Vipani
വണ്‍-മോട്ടോയുടെ ഏറ്റവും പുതിയ ഇലക്ട്രിക് സ്കൂട്ടര്‍ ഇന്ത്യയില്‍ അവതരിപ്പിച്ചു
ബ്രിട്ടീഷ് വാഹന നിര്‍മാതാക്കളായ വണ്‍-മോട്ടോയുടെ ഏറ്റവും പുതിയ ഇലക്ട്രിക് സ്കൂട്ടര്‍ ഇലക്റ്റ ഇന്ത്യയില്‍ അവതരിപ്പിച്ചു.പ്രീമിയം സെഗ്മെന്റിലെത്തുന്ന സ്കൂട്ടറിന് 1,99,000 രൂപയാണ് എക്സ് ഷോറും വില. കഴിഞ്ഞ നവംബറില്‍ ഇന്ത്യയില്‍ എത്തിയ വണ്‍-മോട്ടോയുടെ മൂന്നാമത്തെ മോഡലാണ് ഇലക്റ്റ.മാറ്റ് ബ്ലാക്ക്, ഷൈനി ബ്ലാക്ക്, ബ്ലൂ, റെഡ്, ഗ്രേ എന്നിങ്ങനെ ആറുനിറങ്ങളില് ഇലക്റ്റ ലഭ്യമാവും. ബാറ്ററി, മോട്ടോര്‍, കണ്ട്രോളര് എന്നിവയ്ക്ക് മൂന്ന് വര്‍ഷത്തെ വാറന്റിയും വണ്‍ മോട്ടോ നല്‍കുന്നുണ്ട്. യുവാക്കളെ ലക്ഷ്യമിട്ടെത്തുന്ന ഇലക്റ്റയുടെ ഉയര്‍ന്ന…
Read More »ചിപ്പ് ക്ഷാമം; ഇലക്ട്രിക് വാഹനങ്ങളുടെ വില വര്‍ധിച്ചേക്കും
രാജ്യത്തെ വാഹന നിര്‍മാതാക്കളെല്ലാം സെമികണ്ടക്റ്റര്‍ ചിപ്പുകളുടെ ക്ഷാമത്തെ തുടര്‍ന്ന് പ്രതിസന്ധി നേരിടുന്നവരാണ്.ഇതോടൊപ്പം വിതരണ ശൃംഖലകളില്‍ നേരിടുന്ന തടസവും നിര്‍മാണ സാമഗ്രികളുടെ വില ഉയര്‍ന്നതും ചൂണ്ടിക്കാട്ടി വാഹന നിര്‍മാതാക്കള്‍ അടിക്കടി വില വര്‍ധിപ്പിക്കുകയാണ്. ഇപ്പോള്‍ സമാനമായ സാഹചര്യത്തിലൂടെ കടന്നു പോവുകയാണ് രാജ്യത്തെ ഇലക്ട്രിക് വാഹന നിര്‍മാണ മേഖലയും.ലിഥിയം അയണ്‍ ബാറ്ററി ക്ഷാമമാണ് ഇവി നിര്‍മാതാക്കള്‍ നേരിടുന്ന പ്രധാന വെല്ലുവിളി. ബാറ്ററി നിര്‍മാണത്തിന് ഉപയോഗിക്കുന്ന ലിഥിയം, നിക്കല്‍, കൊബാള്‍ട്ട് തുടങ്ങിയവയുടെ വില ഉയര്‍ന്നതും…
Read More »ക്രിസ്മസ് ആഘോഷം: രണ്ട് ദിവസത്തില്‍ കേരളം കുടിച്ച് തീര്‍ത്തത് 150 കോടിയുടെ മദ്യം
ക്രിസ്മസ് ദിനങ്ങളില്‍ കേരളത്തില്‍ റെക്കോര്‍ഡ് മദ്യവില്‍പ്പന. ക്രിസ്മസിന്റെ തലേനാള്‍ ബിവ്റേജസ് കോര്പറേഷന് 65.88 കോടി രൂപയുടെ മദ്യമാണ് ഒറ്റ ദിവസം വിറ്റത്. കഴിഞ്ഞ വര്‍ഷം ഇത് 55 കോടി രൂപയായിരുന്നു.തിരുവനന്തപുരം പവര്‍ ഹൗസ് ഔട്ട്ലെറ്റിലായിരുന്നു ഏറ്റവും കൂടുതല്‍ വില്പന നടന്നത്. 73 ലക്ഷം രൂപയുടെ മദ്യമാണ് ഇവിടെ മാത്രം വിറ്റഴിച്ചത്. ബെവ്കോ ഔട്ലറ്റുകള് വഴി ക്രിസ്മസ് അവധി ആഘോഷിച്ച നാല് ദിവസം 215 കോടി രൂപയുടെ മദ്യം വിറ്റു.ഡിസംബര്‍ 25…
Read More »പുതുവര്‍ഷത്തില്‍ ജിഎസ്ടിയുമായി ബന്ധപ്പെട്ട 3 വലിയ മാറ്റങ്ങളുണ്ടാകും, വ്യവസായികള്‍ക്കൊപ്പം സാധാരണക്കാരിലും നേരിട്ട് സ്വാധീനം ഉണ്ടാകും
ഡല്‍ഹി: ചരക്ക് സേവന നികുതിയില്‍ (GST) ബിസിനസുകാര്‍ക്കുള്ള നിയമങ്ങളില്‍ 2022 ജനുവരി 1 മുതല്‍ സര്‍ക്കാര്‍ മൂന്ന് സുപ്രധാന മാറ്റങ്ങള്‍ വരുത്താന്‍ പോകുന്നു.ഈ നിയമങ്ങള്‍ കൊണ്ടുവരുന്നത് സുതാര്യത വര്‍ദ്ധിപ്പിക്കാനാണ്, അതായത് ജിഎസ്ടി വെട്ടിപ്പ് അല്ലെങ്കില്‍ കൃത്രിമം തടയുന്നതിനാണ്. ഇതുമൂലം വ്യാപാരികളുടെ ബുദ്ധിമുട്ടുകള്‍ ഇനിയും വര്‍ധിക്കും.പുതുവര്‍ഷത്തില്‍ സംഭവിക്കുന്ന മൂന്ന് പ്രധാന മാറ്റങ്ങള്‍ എന്തൊക്കെയാണെന്ന് ആദ്യം പറയാം. ജനുവരി മുതല്‍, ജിഎസ്ടി ഉദ്യോഗസ്ഥര്‍ക്ക് മുന്‍കൂര്‍ അറിയിപ്പ് കൂടാതെ നികുതി റിക്കവറിക്കായി ഏത് ബിസിനസ്സ്…
Read More »കയര്‍ മേഖലയ്ക്ക് തദ്ദേശ സ്ഥാപനങ്ങള്‍ കൈത്താങ്ങാവും: മന്ത്രി
ആലപ്പുഴ: കയര്‍ വ്യവസായത്തിന് കൈത്താങ്ങാവുന്ന നടപടികളുമായാണ് തദ്ദേശ സ്വയംഭരണ വകുപ്പ് മുന്നോട്ടുപോകുന്നതെന്നും തദ്ദേശ സ്ഥാപനങ്ങളുടെ കാര്‍ഷിക പ്രോജക്ടുകള്‍ക്ക് കയര്‍ഫെഡിന്റെ പ്രകൃതി സൗഹൃദ ചെടിച്ചട്ടിയായ കൊക്കോ പോട്ട് ഉപയോഗിക്കാന്‍ നിര്‍ദേശം നല്‍കിയത് ഇതിന്റെ ഭാഗമായാണെന്നും മന്ത്രി എം.വി.ഗോവിന്ദന് മാസ്റ്റര്‍ പറഞ്ഞു.ജൈവ പച്ചക്കറി കൃഷിയും പുഷ്പകൃഷിയും നടപ്പാക്കുന്നതിന് തദ്ദേശ സ്ഥാപനങ്ങള്‍ പ്ലാസ്റ്റിക് ചട്ടികളും ഗ്രോബാഗുകളുമാണ് ഉപയോഗിക്കുന്നത്. ഉപയോഗശൂന്യമാവുമ്ബോള് ഇവ പരിസ്ഥിതിക്ക് കോട്ടം വരുത്തും. കയര്‍ഫെഡിന്റെ പ്രകൃതി സൗഹൃദ ചെടിച്ചട്ടിയില്‍ കൃഷി ചെയ്താല്‍ പാരിസ്ഥിതിക…
Read More »തേയില വില കൂപ്പുകുത്തുന്നു; ദുരിതത്തില്‍ നൂറുകണക്കിനു ചെറുകിട തേയില കര്‍ഷകര്‍
തിരുവനന്തപുരം: ചെറുകിട കര്‍ഷകരെ ദുരിതത്തിലാക്കി തേയില വില കൂപ്പുകുത്തുന്നു. 30 രൂപ വിലയുണ്ടായിരുന്ന പച്ചക്കൊളുന്തിന് ഇപ്പോള്‍ വില 10 രൂപയിലെത്തി.ഇതോടെ ഈ സീസണില്‍ വലിയ നഷ്ടം നേരിടുമെന്ന ഭീതിയിലാണ് ജില്ലയിലെ നൂറുകണക്കിനു ചെറുകിട തേയില കര്‍ഷകര്‍.കാലാവസ്ഥാ വ്യതിയാനത്തെ തുടര്‍ന്ന് കേരളം ഉള്‍പ്പെടെയുള്ള വടക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ തേയില ഉല്പാദനത്തില് കുറവുണ്ടായി. ഇതോടെയാണ് തേയില ഇറക്കുമതി ചെയ്തു തുടങ്ങിയത്. ഇറക്കുമതി വര്‍ധിച്ചതോടെ തേയില കൊളുന്തിന്റെ വില ഇടിഞ്ഞു. നൂറുകണക്കിനു ചെറുകിട തേയില…
Read More »ഇന്ത്യയുടെ വളര്‍ച്ചാ പ്രവചനം 6.3 ശതമാനമായി വെട്ടിക്കുറച്ച് മോത്തിലാല്‍ ഓസ്വാള്‍
രാജ്യത്തിന്റെ വളര്‍ച്ചയുടെ പാതയില്‍ അനിശ്ചിതത്വം ഉണ്ടെന്ന് ചൂണ്ടിക്കാട്ടി മോത്തിലാല്‍ ഓസ്വാള്‍. ഒപ്പം ഇതുവരെയുള്ള വളര്‍ച്ചാ പ്രവചനങ്ങളില്‍ ഏറ്റവും കുറവ് വളര്‍ച്ചാ നിരക്ക് രേഖപ്പെടുത്തുകയും ചെയ്്തു.ഒമിക്രോണ്‍ ഉള്‍പ്പെടെയുള്ള അനിശ്ചിതത്വങ്ങള്‍ നിലനില്‍ക്കുന്നതിനാല്‍ വരുന്ന സാമ്ബത്തിക വര്‍ഷത്തില്‍ ജിഡിപി എസ്റ്റിമേറ്റ് 6.3 ശതമാനമായി കുറച്ചിരിക്കുകയാണ് മോത്തിലാല്‍ ഓസ്വാള്‍.വിവിധ അനലിസ്റ്റുകളുടെ ഇതുവരെയുള്ള പ്രവചനങ്ങളില്‍ ഏറ്റവും താഴ്ന്നതാണ് ഇത്. വിപണിയിലെ എസ്റ്റിമേറ്റ് ആയ 7.6 നെക്കാളും റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ(ആര്‍ബിഐ) ശുഭാപ്തി വിശ്വാസങ്ങളനുസരിച്ചുള്ള 8-8.5 ശതമാനത്തെക്കാളും…
Read More »ഡിസംബറിലെ ഏറ്റവും ഉയര്‍ന്ന വിലയിലേക്ക് കുതിച്ച് സ്വര്‍ണം
ഈ ആഴ്ചയില്‍ തുടര്‍ച്ചയായ രണ്ടാം ദിവസവും കേരളത്തിലെ സ്വര്‍ണവിലയില്‍ ഉയര്‍ച്ച. രണ്ട് ദിവസമായി കുത്തനെ ഉയര്‍ന്ന ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കില്‍ നിന്ന് കഴിഞ്ഞ ദിവസം താഴേക്ക് വന്ന സ്വര്‍ണവില ഇന്നലെ പുതിയ റെക്കോര്‍ഡിലേക്ക് ഉയര്‍ന്നിരുന്നു.ഇന്നലെ അവിടെ നിന്ന് വീണ്ടും വില വര്‍ധിക്കുകയായിരുന്നു.4500 രൂപയില്‍ നിന്ന് 4530 രൂപയിലേക്ക് ഉയര്‍ന്ന സ്വര്‍ണ വില, ഇന്നലെ ഒരു ഗ്രാമിന് 4570 രൂപയിലാണ് വിപണനം. പവന് 36,560 രൂപയാണ് ഇന്നത്തെ സ്വര്‍ണ…
Read More »അടിസ്ഥാന പലിശ നിരക്കുകള്‍ ഉയര്‍ത്തി എസ്ബിഐ, മറ്റു ബാങ്കുകളും കൂട്ടാന്‍ സാധ്യത
അടിസ്ഥാന പലിശ നിരക്കുകള്‍ 10 ബിപിഎസിലേക്ക് ഉയര്‍ത്തി എസ്ബിഐ. റിസര്‍വ് ബാങ്ക് അധികം വൈകാതെ നിരക്കുകള്‍ വര്‍ധിപ്പിച്ചേക്കുമെന്ന റിപ്പോര്‍ട്ടുകള്‍ക്ക് പിന്നാലെ രാജ്യത്തെ ഏറ്റവും വലിയ ബാങ്ക് പലിശ ഉയര്‍ത്തിയതോടെ വായ്പയെടുത്തവരെല്ലാം ആശങ്കയിലാണ്.മറ്റ് ബാങ്കുകളും പലിശ വര്‍ധിപ്പിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. സ്ഥിരനിക്ഷേപമുള്ളവര്‍ക്ക് അനുകൂലമായ ഘടകമാണെങ്കിലും വായ്പയെടുത്തവര്‍ പ്രതിസന്ധി നേരിടും.അടിസ്ഥാന നിരക്കുകളില്‍ വര്‍ധന ഉണ്ടാവുന്നത് ഭവന വായ്പയും വ്യക്തിഗത വായ്പയും ഉള്‍പ്പെടെ വിവിധ വായ്പകളിലെ പലിശ നിരക്കുകളിലെല്ലാം വര്‍ധനയുണ്ടാകും എന്നതിന്റെ സൂചനയാണ്. അതായത് പലിശനിരക്കുകള്‍…
Read More »വാട്ട്സ്ആപ്പുമായി സഹകരിച്ച് ജിയോമാര്‍ട്ട്; ഇനി പലചരക്ക് സാധനങ്ങളും പച്ചക്കറികളും ഓര്‍ഡര്‍ ചെയ്യാം
മുകേഷ് അംബാനിയുടെ ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമായ ജിയോമാര്‍ട്ട്, ആമസോണിന്റെയും വാള്‍മാര്‍ട്ടിന്റെയും ഉടമസ്ഥതയിലുള്ള ഫ്ളിപ്കാര്‍ട്ടുമായി വമ്ബന്‍ പോരാട്ടത്തിന്.ഓണ്‍ലൈന്‍ ബിസിനസ്സ് വര്‍ദ്ധിപ്പിക്കുന്നതിനായി ജനപ്രിയ ആപ്പായ വാട്ട്സ്ആപ്പുമായി സഹകരിക്കാനാണ് ജിയോ (ഖശീ) ഒരുങ്ങുന്നത്. ഇതിലൂടെ പലചരക്ക് സാധനങ്ങളും പച്ചക്കറികളും നിത്യോപയോഗ സാധനങ്ങളും ഓര്‍ഡര്‍ ചെയ്യാനാവും. അംബാനിയുടെ ഇരട്ട മക്കളായ ആകാശും ഇഷയും മെറ്റയുടെ രണ്ടാം പതിപ്പായ ഫ്യൂവല്‍ ഫോര്‍ ഇന്ത്യ ഇവന്റില്‍ ഓര്‍ഡറിംഗിന്റെ പ്രിവ്യൂ നല്കി.വാട്ട്സ്ആപ്പ് വഴി പലചരക്ക് സാധനങ്ങള്‍ ഓര്‍ഡര്‍ ചെയ്യാന്‍ പുതിയ ‘ടാപ്പ്…
Read More »



