Home Uncategorized ഒരുമുട്ടയ്ക്ക് വില 21,000 രൂപ!

ഒരുമുട്ടയ്ക്ക് വില 21,000 രൂപ!

2
0


ബാക്ക്ഷാ: മുട്ടയുടെ ആകൃതി എന്താണ് എന്ന് എല്ലാവര്‍ക്കും അറിയാം. എന്നാല്‍ ഗോളാകൃതിയുള്ള മുട്ടയേപ്പറ്റി അറിയാമോ. അങ്ങനെയും മുട്ടകളുണ്ട്. വളരെ അപൂര്‍വമായി മാത്രമേ പൂര്‍ണമായും ഗോളാകൃതിയിലുള്ള മുട്ടകളുണ്ടാകു. അത്തരത്തിലൊരു മുട്ടയ്ക്ക് യു.കെയില്‍ നടന്ന ലേലത്തില്‍ ഇതുവരെ ക്വാട്ട് ചെയ്ത ഉയര്‍ന്ന വില 200 പൗണ്ട് ( ഏകദേശം 21,000 രൂപ) ആണ്. സാധാരണ കാണപ്പെടുന്നതില്‍ നിന്ന് വ്യത്യസ്തമായി പൂര്‍ണമായും ഗോളാകൃതിയിലുള്ളതാണ് ഈ മുട്ട. യുകെയിലെ ബാക്ക്ഷ ( Berkshire ) കൗണ്ടിയിലെ ലാംബോണിലാണ് അപൂര്‍വമായ മുട്ട ഇത്രയും വലിയ തുകയ്ക്ക് ലേലത്തില്‍ പോയത്.
ലാംബോണുകാരനായ എഡ് പവെല്‍ വാങ്ങിയ മുട്ടയാണ് ലേലത്തില്‍ വലിയ വില നേടി വാര്‍ത്തയായത്. 100 കോടിയില്‍ ഒരുമുട്ട മാത്രമേ ഇത്തരത്തില്‍ പൂര്‍ണമായ ഗോളാകൃതിയില്‍ ലഭിക്കുവെന്നാണ് കരുതപ്പടുന്നത്. അതുകൊണ്ടാണ് ഇത്ര വിലകൊടുത്ത് അപൂര്‍വ മുട്ട വാങ്ങാന്‍ ആളുണ്ടായത്. എഡ് പവെല്‍ 150 പൗണ്ട് ( ഏകദേശം 16,000 രൂപ) കൊടുത്താണ് കൗതുകത്തിന്റെ പുറത്ത് ഈ മുട്ട ആദ്യം വാങ്ങിയത്. തുടര്‍ന്ന് ലുവെന്റാസ് ഫൗണ്ടേഷന്‍ എന്ന സന്നദ്ധ സംഘടനയ്ക്ക് ഈ മുട്ട ദാനം ചെയ്തു. മുട്ടയുടെ ആകൃതിയിലെ അപൂര്‍വത തിരിച്ചറിഞ്ഞ് ലേലത്തില്‍ വെച്ചത്.
അപൂര്‍വ മുട്ട ലേലത്തിന് വന്നുവെന്ന വാര്‍ത്തകള്‍ മാധ്യമങ്ങളില്‍ വന്നതോടെ അത് വാങ്ങാന്‍ ആളുകളുമെത്തി. ലുവെന്റാസ് ഫൗണ്ടേഷന്‍ തങ്ങളുടെ സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് പണം കണ്ടെത്താനായി നിരവധി സാധനങ്ങള്‍ ലേലത്തില്‍ വെച്ചിരുന്നു. പലതും ആളുകള്‍ സംഭാവന ചെയ്തതാണ്. മുട്ടയുടെ വാര്‍ത്ത വന്നതോടെ മറ്റ് വസ്തുക്കള്‍ക്കും ലേലത്തില്‍ ഉയര്‍ന്ന തുക കിട്ടി.
നാല് മാസം മുമ്പാണ് ഇതേപോലെ ഗോളാകൃതിയിലുള്ള മുട്ട ഒരു ഷോപ്പില്‍ നിന്ന് കണ്ടെത്തിയിരുന്നു. ഇത് വാങ്ങിയ സ്ത്രീ അതിന്റെ അപൂര്‍വത കണ്ട് ലേലത്തില്‍ വെച്ചു. അതിനും നല്ല വില ലഭിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here