Home Breaking News ലോക ചെസ് ചാമ്പ്യന്‍ഷിപ്പ്; നിര്‍ണായക ജയം; ലീഡ് എടുത്ത് ഡി ഗുകേഷ്

ലോക ചെസ് ചാമ്പ്യന്‍ഷിപ്പ്; നിര്‍ണായക ജയം; ലീഡ് എടുത്ത് ഡി ഗുകേഷ്

2
0

ലോക ചെസ് ചാമ്പ്യന്‍ഷിപ്പില്‍ നിര്‍ണായക ലീഡ് എടുത്ത് ഇന്ത്യയുടെ ഡി ഗുകേഷ്. പതിനൊന്നാം റൌണ്ടില്‍ ലോകമ്പ്യന്‍ ഡിങ് ലിറനെ തോല്‍പ്പിച്ചു. ജയത്തോടെ ഗുകേഷിന് ആറ് പോയിന്റായി. ഡിങ് ലിറന് അഞ്ച് പോയിന്റുകളാണുള്ളത്. ഇനി മൂന്ന് റൗണ്ടുകളാണ് അവശേഷിക്കുന്നത്. ഏഴര പോയിന്റ് നേടുന്നയാള്‍ അടുത്ത ലോക ചാമ്പ്യനാകും. അടുത്ത മൂന്ന് മത്സരങ്ങളില്‍ സമനില പിടിച്ചാല്‍ ഗുകേഷ് ലോകചാമ്പ്യനാകും.
ഡിസംബര്‍ 13 വരെ നീണ്ട് നില്‍ക്കുന്ന ഫൈനലില്‍ ആകെ 14 ക്ലാസിക്കല്‍ ഗെയിമുകളാണ് ഉള്ളത്. ജയത്തിന് ഒരു പോയിന്റും സമനിലയ്ക്ക്
അരപ്പോയിന്റുമാണ് ലഭിക്കുക. വിശ്വനാഥന്‍ ആനന്ദിന് ശേഷം ലോകചാന്പ്യനാകുന്ന ഇന്ത്യക്കാരനെന്ന നേട്ടത്തില്‍ കണ്ണുവച്ചാണ് ഡി.ഗുകേഷ് ഫൈനല്‍ പോരിനിറങ്ങുന്നത്. വെറും 18 വയസുള്ള ഗുകേഷ് കിരീടം നേടുകയാണെങ്കില്‍ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ലോക ചാമ്പ്യനുമാകും.
ഏകദേശം 21 കോടി 11 ലക്ഷം രൂപയാണ് മൊത്തം സമ്മാനത്തുക. ജയിക്കുന്ന ഓരോ ഗെയിമിനും രണ്ട് ലക്ഷം ഡോളര്‍ ലഭിക്കും. ബാക്കി തുക ഇരുതാരങ്ങള്‍ക്കും തുല്യമായി വീതിക്കും. 14 റൌണ്ടിന് ശേഷം പോയിന്റ് നിലയില്‍ തുല്യമെങ്കില്‍ സമപരിധി വച്ചുള്ള റാപ്പിഡ്, ബ്ലിറ്റ്‌സ് ടൈബ്രേക്കറിലൂടെ ജേതാവിനെ നിര്‍ണയിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here