Home Uncategorized മണിപ്പൂരില്‍ സമാധാന നീക്കങ്ങള്‍ക്ക് പിന്നാലെ വീണ്ടും സംഘര്‍ഷം, സ്ഥിതി വിലയിരുത്തി അമിത്ഷാ

മണിപ്പൂരില്‍ സമാധാന നീക്കങ്ങള്‍ക്ക് പിന്നാലെ വീണ്ടും സംഘര്‍ഷം, സ്ഥിതി വിലയിരുത്തി അമിത്ഷാ

3
0

 

 1 Killed Over 40 Injured As Fresh Violence Sweep again manipur

 

ദില്ലി : കേന്ദ്രത്തിന്റെ സമാധാന നീക്കങ്ങള്‍ക്ക് പിന്നാലെ വീണ്ടും സംഘര്‍ഷം തുടങ്ങിയ മണിപ്പൂരില്‍ സ്ഥിതി വിലയിരുത്തി അമിത്ഷാ. ഇന്നലെ സംഘര്‍ഷത്തില്‍ ഒരാള്‍ കൊല്ലപ്പെട്ട കാങ്‌പോക്പിയില്‍ കുകി സംഘടനകള്‍ ബന്ദിന് ആഹ്വാനം ചെയ്തു. പ്രശ്‌ന ബാധിത മേഖലകളില്‍ കൂടുതല്‍ കേന്ദ്രസേനയെ വിന്യസിച്ച് ജാ?ഗ്രത കര്‍ശനമാക്കി.
മണിപ്പൂര്‍ വീണ്ടും അശാന്തം. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷായുടെ നിര്‍ദേശ പ്രകാരം ഇന്നലെയാണ് മണിപ്പൂരില്‍ റോഡ് ?ഗതാ?ഗതം പുനസ്ഥാപിക്കാനും സമാധാന റാലികള്‍ നടത്താനും അധികൃതര്‍ ശ്രമം തുടങ്ങിയത്. എന്നാല്‍ കുകി വിഭാഗക്കാര്‍ ശക്തമായ എതിര്‍പ്പുയര്‍ത്തി. പലയിടത്തും പ്രതിഷേധക്കാരും സുരക്ഷാ സേനയും തമ്മില്‍ സംഘര്‍ഷമുണ്ടായി. മുപ്പതുകാരനായ യുവാവ് വെടിവയ്പ്പില്‍ കൊല്ലപ്പെടുകയും നാല്പതോളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
അനുയോജ്യ പങ്കാളിയെ കണ്ടെത്താന്‍ നിങ്ങളുടെ വ്യക്തിപരമാക്കിയ തിരച്ചില്‍
സ്‌നേഹം കണ്ടെത്തിയ ആയിരക്കണക്കിന് സന്തുഷ്ട ദമ്പതികള്‍ക്കൊപ്പം ചേരൂ
സ്‌നേഹം കണ്ടെത്തുക
27 സുരക്ഷാ ഉദ്യോ?ഗസ്ഥര്‍ക്കും പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റവരില്‍ ചിലരുടെ നില ഗുരുതരമാണ്. സുരക്ഷേ സേന പ്രതിഷേധക്കാരെ അടിച്ചമര്‍ത്താന്‍ ശ്രമിക്കുന്നുവെന്നാരോപിച്ചാണ് കുകി സംഘടനകള്‍ ബന്ദിന് ആഹ്വാനം ചെയ്തത്. പലയിടത്തും റോഡുകള്‍ തടഞ്ഞു, വാഹനങ്ങളും കത്തിച്ചു. പിന്നാലെയാണ് സ്ഥലത്ത് കൂടുതല്‍ കേന്ദ്ര സനയെ വിന്യസിച്ച് ജാ?ഗ്രത കര്‍ശനമാക്കിയത്. ?കേന്ദ്രത്തിന്റെ നടപടികള്‍ പ്രകോപനകരമാണെന്നാണ് കുകി സം?ഘടനകള്‍ പറയുന്നത്. റോഡുകള്‍ തടഞ്ഞ നടപടിക്കെതിരെ മെയ്‌തെയ് സംഘടനകള്‍ പ്രതിഷേധം അറിയിച്ചു. പൊതു?ഗതാ?ഗതം പുനസ്ഥാപിക്കാനുള്ള നടപടികള്‍ തുടരും എന്ന് കേന്ദ്രം വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here