും കണ്ടെത്തി.






