Home Uncategorized വഖഫ് ഭേദഗതി ബില്ല് പാസായാലും നിയമപരമായി നേരിടും- മുസ്ലീം ലീഗ്

വഖഫ് ഭേദഗതി ബില്ല് പാസായാലും നിയമപരമായി നേരിടും- മുസ്ലീം ലീഗ്

2
0

 

 

 

 

 

 

 

തിരുവനന്തപുരം: വഖഫ് നിയമ ഭേദഗതി ബില് പാര്‍ലമെന്റില്‍ പാസായാലും അതിനെ നിയമപരമായി നേരിടുമെന്ന് മുസ്ലീം ലീഗ് നേതാക്കളായ പാണക്കാട് സാദിഖലി ശിഹാബ് തങ്ങളും പി.കെ. കുഞ്ഞാലിക്കുട്ടിയും പറഞ്ഞു. .ബില്ല് ലോക്‌സഭയില് അവതരിപ്പിക്കുന്നതിന് മുമ്പ് മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു അവര്.
മുസ്ലീം വിഭാഗത്തെ മാത്രമല്ല ബില്ല് ബാധിക്കുകയെന്നും ന്യൂനപക്ഷ വിഭാഗങ്ങളുടെ അവകാശം ലംഘിക്കുന്ന ഒരുപാട് വകുപ്പുകള് അതിലുണ്ടെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. മുനമ്പത്തെ പ്രശ്‌നം ഇതുമായി ബന്ധിപ്പിക്കരുത്. മുനമ്പം പ്രശ്‌നം കേരള സര്ക്കാര് മുന്‌കൈ എടുത്ത് തീര്ക്കാവുന്നതേയുള്ളൂ. അതിനെ വഖഫുമായി കൂട്ടിക്കെട്ടിയതില് മറ്റ് ലക്ഷ്യങ്ങളുണ്ട്. അദ്ദേഹം പറഞ്ഞു.
‘ഞങ്ങള് വഖഫ് കൈകാര്യം ചെയ്തിരുന്നപ്പോള് മുനമ്പം പ്രശ്‌നം ഉണ്ടായിരുന്നില്ല. അത് അച്യുതാനന്ദന് സര്ക്കാരിന്റെ കാലത്തുണ്ടായ ഒരു കമ്മീഷന് റിപ്പോര്ട്ടിനെ തുടര്ന്നുണ്ടായ പ്രശ്‌നമാണ്. മുനമ്പം പ്രശ്‌നം സൃഷ്ടിച്ചതും തീര്ക്കാതിരിക്കുന്നതും എല്ഡിഎഫ് സര്ക്കാരാണ്.’ കുഞ്ഞാലിക്കുട്ടി ആരോപിച്ചു.
ഇന്ന് ലോക്‌സഭയില് അവതരിപ്പിക്കുന്ന വഖഫ് നിയമഭേദഗതി ബില് എട്ട് മണിക്കൂര് ചര്ച്ചചെയ്യും. ന്യൂനപക്ഷകാര്യമന്ത്രി കിരണ് റിജിജു മറുപടി പറയും. രാത്രി എട്ടോടെ ബില്ലില് തീരുമാനമാകും.
ബില്ലിനെ ഒറ്റക്കെട്ടായി എതിര്ക്കാന് ചൊവ്വാഴ്ച വൈകീട്ടു ചേര്ന്ന ഇന്ത്യ സഖ്യം നേതാക്കളുടെ യോഗം തീരുമാനിച്ചു. വോട്ടെടുപ്പും ആവശ്യപ്പെടും. വഖഫ് ബില് അവതരണവേളയിലും ചര്ച്ചയിലും നിര്ബന്ധമായും പങ്കെടുക്കണമെന്ന് നിര്‌ദേശിച്ച് അംഗങ്ങള്ക്ക് പാര്ട്ടികള് വിപ്പ് നല്കിയിട്ടുണ്ട്. വ്യാഴാഴ്ച രാജ്യസഭയും ബില് പരിഗണിക്കും.

 

 

 

 

 

 

 

 

LEAVE A REPLY

Please enter your comment!
Please enter your name here