Vipani
രവി പിള്ളയുടെ ഹെലികോപ്ടറിന് ഗുരുവായൂരിൽ വാഹനപൂജ
പ്രമുഖ വ്യവസായി രവി പിള്ളയുടെ നൂറ് കോടി രൂപ വരുന്ന ഹെലികോപ്ടറിന് ഗുരുവായൂരിൽ വാഹനപൂജ. ഔദ്യോഗിക യാത്രയ്ക്ക് മുൻപാണ് ഹെലികോപ്ടർ എത്തിച്ചത്. ഗുരുവായൂരിൽ സാധാരണ നിലയിൽ കാറ്, ബൈക്ക്, ബസ് എന്നിവയാണ് വാഹന പൂജയ്ക്കായി എത്തിക്കാറുള്ളത്. എന്നാൽ ചരിത്രത്തിലാദ്യമായി ഹെലികോപ്ടറും ഗുരുവായൂരപ്പന്റെ അനുഗ്രഹം തേടി പറന്നിറങ്ങി. രവി പിള്ളയുടെ ഒ145 എയർ ബസ് ഹെലികോപ്ടറാണ് പൂജയ്ക്കായി എത്തിയത്. രവിപിള്ളയും കുടുംബവും ഒപ്പമുണ്ടായിരുന്നു. ഗുരുവായൂർ ക്ഷേത്രം മുൻ മേൽശാന്തി പഴയം സുമേഷ്…
Read More »നാളെ മുതൽ നാല് ദിവസം ബാങ്ക് അവധി
നാളെ മുതൽ നാല് ദിവസം ബാങ്ക് അവധി. രണ്ട് ദിവസത്തെ ബാങ്ക് അവധിയും രണ്ട് ദിവസത്തെ പൊതുപണിമുടക്കും കാരണം നാളെ മുതല്‍ നാല് ദിവസം ബാങ്കുകള്‍ പ്രവര്‍ത്തിക്കില്ല. ഈ മാസത്തെ നാലാമത്തെ ശനിയാഴ്ചയായ നാളത്തെ ബാങ്ക് അവധിയും ഞായറും കഴിഞ്ഞ് തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ അഖിലേന്ത്യാ പണിമുടക്കാണ്.(banks to remain shut for continues four days) ബാങ്ക് ജീവനക്കാരുടെ 9 സംഘടനകളില്‍ മൂന്നെണ്ണം സംസ്ഥാനത്ത് പണിമുടക്കുന്നുണ്ട്. തൊഴിലാളിവിരുദ്ധ…
Read More »റഷ്യയുടെ ജീവന്‍ ഇനി ഇന്ത്യന്‍ കരങ്ങളില്‍, പടിഞ്ഞാറന്‍ കമ്ബനികള്‍ വിട്ടുനില്‍ക്കുമ്ബോള്‍ ‘ലോകത്തിന്റെ ഫാര്‍മസി’യായ ഇന്ത്യ നോക്കി നില്‍ക്കില്ല
ന്യൂഡല്‍ഹി : യുക്രെയിനില്‍ റഷ്യന്‍ അധിനിവേശം ആരംഭിച്ചിട്ട് ഒരു മാസത്തിലേക്ക് അടുക്കുമ്ബോള്‍ പടിഞ്ഞാറന്‍ രാജ്യങ്ങളും, അമേരിക്കയും ഏര്‍പ്പെടുത്തുന്ന ഉപരോധങ്ങള്‍ റഷ്യയെ ബാധിച്ചു തുടങ്ങിയിരിക്കുകയാണ്. ആരോഗ്യ മേഖലയില്‍ പ്രത്യേകിച്ച് മരുന്നുകളുടെ ലഭ്യതയിലും കുറവ് വന്നിട്ടുണ്ട്. പാശ്ചാത്യ രാജ്യങ്ങളിലുള്ള കമ്ബനികള്‍ റഷ്യന്‍ വിപണി ഒഴിവാക്കുന്നതായാണ് റിപ്പോര്‍ട്ട്. എന്നാല്‍ തങ്ങളുടെ എക്കാലത്തേയും നല്ല സുഹൃത്തായ ഇന്ത്യ ഈ വിടവ് നികത്തുമെന്ന പ്രതീക്ഷയിലാണ് റഷ്യയിപ്പോള്‍. ഇന്ത്യയിലെ റഷ്യന്‍ പ്രതിനിധി ഡെനിസ് അലിപോവ് ഇതു…
Read More »ബജറ്റ് 2022; ലൈഫ് പദ്ധതിക്ക് 1871.82 കോടി
2022-23 സാമ്പത്തിക വര്‍ഷത്തില്‍ ഒരു ലക്ഷത്തി ആറായിരം വ്യക്തിഭവനങ്ങളും 2950 ഫ്ളാറ്റുകളും നിര്‍മിക്കാനാണ് പദ്ധതി ലക്ഷ്യമിടുന്നതെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. പിഎംഎവൈ പദ്ധതിയുടെ കേന്ദ്രവിഹിതമായ 327കോടി രൂപ ഉള്‍പ്പെടെ ലൈഫ് ഭവന പദ്ധതിക്കുള്ള ആകെ വിഹിതം 1871.82 കോടി രൂപയാണെന്ന് ധനമന്ത്രി സഭയില്‍ പറഞ്ഞു.കേരള സര്‍ക്കാര്‍ പ്രഖ്യാപിച്ച നവകേരള കര്‍മപദ്ധതിയില്‍ ഉള്‍പ്പെട്ട നാല് മിഷനുകളില്‍ ഒന്നാണ് നവകേരള പദ്ധതി. ഇതുവരെ 2,76,465 വീടുകള്‍ ഇതുവരെ ലൈഫ് മിഷന് കീഴില്‍…
Read More »കേരള ബജറ്റ് ; ടൂറിസം മേഖലയ്ക്ക് 362.15 കോടി
ടൂറിസം മേഖലയ്ക്ക് 362.15കോടി അനുവദിച്ചു. പലിശ കുറഞ്ഞ വായ്പ റിവോള്‍വിങ് ഫണ്ട് ഏര്‍പ്പെടുത്തും. ടൂറിസം മേഖലയില്‍ വിവിധ പദ്ധതികള്‍ക്കായി 1000 കോടി വായ്പ നല്‍കും. ചാമ്പ്യന്‍സ് ബോട്ട് ലീഗ് 12 സ്ഥലങ്ങളില്‍ സംഘടിപ്പിക്കുനതിന് 15 കോടിയും ബീച്ച് ടൂറിസം സമുദ്ര യാത്ര പദ്ധതിക്ക് അഞ്ച് കോടിയും നല്‍കും. കൂടാതെ കാരവാന്‍ പാര്‍ക്കുകള്‍ക്ക് അഞ്ച് കോടിയും അനുവദിക്കും.15 ഡാമുകളുടെ പുനരുദ്ധാരണത്തിന് 30 കോടി അനുവദിക്കും പഴശ്ശി ഡാം പദ്ധതിക്ക് 10 കോടിയും…
Read More »വിസ്സാര്‍ഡിന്റെ ഭൂരിഭാഗം ഓഹരികളും ഏറ്റെടുത്ത് മഹീന്ദ്ര ലോജിസ്റ്റിക്‌സ്
കൊച്ചി: ഇന്ത്യയിലെ ഏറ്റവും വലിയ തേര്‍ഡ് പാര്‍ട്ടി ലോജിസ്റ്റിക്‌സ് സൊല്യൂഷന്‍ ദാതാക്കളില്‍ ഒന്നായ മഹീന്ദ്ര ലോജിസ്റ്റിക്‌സ് ലിമിറ്റഡ് ‘വിസ്സാര്‍ഡ് ബ്രാന്‍ഡിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന അവസാന മൈല്‍ ലോജിസ്റ്റിക് സേവന ദാതാവായ സിപ്‌സാപ് ലോജിസ്റ്റിക്‌സ് പ്രൈവറ്റ് ലിമിറ്റഡിന്റെ ഭൂരിഭാഗം ഓഹരികളും ഏറ്റെടുക്കും.മഹീന്ദ്ര ലോജിസ്റ്റിക്‌സിന്റെ നിലവിലുള്ള ലാസ്റ്റ് മൈല്‍ ഡെലിവറി ബിസിനസിനെയും, കമ്ബനിയുടെ ഇലക്ട്രിക് വെഹിക്കിള്‍ അടിസ്ഥാനമാക്കിയുള്ള ഡെലിവറി സേവനങ്ങള്‍ പൂര്‍ത്തീകരിക്കുന്നതിന് ഏറ്റെടുക്കല്‍ സഹായകരമാവും.സാങ്കേതികവിദ്യ, ഭൂമിശാസ്ത്രപരമായ കവറേജ്, പ്രവര്‍ത്തന ശേഷി എന്നിവ ത്വരിതപ്പെടുത്തുന്നതിനും…
Read More »പയ്യന്നൂരിലെ സിയാല്‍ സൗരോര്‍ജ പ്ലാന്റ് സമര്‍പ്പണം മാര്‍ച്ച് ആറിന്
നെടുമ്പാശേരി (കൊച്ചി): കൊച്ചി രാജ്യാന്തര വിമാനത്താവള കമ്പനി (സിയാല്‍) ഹരിത ഊര്‍ജ പദ്ധതിയില്‍ ഉള്‍പ്പെടുത്തി കണ്ണൂര്‍ പയ്യന്നൂരില്‍ സ്ഥാപിച്ച സൗരോര്‍ജ പ്ലാന്റ് മാര്‍ച്ച് 6ന് മുഖ്യമന്ത്രി നാടിന് സമര്‍പ്പിക്കും. 12 മെഗാവാട്ട് ആണു സ്ഥാപിത ശേഷി. നെടുമ്പാശേരി വിമാനത്താവളത്തിലുള്ള 38 മെഗാവാട്ടിന്റെ സൗരോര്‍ജ പദ്ധതി കഴിഞ്ഞാല്‍ കേരളത്തിലെ ഏറ്റവും വലിയ സൗരോര്‍ജ പ്ലാന്റാണിത്. പയ്യന്നൂരിനടുത്ത് ഏറ്റുകുടുക്കയിലെ സൗരോര്‍ജ പ്ലാന്റിനടുത്തുളള വേദിയിലാണ് ഉദ്ഘാടനച്ചടങ്ങ്.ലോകത്ത് അധികം പരീക്ഷിക്കപ്പെട്ടിട്ടില്ലാത്ത ഭൗമഘടനാനുസൃത പ്ലാന്റ് ആണ് പയ്യന്നൂരില്‍…
Read More »അത് സന്യാസിയല്ല, ധനമന്ത്രാലയത്തിലെ ഉന്നതന്‍; ചിത്രയുടെ ‘ബാബ’യെക്കുറിച്ചു സൂചന, അന്വേഷണം ഊര്‍ജിതം
ന്യൂഡല്‍ഹി: നാഷനല്‍ സ്റ്റോക്ക് എക്സ്ചേഞ്ച് സിഇഒ ആയിരുന്ന ചിത്ര രാമകൃഷ്ണയെ ‘നിയന്ത്രിച്ചിരുന്ന’ സന്യാസിയെക്കുറിച്ച് സിബിഐയ്ക്ക് വിവരങ്ങള്‍ ലഭിച്ചതായി സൂചന.കേന്ദ്ര ധനമന്ത്രാലയത്തിലെ സുപ്രധാന പദവി വഹിച്ചിരുന്ന ഉദ്യോഗസ്ഥനാണ്, ഹിമായലന്‍ ‘ബാബ’ എന്ന് ഉന്നത വൃത്തങ്ങളെ ഉദ്ധരിച്ച് ന്യൂ ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു.ചിത്ര രാമകൃഷ്ണന്‍ അന്വേഷണ സംഘത്തോടു പറഞ്ഞ ബാബ സന്യാസിയൊന്നും അല്ലെന്നും ഇയാള്‍ക്കു ഹിമാലയവുമായി ബന്ധമൊന്നുമില്ലെന്നുമാണ് വിവരം. ധനമന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥനായിരുന്ന ഇയാള്‍ സ്റ്റോക്ക് എക്സ്ചേഞ്ചുകളുടെ ചുമതല വഹിച്ചിരുന്നു. ചിത്ര…
Read More »റിലയന്‍സും ആമസോണുമായുള്ള മത്സരം കൊമ്പുകോര്‍കലിലേക്ക് ; ഐപിഎല്‍ സംപ്രേക്ഷണാവകാശത്തിന് കടുത്ത പോരാട്ടം
ഇന്ത്യയില്‍ റിലയന്‍സ് ഇന്‍ഡസ്ട്രീസും ആമസോണുമായുള്ള കൊമ്ബുകോര്‍ക്കല്‍ കായികമായി. ക്രിക്കറ്റ് മൈതാനത്തേക്കാണ് കാര്യങ്ങള്‍ നീങ്ങുന്നത്.രാജ്യത്തെ കായിക മാമാങ്കമായ ഐപിഎല്ലിന്റെ സംപ്രേക്ഷണാവകാശം സ്വന്തമാക്കാന്‍ ഇരു കമ്ബനികളും ശ്രമിക്കുന്നുണ്ടെന്ന റിപ്പോര്‍ട്ടുകളാണ് പുറത്ത് വരുന്നത്. ഏറ്റവും അധികം ആരാധകരുള്ള ലോകത്തെ വലിയ രണ്ടാമത്തെ കായിക വിനോദമാണ് ക്രിക്കറ്റ്.പങ്കാളികളായ വിയാകോം18നുമായി ചേര്‍ന്ന് സംപ്രേക്ഷണാവകാശം നേടാന്‍ നിക്ഷേപകരെ കണ്ടെത്താന്‍ ശ്രമിക്കുകയാണ് റിലയന്‍സ്. 1.6 ബില്യണോളം ഡോളര്‍ സമാഹരിക്കുകയാണ് ലക്ഷ്യം. ഐപിഎല്‍ സംപ്രേക്ഷണാവകാശം റിലയന്‍സ് ജിയോ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമിന്റെ വളര്‍ച്ചയ്ക്കും…
Read More »ഇന്ത്യ-യു.എ.ഇ വ്യാപാര കരാറായി; 80 ശതമാനം ഉല്‍പന്നങ്ങള്‍ക്കും തീരുവ കുറയും
ന്യൂഡല്‍ഹി: ഇന്ത്യയും യു.എ.ഇയുമായി സമഗ്ര സാമ്ബത്തിക പങ്കാളിത്ത കരാര്‍ (സി.ഇ.പി.എ) ഒപ്പുവെച്ചു.നിരവധി ഉല്‍പന്നങ്ങളുടെ കസ്റ്റംസ് തീരുവ കുറയാനും ചരക്ക്-സേവന നീക്കം എളുപ്പമാക്കാനും വഴിയൊരുക്കുന്നതാണ് നിര്‍ണായകമായ കരാര്‍. പ്രധാനമന്ത്രി നരേന്ദ്ര മോദിയും അബൂദബി കിരീടാവകാശി ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്‌യാനുമായി നടത്തിയ ഓണ്‍ലൈന്‍ സംഭാഷണങ്ങള്‍ക്കു ശേഷമാണ് കരാറില്‍ ഒപ്പുവെച്ചത്. തുണിത്തരങ്ങള്‍, വസ്ത്രങ്ങള്‍, ആഭരണങ്ങള്‍, ഇലക്ട്രോണിക് സാമഗ്രികള്‍, പ്ലാസ്റ്റിക് ഉല്‍പന്നങ്ങള്‍, ഫര്‍ണിച്ചര്‍, സുഗന്ധ വ്യഞ്ജനങ്ങള്‍ തുടങ്ങി ഒട്ടേറെ ഉല്‍പന്നങ്ങളുടെ കയറ്റുമതി…
Read More »

