Home Most Popular വയലിനിസ്റ്റ് ബാലഭാസ്‌കറിനെ കൊന്നതിന് പിന്നില്‍ സ്വര്‍ണ്ണക്കടത്ത് മാഫിയ

വയലിനിസ്റ്റ് ബാലഭാസ്‌കറിനെ കൊന്നതിന് പിന്നില്‍ സ്വര്‍ണ്ണക്കടത്ത് മാഫിയ

5
0

വയലിനിസ്റ്റ് ബാലഭാസ്‌കറിനെ കൊന്നതാണെന്ന നിലപാടില്‍ ഉറച്ചുനിന്ന് പിതാവ് കെ സി ഉണ്ണി. സ്വര്‍ണക്കടത്ത് മാഫിയയാണ് മകന്റെ മരണത്തിന് പിന്നില്‍. ഡ്രൈവര്‍ അര്‍ജുന്‍ അറസ്റ്റിലായത് മാധ്യമങ്ങളിലൂടെ അറിഞ്ഞു. അര്‍ജുന്‍ നേരത്തെ ക്രിമിനല്‍ കേസുകളിലെ പ്രതിയാണ്. അപകടത്തിന് ശേഷമാണ് കേസുകളെക്കുറിച്ച് അറിഞ്ഞത്.അര്‍ജുന്‍ പൊലീസിന്റെ പിടിയിലായതോടെ ഇനി മരണത്തിന് പിന്നിലെ സത്യങ്ങള്‍ പുറത്തുവരുമെന്ന് ബാലഭാസ്‌ക്കറിന്റെ പിതാവ് മാധ്യമങ്ങളോട് വ്യക്തമാക്കി.
”അപകടം നടക്കുന്ന സമയത്ത് കാര്‍ ഓടിച്ചത് ബാലഭാസ്‌കറാണെന്നാരോപിച്ച് അര്‍ജുന്‍ തങ്ങള്‍ക്കെതിരെ ത്യശൂര്‍ എംഐസിറ്റിയില്‍ കേസ് കൊടുത്തിരുന്നു. ഒരു കോടി രൂപ തനിക്ക് നഷ്ടപരിഹാരം തരണം എന്നായിരുന്നു അര്‍ജുന്റെ ആവശ്യം. സംശയമല്ല ബാലഭാസ്‌കറിന്റെ മരണത്തിന് പിന്നില്‍ അര്‍ജുന്‍ തന്നെയാണെന്ന് ഉറപ്പാണ്. കള്ളക്കടത്ത് മാഫിയ അതൊരു വലിയ സംഘമാണ്. എങ്ങും തൊടാതെയുള്ള അന്വേഷണ റിപ്പോര്‍ട്ടാണ് സിബിഐ കൊടുത്തിരിക്കുന്നത്.അവരും സംഘത്തിന്റെ സ്വാധീനത്തിന് വഴങ്ങി. സ്വര്‍ണ്ണക്കടത്തുകാരും അതുമായി ബന്ധപ്പെട്ട വലിയൊരു സംഘവുമാണ് ബാലഭാസ്‌കറിന്റെ മരണത്തിന് പിന്നില്‍. കേസില്‍ ഒരു നീതിയും ലഭിച്ചിട്ടില്ല. പുതിയ കേസിന്റെ പശ്ചാത്തലത്തില്‍ നിയമനടപടി ആലോചിക്കും” കെ സി ഉണ്ണി കൂട്ടിച്ചേര്‍ത്തു.
ബാലഭാസ്‌കറിന്റെ ഭാര്യ തങ്ങളെ ബോയ്ക്കോട്ട് ചെയ്തിരിക്കുകയാണ്.ഫോണ്‍ വിളിച്ചാല്‍ പോലും എടുക്കാറില്ല.അത് എന്തുകൊണ്ടെന്നറിയില്ല.ബാലഭാസ്‌കറിന് പണം കൊടുക്കാനുള്ളവര്‍ ഭാര്യ ലക്ഷ്മിക്ക് കൈമാറും എന്നായിരുന്നു അറിയിച്ചിരുന്നത്.തമ്മില്‍ വഴക്കൊന്നും ഉണ്ടായിട്ടില്ല. ഒക്ടോബറിലാണ് ബാലഭാസ്‌ക്കര്‍ മരിച്ച് 6 വര്‍ഷം പൂര്‍ത്തിയായത്. അന്ന് മുതല്‍ ഇന്നുവരെ മരണവുമായി ബന്ധപ്പെട്ട് വലിയ സംശയങ്ങള്‍ ഉയര്‍ന്നിരുന്നു.
അതേസമയം, അര്‍ജുന്‍ അറസ്റ്റിലായെങ്കിലും ഇതിന് ബാലഭാസ്‌കറിന്റെ അപകടമരണ കേസുമായി ബന്ധമില്ലെന്ന നിലപാടിലാണ് പൊലീസ് . പെരിന്തല്‍മണ്ണയില്‍ വ്യാപാരിയെ ആക്രമിച്ച് സ്വര്‍ണ്ണം കവര്‍ന്ന കേസിലാണ് ബാലഭാസ്‌ക്കറിന്റെ ഡ്രൈവര്‍ അര്‍ജുന്‍ അറസ്റ്റിലായത്. കേസില്‍ ബാലഭാസ്‌കറിന്റെ ഡ്രൈവറും ഉള്‍പ്പെട്ടെന്ന വാര്‍ത്ത ഇന്നലെയാണ് പുറത്തുവന്നത്. ത്യശൂര്‍ സ്വദേശിയാണ് പിടിയിലായ അര്‍ജുന്‍.

LEAVE A REPLY

Please enter your comment!
Please enter your name here