Cricket News
സിംബാബെ ക്രിക്കറ്റ് ടീം മുന്‍ ക്യാപ്റ്റന്‍ ഹീത്ത് സ്ട്രീക്ക് വിടവാങ്ങി
ഹരാരെ: സിംബാബെ ക്രിക്കറ്റ് ടീം മുന്‍ ക്യാപ്റ്റന്‍ ഹീത്ത് സ്ട്രീക്കിന്റെ (49) നിര്യാണത്തോടെ വിടപറഞ്ഞത് അന്താരാഷ്ട്ര ക്രിക്കറ്റിലെ മികച്ച ഓള്‍ റൗണ്ടര്‍മാരിലൊരാള്‍.സിംബാബ്വെ ക്രിക്കറ്റിന്റെ സുവര്‍ണകാലമായ 1990 മുതല്‍ 2000ത്തിന്റെ തുടക്കം വരെയുള്ള കാലയളവില്‍ ടീമിന്റെ നെടുംതൂണായിരുന്നു ഹീത്ത് സ്ട്രീക്ക്.1974 മാര്‍ച്ച് 16നാണ് ബുലാവോയിലാണ് സ്ട്രീക്ക് ജനിച്ചത്. 1993ല്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ അരങ്ങേറി. 2005 വരെ സിംബാബ് വേക്ക് വേണ്ടി ടെസ്റ്റിലും ഏകദിനത്തിലുമായി 250ല്‍ അധികം മത്സരങ്ങള്‍ കളിച്ചിട്ടുണ്ട്. ഇടക്ക്…
Read More »സഞ്ജുവിനെ പ്രശംസിച്ച് ഗ്ലെന്‍ മഗ്രാത്ത്
കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തെയും സഞ്ജു സാംസണെയും പ്രശംസിച്ച് മുന്‍ ഓസ്ട്രേലിയന്‍ ക്രിക്കറ്റ് താരം ഗ്ലെന്‍ മഗ്രാത്ത്. അന്താരാഷ്ട്ര മത്സരങ്ങള്‍ക്ക് ആതിഥേയത്വം വഹിക്കാന്‍ ഏറ്റവും മികച്ച സ്റ്റേഡിയമാണ് കാര്യവട്ടമെന്ന് മഗ്രാത്ത് പറഞ്ഞു. ഈ വരുന്ന ലോകകപ്പില്‍ അവസാന നാലില്‍ എത്തുന്ന ടീമുകളെക്കുറിച്ചും മഗ്രാത്ത് പ്രവചിച്ചു.കേരളത്തിലെ യുവ ഫാസ്റ്റ് ബൗളര്‍മാര്‍ക്കായി എംആര്‍എഫ് പേസ് ഫൗണ്ടേഷനും കേരള ക്രിക്കറ്റ് അസോസിയേഷനും ചേര്‍ന്ന് സംഘടിപ്പിക്കുന്ന ക്യാമ്പിന്റെ ഭാഗമായാണ് ഗ്ലെന്‍ മഗ്രാത്ത് കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ എത്തിയത്.…
Read More »റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിന് ഇനി പുതിയ പരിശീലകന്‍
ബെംഗളൂരു: അടുത്ത സീസണ്‍ മുതല്‍ ഐ.പി.എല്‍ ടീമായ റോയല്‍ ചലഞ്ചേഴ്സ് ടീമിന് പുതിയ പരിശീലകന്‍. മൈക്ക് ഹെസ്സണ് പകരം പുതിയ പരിശീലകനെ ആര്‍.സി.ബി നിയമിച്ചു. സിംബാബ്വെയുടെ ഇതിഹാസതാരം ആന്‍ഡി ഫ്ളവറാണ് ബാംഗ്ലൂരിന്റെ പുതിയ പരിശീലകന്‍.ആര്‍.സി.ബി ടീം വൈസ് പ്രസിഡന്റ് രാജേഷ് മേനോനാണ് ഇക്കാര്യം പുറത്തുവിട്ടത്. ഫ്ളവറുമായി ലണ്ടനില്‍ വെച്ച് നടത്തിയ കൂടിക്കാഴ്ച്ചയ്ക്ക് ശേഷമാണ് രാജേഷ് ഇക്കാര്യം ആരാധകരെ അറിയിച്ചത്. കഴിഞ്ഞ രണ്ട് സീസണുകളില്‍ ലഖ്നൗ സൂപ്പര്‍ ജയന്റ്സിന്റെ പരിശീലകനായിരുന്നു ഫ്ളവര്‍.പരിശീലകനായതില്‍…
Read More »സഞ്ജുവിനായി വാദിച്ച് മുന്‍ ഇന്ത്യന്‍ താരം മുഹമ്മദ് കൈഫ്
ഇന്ത്യയില്‍ നടക്കുന്ന ലോകകപ്പില്‍ ഇന്ത്യന്‍ ടീമില്‍ മലയാളി താരത്തെ ഉള്‍പ്പെടുത്തണമെന്ന് മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം. ആരൊക്കെ ടീമില്‍ ഉള്‍പ്പെടുമെന്ന ആശങ്ക തുടരുന്നതിനിടെയാണ് മലയാളി താരത്തിനായി വാദിച്ച് മുഹമ്മദ് കൈഫ് രംഗത്തെത്തിയത്. ഇന്ത്യയില്‍ നടക്കാനിരിക്കുന്ന ഏകദിന ലോകകപ്പിനുള്ള 15 കളിക്കാരുടെ അന്തിമ ടീമില്‍ സഞ്ജു സാംസണെ ഉള്‍പ്പെടുത്തണമെന്ന് മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം മുഹമ്മദ് കൈഫ് പറഞ്ഞു.വെസ്റ്റ് ഇന്‍ഡീസിനെതിരെ നടന്ന നിര്‍ണായക മൂന്നാം ഏകദിന മത്സരത്തില്‍ അര്‍ദ്ധസെഞ്ച്വറിയുമായി സഞ്ജു സാംസണ്‍…
Read More »വിന്‍ഡീസിനെതിരായ ആദ്യ ട്വന്റി 20 മത്സരം ഇന്ന്
ടെസ്റ്റിലും ഏകദിനത്തിലും വെസ്റ്റ് ഇന്‍ഡീസില്‍നിന്ന് ഇന്ത്യ കാര്യമായ വെല്ലുവിളി നേരിട്ടില്ല. അഞ്ചു മത്സരങ്ങളടങ്ങിയ ട്വന്റി 20 പരമ്പര തുടങ്ങുമ്പോള്‍ ഇന്ത്യയ്ക്ക് അത്ര ലാഘവത്തോടെ കാണാനാകില്ല. കാരണം ട്വന്റി 20 യില്‍ വിന്‍ഡീസ് എന്നും കരുത്തരാണ്.ആദ്യ മത്സരം ഇന്ന് രാത്രി എട്ടിന് ആരംഭിക്കും.ടെസ്റ്റിലും ഏകദിനത്തിലുമായി അഞ്ചു മത്സരങ്ങള്‍ പൂര്‍ത്തിയായി. അതില്‍ ഒരു ഏകദിനം മാത്രമാണ് തോറ്റത്. അതും പ്രധാന താരങ്ങളെ പുറത്തിരുത്തിയപ്പോള്‍. ഹാര്‍ദിക് പാണ്ഡ്യയുടെ നേതൃത്വത്തില്‍ പൂര്‍ണമായും യുവനിരയാണ് ട്വന്റി 20…
Read More »ക്രിക്കറ്റില്‍ നിന്നും വിരമിച്ച് ബംഗാള്‍ താരം മനോജ് തിവാരി
തന്റെ ക്രിക്കറ്റ് കരിയറിനോട് വിടപറഞ്ഞ് ബംഗാള്‍ താരം മനോജ് തിവാരി. 37 ക്കാരനായ താരം 2015 ലാണ് അവസാനമായി കളിച്ചത്. ആഭ്യന്തര ക്രിക്കറ്റില്‍ മികച്ച പ്രകടനം കാഴ്ച്ചവെച്ചിരുന്ന താരത്തിന് എന്നാല്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിലയുറപ്പിക്കാന്‍ സാധിച്ചിരുന്നില്ല. 2008 ല്‍ ഇന്ത്യയ്ക്കായി അരങ്ങേറ്റം കുറിച്ച താരം 12 ഏകദിന മത്സരങ്ങളും 3 ടി20 മത്സരങ്ങളും ഇന്ത്യയ്ക്കായി കളിച്ചിട്ടുണ്ട്. ഏകദിനത്തില്‍ ഒരു സെഞ്ചുറിയും താരം നേടിയിട്ടുണ്ട്. ഐ പി എല്ലില്‍ ഡല്‍ഹി, കൊല്‍ക്കത്ത…
Read More »വിന്‍ഡീസ് ബോര്‍ഡിനെതിരേ ആഞ്ഞടിച്ച് ഹാര്‍ദിക് പാണ്ഡ്യ
പോര്‍ട്ട് ഓഫ് സ്പെയിന്‍: വെസ്റ്റ് ഇന്‍ഡീസ് ക്രിക്കറ്റ് ബോര്‍ഡിനെതിരേ ശബ്ദമുയര്‍ത്തി ഇന്ത്യന്‍ താരം ഹാര്‍ദിക് പാണ്ഡ്യ. വെസ്റ്റ് ഇന്‍ഡീസിനെതിരായ മൂന്നാം ഏകദിനത്തിനുശേഷം നടന്ന സമ്മാനദാനച്ചടങ്ങിനിടെയാണ് ഹാര്‍ദിക് ആഞ്ഞടിച്ചത്. രോഹിത്തിന്റെ അഭാവത്തില്‍ ഹാര്‍ദിക്കാണ് ടീമിനെ നയിച്ചത്. അടുത്ത തവണ കളിക്കാനായി എത്തുമ്പോള്‍ അടിസ്ഥാന ആവശ്യങ്ങളെങ്കിലും സാധിച്ചുതരാന്‍ വെസ്റ്റ് ഇന്‍ഡീസ് ക്രിക്കറ്റ് ബോര്‍ഡ് ശ്രദ്ധിക്കണമെന്ന് ഹാര്‍ദിക് വ്യക്തമാക്കി. ‘ ഞങ്ങള്‍ കളിച്ചതില്‍വെച്ചേറ്റവും മികച്ച ഗ്രൗണ്ടുകളിലൊന്നാണിത്. പക്ഷേ അടുത്ത തവണ വെസ്റ്റ് ഇന്‍ഡീസിനെതിരേ കളിക്കാനെത്തുമ്പോള്‍…
Read More »ഏകദിന ക്രിക്കറ്റ് പരമ്പര നേടി ഇന്ത്യ: വെസ്റ്റിന്‍ഡീസിനെതിരെ 200 റണ്‍സ് വിജയം
ടറൗബ : വെസ്റ്റിന്‍ഡീസിനെതിരായ ഏകദിന ക്രിക്കറ്റ് പരമ്ബര ഇന്ത്യ നേടി. മൂന്നാം മത്സരത്തില്‍ വിന്‍ഡീസിനെ 200 റണ്ണിനാണ് തോല്‍പ്പിച്ചത്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 5-351 റണ്ണെടുത്തു. മറുപടിക്കെത്തിയ വിന്‍ഡീസ് 35.3 ഓവറില്‍ 151 റണ്ണിന് പുറത്തായി. ഇന്ത്യന്‍ യുവതാരങ്ങള്‍ തകര്‍പ്പന്‍ പ്രകടനം പുറത്തെടുത്തു. അര്‍ധസെഞ്ചുറികളുമായി ശുഭ്മാന്‍ ഗില്ലും ഇഷാന്‍ കിഷനും ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യയും സഞ്ജു സാംസണും കളംവാണു.ടോസ് നേടിയ വിന്‍ഡീസ് ഒരിക്കല്‍ക്കൂടി ഇന്ത്യയെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു. ക്യാപ്റ്റന്‍…
Read More »മേജര്‍ ക്രിക്കറ്റ് ലീഗില്‍ തകര്‍ത്താടി നിക്കോളാസ് പൂരാന്‍. നേടിയത് 55 പന്തുകളില്‍ നിന്ന് 137 റണ്‍സ്
ന്യൂയോര്‍ക്ക്: അമേരിക്കയില്‍ നടക്കുന്ന മേജര്‍ ക്രിക്കറ്റ് ലീഗിന്റെ ഉദ്ഘാടന സീസണില്‍ തകര്‍ത്തടിച്ച് വെസ്റ്റ് ഇന്‍ഡീസ് താരം നിക്കോളാസ് പൂരാന്‍. മേജര്‍ ക്രിക്കറ്റ് ലീഗ് ഫൈനലില്‍ താരം 55 പന്തുകളില്‍ നിന്ന് 137 റണ്‍സാണ് അടിച്ചെടുത്തത്.എം.ഐ ന്യൂയോര്‍ക്കിനുവേണ്ടി ബാറ്റേന്തിയ പൂരാന്‍ സീറ്റില്‍ ഓര്‍ക്കാസിനെതിരായ മത്സരത്തിലാണ് വെടിക്കെട്ട് പ്രകടനം പുറത്തെടുത്തത്. പൂരാന്റെ മികവില്‍ എം.ഐ ന്യൂയോര്‍ക്ക് പ്രഥമ സീസണില്‍ കിരീടം നേടി. ഏഴുവിക്കറ്റിനാണ് ടീമിന്റെ വിജയം.ആദ്യം ബാറ്റുചെയ്ത ഓര്‍ക്കാസ് ദക്ഷിണാഫ്രിക്കന്‍ താരം ക്വിന്റണ്‍…
Read More »സ്റ്റ്യുവര്‍ട്ട് ബ്രോഡിന് ആശംസയുമായി യുവ്രാജ് സിങ്
ന്യൂഡല്‍ഹി: ആഷസ് പരമ്പരയ്ക്ക് ശേഷം ക്രിക്കറ്റില്‍ നിന്ന് വിരമിക്കുന്ന ഇംഗ്ലണ്ട് പേസ് ബൗളര്‍ സ്റ്റ്യുവര്‍ട്ട് ബ്രോഡിന് ആശംസയുമായി ഇന്ത്യന്‍ ക്രിക്കറ്റ് ഇതിഹാസം യുവ്രാജ് സിങ്. ലോകത്തിലെ ഏറ്റവും അപകടകാരിയായ റെഡ് ബോള്‍ ബൗളര്‍മാരിലൊരാള്‍ എന്നാണ് ബ്രോഡിനെ യുവ്രാജ് വിശേഷിപ്പിച്ചത്.ബ്രോഡിന്റെ കരിയര്‍ യുവതലമുറയ്ക്ക് വലിയ പ്രചോദനമാണെന്നും യുവ്രാജ് കൂട്ടിച്ചേര്‍ത്തു. 37 കാരനായ ബ്രോഡ് ഇന്ന് അവസാനിക്കുന്ന ആഷസ് ടെസ്റ്റിലൂടെ ക്രിക്കറ്റിനോട് വിടപറയും. ബ്രോഡും യുവ്രാജും തമ്മില്‍ വലിയൊരു റെക്കോഡിന്റെ ബന്ധമുണ്ട്.2007 ട്വന്റി…
Read More »











