ഈദ്, വിഷു, ഈസ്റ്റര്‍ എന്നിവയില്‍ ആരംഭിച്ച് വിവാഹ സീസണില്‍ ചെന്നെത്തുന്ന ആഘോഷങ്ങളാണ് വരും മാസങ്ങളില്‍ മലയാളി കാത്തിരിക്കുന്നത്. എല്ലാ വിശേഷദിനങ്ങളും അതിവിശേഷമായി ആഘോഷിക്കുന്ന മലയാളികള്‍ക്ക് വേണ്ടി ശീമാട്ടി ഒരുക്കിയ ‘സീസണ്‍ ഓഫ് സെലിബ്രേഷന്‍’ ഫാഷന്‍ ലോകത്തെ പുത്തന്‍ ട്രെന്‍ഡ് ആയിക്കഴിഞ്ഞു. ആഘോഷങ്ങളില്‍ പുതുവസ്ത്രം വാങ്ങാനും ധരിക്കാനുമുള്ള മലയാളികളുടെ താല്പര്യത്തെ ശീമാട്ടി ഒരിക്കലും നിരാശപ്പെടുത്തിയിട്ടില്ല. ഒരു ഫാമിലിക്ക് വേണ്ട എല്ലാത്തരം വസ്ത്രങ്ങളുടെയും വലിയൊരു ശേഖരവുമായാണ് ‘സീസണ്‍ ഓഫ് സെലിബ്രേഷന്‍’ എത്തിയിരിക്കുന്നത്. മാര്‍ച്ച് 15 ന് ആരംഭിച്ച ‘സീസണ്‍ ഓഫ് സെലിബ്രേഷന്‍’ വിവിധതരം വസ്ത്രങ്ങളുടെ വ്യത്യസ്ത കളക്ഷനുമായി ഏപ്രില്‍ 28 വരെ ശീമാട്ടിയുടെ കൊച്ചി, കോട്ടയം, കോഴിക്കോട് ഷോറൂമുകളിലും ശീമാട്ടി യങ്ങിന്റെ പാലാ, തിരൂര്‍, കോഴിക്കോട് സ്റ്റോറുകളിലും ശീമാട്ടിയുടെ എടപ്പാളിലെ ‘ഗ്രേറ്റ് ഇന്ത്യന്‍ സാരി’ ഷോറൂമിലും ഉണ്ടായിരിക്കുന്നതാണ്.
ശീമാട്ടി ക്രാഫ്റ്റഡ് കോഴിക്കോടിന്റെ ഇഷ്ട ഡെസ്റ്റിനേഷന്‍
ഈദ് ആഘോഷങ്ങള്‍ക്ക് മോടി കൂട്ടാന്‍ കോഴിക്കോട്, ഹൈലൈറ്റ് മാളിന് സമീപമുള്ള ശീമാട്ടി ക്രാഫ്റ്റഡില്‍ വ്യത്യസ്ത ഡിസൈനുകളിലും മോഡലുകളിലും എത്തിയ കണ്ണഞ്ചിപ്പിക്കുന്ന ലഹങ്കകളുടെ ശേഖരം വിവാഹ പര്‍ച്ചേസിനായി ഒരുങ്ങുന്നവരെയും ആകര്‍ഷിക്കുന്നവയാണ്. വധുവിനും വരനും വേണ്ട വിവാഹ വസ്ത്രങ്ങളും ശീമാട്ടി ക്രാഫ്റ്റഡില്‍ ലഭിക്കും. എല്ലാവിധ വിവാഹ വസ്ത്രങ്ങള്‍ക്കും പുറമെ കുടുംബത്തിലെ ഓരോരുത്തര്‍ക്കും ആഘോഷവേളയില്‍ ആവശ്യമായ എല്ലാത്തരം വസ്ത്രങ്ങളും ഒരു കുടക്കീഴില്‍ ലഭിക്കും എന്നതിനാല്‍ കോഴിക്കോടുകാരുടെ ഇഷ്ട ഡെസ്റ്റിനേഷന്‍ ആയി മാറുകയാണ് ശീമാട്ടി ക്രാഫ്റ്റഡ്.
വധൂവരന്‍മാര്‍ക്കായി വെഡ്ഡിംഗ് മാറ്റേഴ്സ്
വിവാഹിതരാകാന്‍ ഒരുങ്ങുന്ന വരനും വധുവിനും വേണ്ട എല്ലാവിധ വസ്ത്രങ്ങള്‍ക്കും ആക്‌സസറീസുകള്‍ക്കും മേക്കോവര്‍ പ്രോഡക്ട്സിനും വേണ്ടി മാത്രമായി കൊച്ചി ശീമാട്ടിയുടെ ആറാം നിലയില്‍ വെഡ്ഡിംഗ് മാറ്റേഴ്സ് ആരംഭിച്ചിട്ടുണ്ട്. കേരള, സൗത്ത് ഇന്ത്യന്‍, നോര്‍ത്ത് ഇന്ത്യന്‍, വെസ്റ്റേണ്‍, അറബിക് വിവാഹ വസ്ത്രങ്ങളും ആക്സസറീസും, ഫുട് വെയര്‍സ് തുടങ്ങി വിവാഹാഘോഷങ്ങള്‍ക്കായുള്ള എല്ലാം ഒരു ഫ്ളോറില്‍ ഒരുമിപ്പിക്കുകയാണ് വെഡ്ഡിംഗ് മാറ്റേഴ്സിലൂടെ ശീമാട്ടി. വരനും വധുവിനും ആവശ്യമായ വസ്ത്രങ്ങളുടെ വിപുലമായ കളക്ഷനാണ് വെഡ്ഡിംഗ് മാറ്റേഴ്സിലൂടെ ശീമാട്ടി സമ്മാനിക്കുന്നത്. മെഹന്തി, ഹല്‍ദി, റിസപ്ഷന്‍ തുടങ്ങിയ ആഘോഷങ്ങള്‍ക്കായി വധുവിന് വേണ്ട സാരി, ലെഹെങ്ക, ചോളി, വെഡ്ഡിംഗ് ഗൗണ്‍, സല്‍വാര്‍, ഷറാറ അടക്കമുള്ള വിവാഹ വസ്ത്രങ്ങളും, മുണ്ട് – ഷര്‍ട്ട്, കുര്‍ത്ത, ബ്ലേസര്‍, ഷര്‍വാണി തുടങ്ങി വരനുള്ള വിവാഹ വസ്ത്രങ്ങളും പ്രീമിയം ജ്വല്ലറി, കോസ്മെറ്റിക് പ്രോഡക്റ്റ്സ്, ബാഗുകള്‍, ഫുട് വെയറുകള്‍ എന്നിവയും വെഡ്ഡിംഗ് മാറ്റേഴ്സില്‍ നിന്നും തിരഞ്ഞെടുക്കാവുന്നതാണ്.
ശീമാട്ടി യങ് എന്ന ഫാഷന്‍ ഹബ്
ആഘോഷങ്ങള്‍ എന്ത് തന്നെ ആയാലും ഏത് വൈബും പിടിക്കുന്ന ഫാഷന്‍ ഹബ് ആണ് ശീമാട്ടി. യുവത്വം ആഘോഷമാക്കുന്ന, ഫാഷന്‍ സെന്‍സുള്ള, അപ്ഡേറ്റഡ് ആയ ഈ പുതിയ തലമുറയ്ക്ക് മുന്നില്‍ ശീമാട്ടി യങ് വിശാലമായ ഒരു ഫാഷന്‍ ലോകമാണ് തുറന്നിട്ടിരിക്കുന്നത്. സീസണ്‍ ഓഫ് സെലിബ്രേഷന്റെ ഭാഗമായി 199/- രൂപ മുതല്‍ ആരംഭിക്കുന്ന ഏറ്റവും പുതിയ ഫാഷനിലുള്ള വസ്ത്രങ്ങളുടെ ഏറ്റവും വലിയ ശേഖരമാണ് ഓരോ യങ് ഷോറൂമിലും ഒരുക്കിയിട്ടുള്ളത്. മൂന്ന് ഫ്ളോറുകളിലായി മെന്‍സ്, കിഡ്സ് & വുമണ്‍സ് ട്രെന്‍ഡി കാഷ്വല്‍ വസ്ത്രങ്ങളുടെ സമ്പന്നമായ കളക്ഷനാണ് തിരൂരിലെയും പാലായിലെയും ശീമാട്ടി യങ് ഷോറൂമുകള്‍. കോഴിക്കോട് ഹൈലൈറ്റ് മാളിന്റെ രണ്ടാം നിലയിലാണ് ശീമാട്ടി യങ് ഉള്ളത്.
പുതുമയാര്‍ന്ന സാരികളുമായി ദി ഗ്രേറ്റ് ഇന്ത്യന്‍ സാരി
ഇടത്തരം ടൗണുകളില്‍ സാരികള്‍ക്കു മാത്രമായുള്ള ശീമാട്ടിയുടെ ദി ഗ്രേറ്റ് ഇന്ത്യന്‍ സാരിയിലും സാരികള്‍ക്ക് ഏറ്റവും മികച്ച ഓഫറുകളുമായി സീസണ്‍ ഓഫ് സെലിബ്രേഷന്‍ ഒരുക്കുന്നുണ്ട്. ടയര്‍ 2, ടയര്‍ 3 സിറ്റികളില്‍ സാരികള്‍ക്ക് മാത്രമായൊരു സ്റ്റോര്‍ എന്ന ലക്ഷ്യത്തോടെ ശീമാട്ടി തുടങ്ങിയിട്ടുള്ള പുതിയ ബ്രാന്‍ഡ് ആണ് ‘ദി ഗ്രേറ്റ് ഇന്ത്യന്‍ സാരി’. എടപ്പാള്‍, എമിറേറ്റ്സ് മാളിലെ ഫസ്റ്റ് ഫ്ളോറില്‍ പ്രവര്‍ത്തിക്കുന്ന ഗ്രേറ്റ് ഇന്ത്യന്‍ സാരി ഷോറൂമില്‍ 299 രൂപ മുതലുള്ള സാരികളുടെ വിസ്മയിപ്പിക്കുന്ന ശേഖരമാണുള്ളത്. കാശ്മീര്‍ മുതല്‍ കന്യാകുമാരി വരെയുള്ള, ഇന്ത്യന്‍ സംസ്ഥാനങ്ങളുടെ സംസ്‌കാരവും സമ്പന്നതയും വിളിച്ചോതുന്ന സാരീശേഖരം കൊണ്ട് ഗ്രേറ്റ് ഇമേജ് നേടിയ ഗ്രേറ്റ് ഇന്ത്യന്‍ സാരി, എണ്ണിയാല്‍ തീരാത്ത ഡിസൈനുകളിലും കളര്‍ പാറ്റേണുകളിലും പുതുമ നിറയ്ക്കുന്ന സാരികളാണ് സീസണ്‍ ഓഫ് സെലിബ്രേഷനില്‍ ഒരുക്കിയിരിക്കുന്നത്.
ഏറ്റവും മികച്ച ഫാഷന്‍ അനുഭവങ്ങള്‍ നല്‍കുക എന്ന ലക്ഷ്യത്തോടെ ലോകോത്തര നിലവാരമുള്ള വിപുലമായ വസ്ത്ര ശേഖരമാണ് ഉപഭോക്താക്കള്‍ക്കായി ശീമാട്ടി ഒരുക്കുന്നത്. ഓരോ ആഘോഷങ്ങളും അനുസരിച്ചുള്ള വസ്ത്രങ്ങള്‍ പരിധിയില്ലാതെ തിരഞ്ഞെടുക്കാം എന്ന പ്രത്യേകതയുള്ളത് കൊണ്ട് തന്നെ ശീമാട്ടിയുടെ ‘സീസണ്‍ ഓഫ് സെലിബ്രേഷന്‍’ ശ്രദ്ധ നേടിക്കൊണ്ടിരിക്കുകയാണ്.
.





