Features
മലിനീകരണമില്ലാതെയാകും കേരളത്തിന്റെ അര്‍ദ്ധ അതിവേഗ റെയില്‍ പദ്ധതിയായ സില്‍വര്‍ലൈന്‍ ഓടുക !
തിരുവനന്തപുരം: സംസ്ഥാനത്തെ നിര്‍ദ്ദിഷ്ട അര്‍ദ്ധ അതിവേഗ റെയില്‍പാതയായ സില്‍വര്‍ലൈന്‍ മലിനീകരണിമില്ലാത്തതും പ്രകൃതി സൗഹൃദവുമായതും പുനരുപയോഗിക്കാവുന്ന ഇന്ധനം ഉപയോഗിച്ചാകും ഓടുക. കാര്‍ബണ്‍ ബഹിര്‍ഗമനം കുറച്ചു അന്തരീക്ഷ മലിനീകരണം ഇല്ലാതാക്കുക എന്ന ലക്ഷ്യത്തോടെയാണിത്. തിരുവനന്തപുരം മുതല്‍ കാസര്‍കോട് വരെ 529.45 കിലോമീറ്ററില്‍ ഇരട്ടപ്പാതയാണ് സില്‍വര്‍ലൈന്‍ അതിവേഗ പാത കെ-റെയില്‍ ഒരുക്കുന്നതിനായി വിഭാവനം ചെയ്തിരിക്കുന്നത്.മലിനീകരണം കുറച്ചാല്‍ പദ്ധതിക്കായി കുറഞ്ഞ നിരക്കില്‍ അന്താരാഷ്ട്ര തലത്തിലുള്ള വായ്പകള്‍ ലഭിക്കുമെന്നതാണ് കെ റെയിലിനെ ഇത്തരമൊരു ആലോചനയിലേക്ക് നയിച്ചത്. അഹമ്മദാബാദിലെ…
Read More »പ്രായപൂര്‍ത്തിയായ ഏതൊരാള്‍ക്കും ഇഷ്ടമുള്ള മതം തെരഞ്ഞെടുക്കാം: സുപ്രീംകോടതി.
ന്യൂഡല്‍ഹി: പ്രായപൂര്‍ത്തിയായ ഏതൊരാള്‍ക്കും ഇഷ്ടമുള്ള മതം തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്രമുണ്ടെന്ന് സുപ്രീംകോടതി. നിര്‍ബന്ധിത മതപരിവര്‍ത്തനം തടയാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്ക് നിര്‍ദേശം നല്‍കണമെന്ന ഹര്‍ജി തള്ളിക്കൊണ്ടാണ് ജസ്റ്റീസ് ആര്‍.എഫ്. നരിമാന്‍, ബി.ആര്‍. ഗവായ്, ഹൃഷികേശ് റോയ് എന്നിവരടഞ്ഞിയ ബെഞ്ച് വിധി പറഞ്ഞത്.18 വയസിന് മുകളില്‍ പ്രായമുള്ള ഒരാളെ, അവര്‍ക്ക് ഇഷ്ടമുള്ള മതം തെരഞ്ഞെടുക്കാന്‍ അനുവദിക്കാതിരിക്കാന്‍ ഒരു കാരണമില്ലെന്നും ബെഞ്ച് സൂചിപ്പിച്ചു. ഇത്തരം ഹര്‍ജികള്‍ പബ്ലിസിറ്റിക്ക് വേണ്ടി മാത്രമുള്ളതാണെന്നും കോടതി പരാമര്‍ശിച്ചു.
Read More »ലോകത്തിന്റെ പോക്ക് എങ്ങോട്ട് ജനാധിപത്യ രാജ്യങ്ങള്‍ തകര്‍ച്ചയിലേക്കെന്ന് യുഎസ് ഇന്റലിജന്‍സ് സര്‍വ്വേ റിപ്പോര്‍ട്ട്
2040ല്‍ ലോകം എവിടെ എത്തി നില്‍ക്കും എന്നത് സംബന്ധിച്ച് യുഎസ് ഇന്റലിജന്‍സ് കമ്മ്യൂണിറ്റി നടത്തിയ സര്‍വ്വേ റിപ്പോര്‍ട്ട് പുറത്തിറക്കി. ഇത് രാഷ്ട്രീയ ചാഞ്ചാട്ടത്തെക്കുറിച്ചും വര്‍ദ്ധിച്ചുവരുന്ന അന്താരാഷ്ട്ര മത്സരങ്ങളെക്കുറിച്ചും സംഘര്‍ഷങ്ങളെക്കുറിച്ചുമുള്ള മുന്നറിയിപ്പാണ് നല്‍കുന്നത്. 1997 മുതല്‍ നാലുവര്‍ഷത്തിലൊരിക്കല്‍ ദേശീയ ഇന്റലിജന്‍സ് കൗണ്‍സില്‍ പുറത്തു വിടുന്ന ഏഴാമത്തെ റിപ്പോര്‍ട്ടാണിത്. നിങ്ങള്‍ ഒരു രാഷ്ട്രീയ നേതാവോ അന്താരാഷ്ട്ര നയതന്ത്രജ്ഞനോ ആണെങ്കില്‍ ഗ്ലോബല്‍ ട്രെന്‍ഡ് 2040 എന്ന റിപ്പോര്‍ട്ട് നിങ്ങള്‍ക്ക് അത്ര സുഖകരമായിരിക്കില്ല. രാജ്യത്തിനകത്തും വിവിധ…
Read More »ചതുപ്പില്‍ താഴ്ന്ന പശുവിനെ ഫയര്‍ഫോഴ്‌സ് രക്ഷിച്ചു
ആറ്റിങ്ങല്‍: ചതുപ്പില്‍ താഴ്ന്ന പശുവിനെ ഫയര്‍ ഫോഴ്‌സ് രക്ഷിച്ചു. ബുധനാഴ്ച വൈകീട്ട് നാലോടെയാണ് സംഭവം. മുടപുരം ക്ഷേത്രത്തിനു സമീപം കൊടിക്കകത്തു വീട്ടില്‍ അമല്‍ജിത്ത് എന്നയാളുടെ ഗര്‍ഭിണിയായ പശുവാണ് ചളിയില്‍ പുതഞ്ഞത്.വയലില്‍ മേയാന്‍ കെട്ടിയതായിരുന്നു. ചളിയില്‍ പുതഞ്ഞു തിരിച്ചുകയറാന്‍ കഴിയാത്ത അവസ്ഥയിലായി. തുടര്‍ന്ന്, നാട്ടുകാര്‍ ഫയര്‍ഫോഴ്‌സില്‍ വിവരം അറിയിച്ചു.അവര്‍ എത്തി ചളിയില്‍ താഴ്ന്ന പശുവിനെ രക്ഷപ്പെടുത്തുകയായിരുന്നു. ആറ്റിങ്ങല്‍ ഫയര്‍ അസി. സ്‌റ്റേഷന്‍ ഓഫിസര്‍ മനോഹരന്‍ പിള്ളയുടെ നേതൃത്വത്തില്‍ മുകുന്ദന്‍, അനിഷ്, മനു.വി.നായര്‍,…
Read More »കള്ളവോട്ടു തടഞ്ഞ ചെന്നിത്തലയുടെ ‘സര്‍ജ്ജിക്കല്‍ സ്ട്രൈക്ക്’ ഗുണം ചെയ്യും; ബിജെപി വളര്‍ച്ച ഭയന്ന മുസ്ലിം വോട്ടര്‍മാര്‍ കൂട്ടത്തോടെ യുഡിഎഫിനൊപ്പം നിന്നു; ലോക്സഭയിലെ സമവാക്യങ്ങള്‍ നിയമസഭയിലും ആവര്‍ത്തിക്കുമെന്ന് പ്രതീക്ഷ; യുഡിഎഫിനെ കാത്തിരിക്കുന്നത് വന്‍ വിജയമെന്ന് കെപിസിസി അന്വേഷണ സംഘത്തിന്റെ റിപ്പോര്‍ട്ട്; ഇടതുക്യാമ്ബ് തിരിച്ചടി ഭീതിയിലോ
തിരുവനന്തപുരം: കേരളത്തിലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇക്കുറി പ്രതിപക്ഷത്തെ മുന്നില്‍ നിന്നു നയിച്ചത് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയായിരുന്നു. പിണറായി വിജയനെന്ന മുഖ്യമന്ത്രിയെ തിരുത്താന്‍ പാര്‍ട്ടിക്ക് പോലും സാധിക്കാതെ വന്നപ്പോള്‍ ആ ദൗത്യം ഏറ്റെടുത്തത് ചെന്നിത്തലയായിരുന്നു. ഓരോ വിഷയങ്ങളിലും ചെന്നിത്തല മുഖ്യമന്ത്രിയെ കുരുക്കിട്ടു നിര്‍ത്തി. ക്രിയാത്മക പ്രതിപക്ഷ നേതാവ് എന്ന നിലയില്‍ അദ്ദേഹം വളരെ മികച്ച പ്രകടനം കാഴ്ച്ചവെച്ചപ്പോള്‍ യുഡിഎഫിന് ഇക്കുറി ഭരണപ്രതീക്ഷ ഏറെയാണ്.ചെന്നിത്തലയുടെ ഇടപെടല്‍ സിപിഎമ്മിന് തിരിച്ചടി നല്‍കിയത് അവസാന…
Read More »രാജ്യത്ത് കോവിഡ് വ്യാപനം അതിരൂക്ഷം; 1. 26 ലക്ഷം പുതിയ രോഗികള്‍; നിയന്ത്രണം കടുപ്പിച്ച് വിവിധ സംസ്ഥാനങ്ങള്‍
ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് കേസുകളില്‍ വന്‍ വര്‍ധനവ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,26,789 പേര്‍ക്കാണ് കോവിഡ് ബാധ സ്ഥിരീകരിച്ചത്. രാജ്യത്ത് ഇതുവരെ റിപ്പോര്‍ട്ട് ചെയ്ത ഏറ്റവും കൂടിയ പ്രതിദിന കണക്കാണിത്.24 മണിക്കൂറിനിടെ 59,258 പേര്‍ രോഗമുക്തി നേടി. 685 കോവിഡ് മരണങ്ങളാണ് സ്ഥിരീകരിച്ചത്. ആകെ മരണം 1,66,862 ആയി.രാജ്യത്തെ ആകെ കോവിഡ് കേസുകള്‍ 1,29,28,574 ആയി ഉയര്‍ന്നു. ഇതുവരെ 1,18,51,393 പേര്‍ രോഗമുക്തി നേടി. നിലവില്‍ 9,10,319 പേരാണ് ചികിത്സയിലുള്ളത്.ലോകത്ത്…
Read More »ആദ്യം കസേര ജനങ്ങളുടെ ആരോഗ്യം പിന്നീട്; പ്രധാനമന്ത്രി വിളിച്ചുചേര്‍ക്കുന്ന കൊവിഡ് അവലോകന യോഗത്തില്‍ പങ്കെടുക്കാതെ മമതാ ബാനര്‍ജി
കൊല്‍ക്കത്ത: രണ്ടാം ഘട്ട കൊവിഡ് വ്യാപനം രൂക്ഷമായ ഇന്ത്യയില്‍ രോഗ പ്രതിരോധ നടപടികള്‍ ആലോചിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് വിളിച്ചു ചേര്‍ക്കുന്ന യോഗത്തില്‍ പങ്കെടുക്കില്ലെന്ന് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി അറിയിച്ചു. വിവിധ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുടെയും ആരോഗ്യമന്ത്രിമാരുടെയും യോഗമാണ് ഇന്ന് വൈകിട്ട് 6.30ന് ചേരുക. ഇലക്ഷന്‍ പ്രചാരണ തിരക്കുകളുളളതിനാല്‍ യോഗത്തില്‍ എത്താനാകില്ലെന്നും പകരം സംസ്ഥാന ചീഫ് സെക്രട്ടറി യോഗത്തില്‍ പങ്കെടുക്കുമെന്ന് മമത അറിയിച്ചു.പ്രധാനമന്ത്രി വിളിച്ചു ചേര്‍ന്ന മുന്‍ യോഗത്തിലും…
Read More »തൊഴിലിടങ്ങളില്‍ കോവിഡ് വാക്സിന്‍ ലഭ്യമാക്കാന്‍ കേന്ദ്രസര്‍ക്കാര്‍, ഞായറാഴ്ച മുതല്‍ നടപ്പാക്കും
ന്യൂഡല്‍ഹി:തൊഴിലിടങ്ങളില്‍ കോവിഡ് പ്രതിരോധ വാക്‌സിന്‍ ലഭ്യമാക്കി കേന്ദ്ര സര്‍ക്കാര്‍.ഞായറാഴ്ച മുതല്‍ വിവിധ സ്വകാര്യ-സര്‍ക്കാര്‍ തൊഴിലിടങ്ങളിലെ 45 വയസിന് മുകളില്‍ പ്രായമുള്ള ജീവനക്കാര്‍ക്ക് കോവിഡ് പ്രതിരോധ വാക്‌സിന്‍ ലഭ്യമാകും. ഇത് സംബന്ധിച്ച നിര്‍ദ്ദേശം കേന്ദ്ര ആരോഗ്യമന്ത്രാലയം പുറപ്പെടുവിച്ചു.ജീവനക്കാര്‍ക്ക് തൊഴിലിടങ്ങളില്‍ കോവിഡ് പ്രതിരോധ വാക്‌സിന്‍ നല്‍കുന്നത് ജീവനക്കാര്‍ക്ക് സൗകര്യപ്രദമാണെന്ന് മാത്രമല്ല, യാത്ര കുറയ്ക്കുന്നതിന് സഹായിക്കുകയും ചെയ്യുമെന്നാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൂട്ടല്‍.സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് സൗജന്യമായിട്ട് വാക്‌സിന്‍ ലഭിക്കും എന്നാല്‍ സ്വകാര്യ സ്ഥാപനങ്ങളില്‍ ജോലി…
Read More »ഇന്തോനേഷ്യയിലെ മണ്ണിടിച്ചിലും മിന്നല്‍ പ്രളയവും; മരണം 160 കവിഞ്ഞു
ജക്കാര്‍ത്ത: ഇന്തോനേഷ്യയെ ഭീതിയുടെ മുനയിലാക്കി തുടരുന്ന പ്രളയത്തിലും മണ്ണിടിച്ചിലിലും മരണസംഖ്യ 160 കവിഞ്ഞു. ഇന്തോനേഷ്യയിലെയും കിഴക്കന്‍ തിമോറിലെയും നിരവധി ഗ്രാമങ്ങള്‍ ഒലിച്ചുപോയതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. ആയിരങ്ങള്‍ക്ക് വീടു നഷ്ടപ്പെട്ടിട്ടുമുണ്ട്.സിറോജ കൊടുങ്കാറ്റിനു പിന്നാലെയെത്തിയ പെരുമഴയാണ് രാജ്യത്തെ കണ്ണീരില്‍ മുക്കിയത്. തുടര്‍ച്ചയായി പെയ്ത മഴയില്‍ നിരവധിയിടങ്ങളില്‍ മണ്ണിടിയുകയും പ്രളയജലം നിയന്ത്രണാതീതമായി ഉയരുകയും ചെയ്തതോടെ മരണസംഖ്യ കുത്തനെ കൂടുകയാണ്. വീടുകള്‍ തകര്‍ന്ന് മണ്‍കൂനകളായതും മരങ്ങള്‍ നിലംപറ്റിയതും രക്ഷാ പ്രവര്‍ത്തനത്തെയും ബാധിക്കുന്നുണ്ട്. 70 പേരെ കാണാതായി.
Read More »മഞ്ചേശ്വരത്തെ തിരഞ്ഞെടുപ്പ് ഫലത്തില്‍ ആശങ്കയുണ്ടെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍
കാസര്‍ഗോഡ്: മഞ്ചേശ്വരത്തെ തെരഞ്ഞെടുപ്പ് ഫലത്തില്‍ ആശങ്കയുണ്ടെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. മഞ്ചേശ്വരത്ത് എല്‍ഡിഎഫ്-ബിജെപി രഹസ്യധാരണയുണ്ടായെന്ന് സംശയിക്കുന്നു. മണ്ഡലത്തില്‍ എല്‍ഡിഎഫ് വോട്ട് ബിജെപിക്ക് മറിച്ചിട്ടുണ്ടെങ്കില്‍ അത് ബിജെപിക്ക് ഗുണം ചെയ്യുമെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍. ട്വെന്റിഫോര്‍ ന്യൂസിനോടാണ് മുല്ലപ്പള്ളി ഇക്കാര്യം പറഞ്ഞത്.നിയമസഭാ തിരഞ്ഞെടുപ്പില്‍ യുഡിഎഫ് സെഞ്ച്വറി അടിക്കുമെന്ന് താന്‍ പറഞ്ഞതില്‍ മാറ്റമില്ലെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു. പാലക്കാട് ചില മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കന്മാരുടെ വോട്ട് തനിക്ക് ലഭിച്ചെന്ന ഇ. ശ്രീധരന്റെ വാദത്തോടും…
Read More »









