Home Breaking News ഈ വര്‍ഷത്തെ സൂപ്പര്‍ സണ്‍ ഇന്ന്

ഈ വര്‍ഷത്തെ സൂപ്പര്‍ സണ്‍ ഇന്ന്

7
0

ഇന്ന് മാനത്ത് ഉദിച്ചത് ഈ വര്‍ഷത്തെ ഏറ്റവും വലിയ സൂര്യനാണ്. സൂപ്പര്‍ മൂണിനെ പറ്റി എല്ലാവരും കേട്ടിട്ടുണ്ടെങ്കിലും സൂപ്പര്‍ സണ്ണിനെ പറ്റി അധികമാര്‍ക്കും അറിയില്ല. ഇന്നത്തെ സൂര്യന്റെ പ്രത്യേകത ഇത് ഒരു വര്‍ഷത്തിലൊരിക്കലേ ഉണ്ടാവൂ അതും ജനുവരിയുടെ തുടക്കത്തില്‍. ഇത്തവണത്തെ സൂപ്പര്‍ സണ്‍ ഇന്നാണെങ്കില്‍ അടുത്ത വര്‍ഷമിത് ജനുവരി മൂന്നിനാണ്. എന്നാല്‍ സൂപ്പര്‍ മൂണിനെ ഒരേവര്‍ഷം തന്നെ പലതവണ കാണാന്‍ സാധിക്കും.
ഇന്ന് സൂര്യന്‍ ഭൂമിയോട് ഏറ്റവും അടുത്തായി കാണപ്പെടുന്നു ഇതിനെ സാങ്കേതികമായി ‘പെരിഹീലിയന്‍’ എന്നാണ് പറയുന്നത്. ഈ സമയത്ത് നാം സൂര്യനോട് ഏതാണ്ട് 14 കോടി 70 ലക്ഷം കി.മീ അടുത്തായിരിക്കും. ഈ പ്രതിഭാസത്തിന് വിപരീതമായ മറ്റൊരു പ്രതിഭാസമുണ്ട്. അതാണ് ‘അപ് ഹീലിയന്‍.’ അപ് ഹീലിയന്‍ സമയത്ത് സൂര്യന്‍ ഭൂമിയില്‍ നിന്ന് ഏതാണ്ട് 15 കോടി 20 ലക്ഷം കി.മീ അകലെയായിരിക്കും. അതായത് ഓരോ വര്‍ഷവും നാം സൂര്യനോട് ഏതാണ്ട് 50 ലക്ഷം കി.മീ അടുക്കുകയും അത്ര തന്നെ അകലുകയും ചെയ്യുന്നുണ്ട്.
ഭൂമി സൂര്യനെ ചുറ്റുന്നത് കൃത്യമായൊരു വൃത്ത പരിധിയിലല്ല. അതു കൊണ്ടാണ് ഇങ്ങനൊരു പ്രതിഭാസം സംഭവിക്കുന്നത്. ഒറ്റനോട്ടത്തില്‍ സൂര്യനു വ്യത്യാസം ഒന്നും തോന്നാനിടയില്ലെന്നാണ് വിദ?ഗ്ധര്‍ പറയുന്നത്. എന്നാല്‍ ജ്യോതിശാസ്ത്രപരമായി ഇതിനേറെ പ്രാധാന്യമുണ്ട്. നമുക്കു തണുപ്പുകാലമാണെങ്കിലും ഭൂമിയില്‍ ഏല്‍ക്കുന്ന ചൂടിലും പ്രകാശത്തിലും നേരിയ വര്‍ധന ഉണ്ടാകാന്‍ ഇതു കാരണമാകുന്നു. ഈ പ്രതിഭാസത്തിലൂടെ സൗരോപരിതലത്തില്‍ നിന്നു വരുന്ന പ്രകാശം അല്‍പം നേരത്തെ എത്താനും സാധ്യതയുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here