Vipani
സ്വര്‍ണവില; 44,000ല്‍ താഴെ തന്നെ
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ മാറ്റമില്ല. 43,960 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഒരു ഗ്രാം സ്വര്‍ണത്തിന് 5495 രൂപ നല്‍കണം.പണിക്കൂലി വേറെ. ജൂലൈ 12ന് ശേഷം ആദ്യമായാണ് സ്വര്‍ണവില ഇന്നലെ 44000ലും താഴെ എത്തിയത്.കഴിഞ്ഞ മാസം 20ന് 44,560 രൂപയായി സ്വര്‍ണവില ഉയര്‍ന്നിരുന്നു. പിന്നീടുള്ള ദിവസങ്ങളില്‍ വില താഴുന്നതാണ് ദൃശ്യമായത്.
Read More »ഇലക്ട്രോബിറ്റ് തങ്ങളുടെ ആദ്യ സാറ്റലൈറ്റ് ലൊക്കേഷന്‍ കൊച്ചിയില്‍ തുറന്നു
ആട്ടോമോട്ടീവ് വ്യവസായത്തിന് ആവശ്യമായ എംബെഡ്ഡഡ് സോഫ്റ്റ്വെയറുകളും അവയുടെ സേവനങ്ങളും കൈകാര്യം ചെയ്യുന്ന രംഗത്ത് അവാര്‍ഡ് ജേതാവായ ദീര്‍ഘവീക്ഷണമുള്ള ആഗോള വെണ്ടറായ ഇലക്ട്രോബിറ്റ്, കൊച്ചിയില്‍ തങ്ങളുടെ ആദ്യ സാറ്റലൈറ്റ് ലൊക്കേഷന്‍ തുറന്നു. ഈ മേഖലയിലെ ഇതുവരെയും പ്രയോജനപ്പെടുത്താത്ത തദ്ദേശീയ പ്രതിഭകളെ ആകര്‍ഷിക്കുകയും ഒപ്പം കമ്പനിയുടെ നിലവിലുള്ള തൊഴില്‍സമൂഹത്തിന് ജോലിയില്‍ ഫ്‌ലെക്‌സിബിലിറ്റി നല്‍കുകയുമാണ് പുതിയ ഓഫീസ് തുറക്കുന്നത് കൊണ്ട് കമ്പനി ലക്ഷ്യമിടുന്നത്. വര്‍ഷങ്ങളായി, സാങ്കേതിക മേഖലയില്‍ വൈവിധ്യമുള്ള പ്രൊഫഷണലുകളുടെ ഒരു ഹബ് എന്ന…
Read More »പരാജയ സാധ്യത കുറഞ്ഞ, വേഗത്തിലുള്ള യു പി ഐ പേയ്‌മെന്റുകള്‍ക്കായി പേടിഎം ലൈറ്റ്
ഇന്ത്യയുടെ ആഭ്യന്തര പേയ്മെന്റ്സ് ബാങ്ക് ആയ പേടിഎം ഒറ്റ ടാപ്പിലൂടെ അതിവേഗ യുപിഐ ലൈറ്റ് പേയ്‌മെന്റുകള്‍ സാധ്യമാക്കുന്ന പേടിഎം യുപിഐ ലൈറ്റ് അവതരിപ്പിച്ചു. യുപിഐ ലൈറ്റ് സാധ്യമാക്കിയിട്ടുള്ള ഇന്ത്യയിലെ ഏക പേയ്‌മെന്റ് പ്ലാറ്റഫോം ആണ് പേടിഎം. ഇടപാടുകള്‍ നടക്കുന്ന പീക്ക് ടൈമിലും ബാങ്കുകളുടെ സക്സസ് റേറ്റ് ഇഷ്യുകളിലും തടസ്സം വരാതെ ഇടപാട് നടത്തുവാന്‍ പേടിഎംലൈറ്റിന് സാധിക്കും. കാനറ ബാങ്ക്, സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യ, എച്ച്ഡിഎഫ്‌സി ബാങ്ക്, ഇന്ത്യന്‍ ബാങ്ക്,…
Read More »എസ്1 എയര്‍ അവതരിപ്പിച്ച് ഒല
തങ്ങളുടെ ഇലക്ട്രിക് സ്‌കൂട്ടര്‍ ലൈനപ്പിലെ ഏറ്റവും പുതിയ മോഡല്‍ അവതരിപ്പിച്ച് ബാംഗ്ലൂര്‍ ആസ്ഥാനമായുള്ള ഇലക്ട്രിക് വാഹന നിര്‍മ്മാതാക്കളായ ഒല ഇലക്ട്രിക്.ഓല എസ്1 എയര്‍ ഒക്ടോബര്‍ 24-നകം റിസര്‍വ് ചെയ്യുന്നവര്‍ക്ക് 79,999 രൂപയാണ് വില. ആ തീയതിക്ക് ശേഷമുള്ള വില 84,999 രൂപ ആയിരിക്കും.ഓലയുടെ എസ്1 ശ്രേണിയില്‍ നിന്നുള്ള ഏറ്റവും താങ്ങാനാവുന്ന ഇലക്ട്രിക് സ്‌കൂട്ടറാണ് ഓല എസ്1 എയര്‍. സാധാരണ എസ്1 സ്‌കൂട്ടറില്‍ നിന്ന് ചില ഫീച്ചറുകള്‍ ഒഴിവാക്കി പുതിയ സ്‌കൂട്ടറിനെ…
Read More »ഐഡിഎഫ്‌സി മ്യൂച്വല്‍ ഫണ്ട് ഐഡിഎഫ്‌സി ക്രിസില്‍ ഐബിഎക്സ് ഗില്‍റ്റ് ഇന്‍ഡക്സ് ഫണ്ട് അവതരിപ്പിച്ചു
കൊച്ചി: ഐഡിഎഫ്‌സി മ്യൂച്വല്‍ ഫണ്ട് ക്രിസില്‍ ഐബിഎക്സ് ഗില്‍റ്റ് ഇന്‍ഡക്‌സിന്റെ ഘടകങ്ങളില്‍ നിക്ഷേപിക്കു ഒരു ഓപ്പ-എന്‍ഡ് ടാര്‍ഗെറ്റ് മെച്യുരിറ്റി ഇന്‍ഡക്‌സ് ഫണ്ടായ ഐഡിഎഫ്‌സി ക്രിസില്‍ ഐബിഎക്സ് ഗില്‍റ്റ് ഏപ്രില്‍ 2026 ഇന്‍ഡെക്സ് ഫണ്ട് അവതരിപ്പിച്ചു. പുതിയ ഫണ്ട് ഓഫര്‍ ഒക്ടോബര്‍ 13 വ്യാഴാഴ്ച ആരംഭിച്ചു. ഒക്ടോബര്‍ 19 ബുധനാഴ്ച അവസാനിക്കും. ലൈസന്‍സുള്ള മ്യൂച്വല്‍ ഫണ്ട് വിതരണക്കാര്‍ വഴിയും ഓലൈന്‍ പ്ലാറ്റ്‌ഫോമുകളിലൂടെയും നേരി’് വെബ്‌സൈറ്റിലൂടെയും നിക്ഷേപം നടത്താം.ഗില്‍റ്റ് ടാര്‍ഗെറ്റ് മെച്യൂരിറ്റി ഇന്‍ഡക്‌സ്…
Read More »‘കാർഷികോത്പന്നങ്ങളിൽ നിന്ന് മദ്യം ഉത്പാദിപ്പിക്കും’ മദ്യ വില്‍പ്പന ശാലകളുടെ എണ്ണം വര്‍ധിപ്പിക്കില്ല; മന്ത്രി എം വി ഗോവിന്ദൻ
സംസ്ഥാനത്ത് കാർഷികോത്പന്നങ്ങളിൽ നിന്ന് മദ്യം ഉത്പാദിപ്പിക്കുമെന്ന് എക്‌സൈസ് മന്ത്രി എം വി ഗോവിന്ദൻ. കാർഷികോത്പന്നങ്ങളിൽ നിന്ന് ലഹരി കുറഞ്ഞ മദ്യവും വൈനുമാണ് ഉത്പാദിപ്പിക്കുക. കപ്പയിൽ നിന്ന് മദ്യം ഉത്പാദിപ്പിക്കാനാകുമോ എന്ന പരീക്ഷണം നടത്തുമെന്ന് എക്‌സൈസ് മന്ത്രി എം വി ഗോവിന്ദൻ അറിയിച്ചു. ഇത്തരം പദ്ധതികൾ കർഷകർക്ക് വലിയ ആശ്വാസമാകുമെന്നും മന്ത്രി പറഞ്ഞു. കേരളത്തില്‍ നിലവിലുള്ള വൈനറികളില്‍ ഉല്‍പ്പാദനം വര്‍ധിപ്പിക്കുന്നതിനൊപ്പം സ്വകാര്യസംരംഭകര്‍ക്കും ലൈസന്‍സ് അനുവദിക്കുമെന്നും മന്ത്രി വിശദീകരിച്ചു. ഡ്രൈ ഡേ…
Read More »അടുത്ത വർഷം മുതൽ പ്ലാസ്റ്റിക് കുപ്പിയിൽ മദ്യം ലഭിക്കില്ല
മദ്യ വിൽപ്പനയ്ക്ക് പ്ലാസ്റ്റിക് കുപ്പികൾ ഒഴിവാക്കാൻ തീരുമാനം. അടുത്ത വർഷം മുതൽ പ്ലാസ്റ്റിക് കുപ്പിയിൽ മദ്യ വിൽപ്പന അനുവദിക്കില്ല എന്ന് മന്ത്രിസഭ തീരുമാനിച്ചു. പ്ലാസ്റ്റിക് കുപ്പികൾ പൂർണമായി ഒഴിവാക്കണം. ചില്ലു കുപ്പികളിലും ക്യാനുകളിലുമേ മദ്യ വില്പന അനുവദിക്കൂ. ചില്ലു കുപ്പികളിലും, ക്യാനുകളിലും വിൽക്കുന്ന മദ്യത്തിന്റെ ബ്രാന്റ് രജിസ്‌ട്രേഷൻ ഫീസ് വർദ്ധിപ്പിക്കില്ലെന്നും തീരുമാനം എടുത്തിട്ടുണ്ട്.
Read More »സംസ്ഥാന സർക്കാറിന്റെ പുതുക്കിയ മദ്യ നയത്തിന് മന്ത്രിസഭയുടെ അംഗീകാരം; ലോകായുക്ത ഓർഡിൻസ് പുതുക്കി ഇറക്കാനും തീരുമാനം
സംസ്ഥാന സർക്കാറിന്റെ പുതുക്കിയ മദ്യ നയത്തിന് മന്ത്രിസഭയുടെ അംഗീകാരം. ലോകായുക്ത ഓർഡിൻസ് പുതുക്കിയിറക്കാനും മന്തിസഭാ യോഗം തീരുമാനിച്ചു. ഓർഡിൻസ് പുതുക്കിയിറക്കാനുള്ള തീരുമാനത്തിൽ എതിർപ്പ് അറിയിച്ച് സിപിഐ രംഗത്തെത്തി. സിപിഐക്ക് വ്യത്യസ്ത നിലപാടാണ് എന്ന് റവന്യു മന്ത്രി കെ രാജൻ പ്രതികരിച്ചു. എന്നാൽ വിഷയം നിയമസഭയിൽ ബില്ല് ആയിട്ട് വരുമ്പോൾ ചർച്ച നടത്താമെന്ന് മുഖ്യമന്ത്രിയും നിയമ മന്ത്രിയും പ്രതികരിച്ചു.ഓര്‍ഡിനന്‍സ് പുതുക്കിയിറക്കാനും മന്ത്രിസഭ തീരുമാനിച്ചു. നയമനുസരിച്ച് ഐടി പാര്‍ക്കുകളില്‍ ബാര്‍ വരും.…
Read More »ഇന്ധന വില കുതിച്ചുയരുന്നത് യുദ്ധം മൂലമെന്ന് നിതിന്‍ ഗഡ്കരി
റഷ്യയുടെ യുക്രൈൻ അധിനിവേശത്തിന്റെ ഭാഗമായാണ് ഇന്ധന വില കുതിച്ചുയരുന്നതെന്ന് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി. അന്താരാഷ്ട്ര വിപണിയില്‍ റഷ്യ-യുക്രൈൻ യുദ്ധം മൂലം എണ്ണവില ഉയരുന്നത് കേന്ദ്ര സര്‍ക്കാരിന്റെ നിയന്ത്രണത്തിന് അതീതമാണെന്നും അദ്ദേഹം പറഞ്ഞു. ‘ഇന്ത്യയില്‍ ലഭ്യമായ എണ്ണയുടെ 80 ശതമാനവും ഇറക്കുമതി ചെയ്യുന്നതാണ്. 2004 മുതല്‍ ഇന്ത്യയെ സ്വയം പര്യാപ്തമാക്കുന്നതിനുള്ള ശ്രമം നടത്തുന്നുണ്ട്. രാജ്യത്തിനായി ആവശ്യമായ ഇന്ധനം സ്വന്തമായി ഉൽപ്പാദിപ്പിക്കേണ്ടതുണ്ട്. 40,000 കോടി രൂപയുടെ എഥനോള്‍, മെഥനോള്‍, ബയോ എഥനോള്‍ ഉത്പാദന…
Read More »അരാംകോയ്ക്ക് നേരെ ഹൂതി ആക്രമണം: ക്രൂഡ് ഓയില്‍ വില ഒരു ശതമാനത്തോളം ഉയര്‍ന്നു
ജിദ്ദയിലെ അരാംകോ എണ്ണ ശുദ്ധീകരണശാലയിലേക്ക് ഹൂതി വിമതര്‍ ആക്രമണം നടത്തിയതിനെ തുടര്‍ന്ന് ക്രൂഡ് ഓയില്‍ വില ഉയര്‍ന്നു. ക്രൂഡ് ഓയില്‍ വിലയില്‍ ഒരു ശതമാനം വര്‍ധനയാണ് ഉണ്ടായിരിക്കുന്നത്. ഇതോടെ എണ്ണവില ബാരലിന് 120 ഡോളറിന് മുകളിലെത്തുകയായിരുന്നു. ബ്രെന്റ് ക്രൂഡ് 1.62 ഡോളര്‍ അഥവാ 1.4 ശതമാനം ഉയര്‍ന്ന് ബാരലിന് 120.65 ഡോളറായി ഉയര്‍ന്നു. മൂന്ന് ഡോളറിന്റെ ഇടിവുണ്ടായ ശേഷം ഹൂതി ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ക്രൂഡ് ഓയില്‍ വില വീണ്ടും ഉയരുകയായിരുന്നു.…
Read More »






