Home Sports കുശല്‍ പെരേരയുടെ ഇന്നിംഗ്‌സ് അവിശ്വസനീയം, വിശ്വ ഫെര്‍ണാണ്ടോ പോരാളി: രവി ശാസ്ത്രി

കുശല്‍ പെരേരയുടെ ഇന്നിംഗ്‌സ് അവിശ്വസനീയം, വിശ്വ ഫെര്‍ണാണ്ടോ പോരാളി: രവി ശാസ്ത്രി

1
0

മുംബൈ: ടെസ്റ്റ് ചരിത്രത്തിലെ അവിസ്മരണീയമായ ഇന്നിംഗ്‌സ് പുറത്തെടുത്ത് ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ഒരു വിക്കറ്റിന്റെ അവിശ്വസനീയ വിജയം സ്വന്തമാക്കുവാന്‍ ശ്രീലങ്കയെ സഹായിച്ച കുശല്‍ പെരേര-വിശ്വ ഫെര്‍ണാണ്ടോ സഖ്യത്തെ അനുമോദനം അറിയിച്ച് രവി ശാസ്ത്രി. കുശല്‍ പെരേരയുടെ ഇന്നിംഗ്‌സിനെ അവിശ്വസനീയമെന്ന് വിശേഷിപ്പിച്ച രവി ശാസ്ത്രി താരത്തിനു സഹായവുമായി നിലയുറപ്പിച്ച വിശ്വ ഫെര്‍ണാണ്ടോയെ പോരാളിയെന്ന് വിശേഷിപ്പിച്ചു.

അവസാന വിക്കറ്റില്‍ 78 റണ്‍സ് നേടിയ കൂട്ടുകെട്ട് ശ്രീലങ്കയെ 1 വിക്കറ്റ് ജയത്തിലേക്ക് നയിക്കുകയായിരുന്നു. പെരേര 153 റണ്‍സ് നേടി പുറത്താകാതെ നിന്നപ്പോള്‍ വിശ്വ ഫെര്‍ണാണ്ടോ 27 പന്ത് നേരിട്ട് 6 റണ്‍സ് നേടി മറുവശത്ത് നിലയുറപ്പിക്കുകയായിരുന്നു. ടെസ്റ്റ് ക്രിക്കറ്റില്‍ സജീവമാകുന്നതിനു വേണ്ടി ഐ.പി.എല്‍ കരാര്‍ ഉപേക്ഷിച്ച താരമാണ് കുശല്‍ പെരേര.

ടെസ്റ്റ് ക്രിക്കറ്റിലെ ഏറ്റവും മികച്ച ഇന്നിംഗ്‌സ് എന്നാണ് ശാസ്ത്രി പെരേരയുടെ ഈ ഇന്നിംഗ്‌സിനെ വിശേഷിപ്പിച്ചത്. ഏറ്റവും മികച്ച ടെസ്റ്റ് വിജയമാണ് നിങ്ങള്‍ കണ്ടതെന്നും രവി ശാസ്ത്രി തന്റെ ട്വീറ്റില്‍ കുറിച്ചു.

പരമ്പരയിലെ രണ്ടാമത്തെയും അവസാനത്തെയും ടെസ്റ്റ് ഫെബ്രുവരി 21നു പോര്‍ട്ട് എലിസബത്തില്‍ ആരംഭിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here