Home Uncategorized രാജ്യദ്രോഹ ശക്തികള്‍ക്കെതിരെ തന്റേടത്തോടെ മുന്നോട്ടുപോകും, ജാമ്യം ലഭിച്ചതിനു പിന്നാലെ പി.സി. ജോര്‍ജ്

രാജ്യദ്രോഹ ശക്തികള്‍ക്കെതിരെ തന്റേടത്തോടെ മുന്നോട്ടുപോകും, ജാമ്യം ലഭിച്ചതിനു പിന്നാലെ പി.സി. ജോര്‍ജ്

2
0

കോട്ടയം: ഭാരതത്തെ നശിപ്പിക്കുന്ന രാജ്യദ്രോഹ ശക്തികള്‍ക്കെതിരായ നടപടികളുമായി മുന്നോട്ടുപോകുമെന്ന് ബി.ജെ.പി. നേതാവ് പി.സി. ജോര്‍ജ്. വിദ്വേഷ പരാമര്‍ശക്കേസില്‍ കോടതി ജാമ്യം നല്‍കിയതിന് പിന്നാലെ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘ഭാരതത്തെ നശിപ്പിക്കാന്‍ രാജ്യദ്രോഹ നടപടികളുമായി ആര് ഇറങ്ങിയാലും ആ ഭീകരവാദികള്‍ക്കെതിരെ ഞാന്‍ തുടങ്ങിവെച്ചിട്ടുള്ള നടപടികളുമായി തന്റേടത്തോടെ മുന്നോട്ടുപോകും. ആ കാര്യത്തില്‍ ഒരു വിട്ടുവീഴ്ചയുമില്ല’, പി.സി വ്യക്തമാക്കി.
ടെലിവിഷന്‍ ചാനല്‍ ചര്‍ച്ചയില്‍ നടത്തിയ അത്യന്തം വിദ്വേഷപരമായ പരാമര്‍ശത്തിന്റെ പേരിലായിരുന്നു പി.സി. ജോര്‍ജിനെതിരേ കേസെടുത്തത്. പിന്നീട് കോടതി 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്‌തെങ്കിലും ആരോഗ്യപ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു അദ്ദേഹം. ജാമ്യം ലഭിച്ചതോടെ ആശുപത്രിയില്‍നിന്ന് പുറത്തിറങ്ങിയതിനു ശേഷമായിരുന്നു മാധ്യമങ്ങളോട് ജോര്‍ജിന്റെ പ്രതികരണം.
ഈരാറ്റുപേട്ട മജിസ്‌ട്രേറ്റ് കോടതിയാണ് പി.സിക്ക് ജാമ്യം അനുവദിച്ചത്. ആരോഗ്യപ്രശ്‌നം കണക്കിലെടുത്താണ് ജാമ്യം പരിഗണിച്ചത്. ജാമ്യ ഉത്തരവ് ഈരാറ്റുപേട്ട മജിസ്‌ട്രേറ്റ് കോടതിയില്‍നിന്ന് പാല സബ് ജയിലിലേക്ക് കൊണ്ടുപോയതിനു ശേഷം കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് എത്തിക്കുകയായിരുന്നു.

 

 

 

LEAVE A REPLY

Please enter your comment!
Please enter your name here