കൊച്ചി: അങ്കമാലിയില്‍ പിഞ്ചുകുഞ്ഞിനെ കഴുത്തറുത്ത കൊന്ന സംഭവത്തില്‍ അമ്മൂമ്മ അറസ്റ്റില്‍. അമ്മൂമ്മ റോസിലി (66) ആറുമാസം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തുകയായിരുന്നുവെന്ന് പൊലീസ് നേരത്തെ സ്ഥിരീകരിച്ചിരുന്നു. മാനസിക പ്രശ്‌നങ്ങളെ തുടര്‍ന്നാണ് കൊലപാതകമെന്നാണ് നിഗമനം. മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ച റോസിയെ പൊലീസ് നിരീക്ഷണത്തില്‍ മൂക്കന്നൂര്‍ എം.എ.ജി.ജെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്‌കൊലനടത്താന്‍ ഉപയോഗിച്ചതെന്ന് കരുതുന്ന കത്തി പൊലീസ് കണ്ടെടുത്തിരുന്നു. ആശുപത്രിയില്‍ എത്തിയാണ് റോസിലിയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. പ്രതിയെ കോടതിയില്‍ ഹാജരാക്കുന്നതടക്കമുള്ള നടപടികളില്‍ തീരുമാനമായില്ല. റോസിലിയുടെ ആരോഗ്യനില മോശമായി തുടരുകയാണെങ്കില്‍ ആശുപത്രിയില്‍ തന്നെ നിരീക്ഷണത്തില്‍ കഴിയുമെന്നാണ് വിവരം. കറുകുറ്റി ചീനി കരിപ്പാലയില്‍ ആറാട്ട് പുഴക്കടവില്‍ ആന്റണിയുടെയും റൂത്തിന്റെയും മകള്‍ ഡല്‍ന മരിയ സാറയാണ് ഇന്നലെ രാവിലെയോടെ കൊല്ലപ്പെട്ടത്. ഡല്‍നയുടെ സഹോദരന്‍ ഡാനിയുടെ (നാല്) പിറന്നാള്‍ ആഘോഷിക്കാനുള്ള ഒരുക്കം നടക്കവേയായിരുന്നു കൊലപാതകം. ആന്റണിയും റൂത്തിന്റെ പിതാവ് ദേവസിക്കുട്ടിയുമെല്ലാം വീട്ടിലുണ്ടായിരുന്നു. കുഞ്ഞിനെ അമ്മയുടെ അടുത്തു കിടത്തി റൂത്ത് അടുക്കളയില്‍ ഭക്ഷണം എടുക്കാന്‍ പോയി. മുറ്റത്തുണ്ടായിരുന്ന ആന്റണി കുഞ്ഞിന്റെ കരച്ചില്‍കേട്ട് മുറിയില്‍ എത്തിയപ്പോള്‍ ചോരയില്‍ കുളിച്ചനിലയിലാണ് കുഞ്ഞിനെ കണ്ടത്. കഴുത്തില്‍ മുറിവേറ്റ നിലയിലായിരുന്നു. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഡോക്ടറാണ് പൊലീസിനെ വിവരം അറിയിച്ചത്. കുഞ്ഞിന്റെ പോസ്റ്റുമോര്‍ട്ടം പൂര്‍ത്തിയാക്കി എടക്കുന്നം സെന്റ് ആന്റണീസ് പള്ളി സെമിത്തേരിയില്‍ മൃതദേഹം സംസ്‌കരിക്കും
റോസിലി (66) ആറുമാസം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തുകയായിരുന്നുവെന്ന് പൊലീസ് നേരത്തെ സ്ഥിരീകരിച്ചിരുന്നു. മാനസിക പ്രശ്‌നങ്ങളെ തുട




