For the People
Janakeeyam
ഒക്ടോബറിലെ സ്വര്‍ണപ്പാച്ചില്‍; മാസത്തുടക്കം മുതല്‍ റെക്കോഡ് തിരുത്തി വില
ഒക്ടോബര്‍ മാസം തുടങ്ങിയതുമുതല്‍ ദിനംപ്രതി റെക്കോര്‍ഡുകള്‍ തിരുത്തി മുന്നേറി സ്വര്‍ണവില. ഇന്നും സംസ്ഥാനത്തെ സ്വര്‍ണവില റെക്കോര്‍ഡ് നിരക്കിലേക്ക് ഉയര്‍ന്നിരിക്കുകയാണ്. ഇന്ന് പവന് 80 രൂപയാണ് സ്വര്‍ണത്തിന് ഉയര്‍ന്നിരിക്കുന്നത്. ഇതോടെ സംസ്ഥാനത്ത് ഒരു പവന്‍ സ്വര്‍ണത്തിന് 56,880 രൂപയായി. ഗ്രാമിന് 10 രൂപ വര്‍ധിച്ച് 7120 രൂപയിലുമെത്തി. അമേരിക്കന്‍ ഫെഡറല്‍ റിസര്‍വ് പലിശ നിരക്ക് കുറച്ചത് മുതല്‍ കുതിപ്പിലാണ് സ്വര്‍ണ വില. ഉന്തിനൊപ്പം ഒരു തള്ള് എന്നതുപോലെ പശ്ചിമേഷ്യന്‍ സംഘര്‍ഷങ്ങള്‍ കൂടിയായപ്പോള്‍…
Read More »സായി ബാബയുടെ വിഗ്രഹങ്ങള്‍ വാരണാസിയിലെ ക്ഷേത്രങ്ങളില്‍ നിന്ന് നീക്കി ഹിന്ദു സംഘടന.
വാരണാസിയിലെ ക്ഷേത്രങ്ങളില്‍ നിന്ന് സായി ബാബയുടെ വിഗ്രഹങ്ങള്‍ നീക്കണമെന്ന് പറഞ്ഞ് ക്യാംപെയ്ന്‍ നടത്തിയ പ്രാദേശിക രാഷ്ട്രീയ നേതാവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. സനാതന്‍ രക്ഷക് ദള്‍ എന്ന ഹിന്ദു സംഘടനയുടെ നേതാവ് അജയ് ശര്‍മയാണ് അറസ്റ്റിലായത്. ചൊവ്വാഴ്ച ഇയാള്‍ പ്രദേശത്തെ നിരവധി ക്ഷേത്രങ്ങളില്‍ നിന്ന് സായി ബാബയുടെ വിഗ്രഹങ്ങള്‍ നീക്കിയിരുന്നു. സമാധന ലംഘനം ആരോപിച്ചാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. വിഖ്യാതമായ ബഡ ഗണേശ് ക്ഷേത്രത്തിലേത് ഉള്‍പ്പടെ 14 സായ് ബാബ വിഗ്രഹങ്ങളാണ് ശര്‍മയുടെ…
Read More »ഹേമ കമ്മിറ്റി റിപ്പോര്‍ട്ട്; പ്രതികളുടെ പേര് വെളിപ്പെടുത്തിയിട്ടില്ല, കേസുമായി പോകാന്‍ ഇരകളെ നിര്‍ബന്ധിക്കാനാവില്ല ..
ഹേമ കമ്മിറ്റി റിപ്പോര്‍ട്ട്; പ്രതികളുടെ പേര് വെളിപ്പെടുത്തിയിട്ടില്ല, കേസുമായി പോകാന്‍ ഇരകളെ നിര്‍ബന്ധിക്കാനാവില്ല ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്മേലെടുത്ത നടപടികള്‍ സംബന്ധിച്ച വിശദാംശങ്ങള്‍ പ്രത്യേക അന്വേഷണ സംഘം സര്‍ക്കാര്‍ മുഖേന കൈമാറിയതിനൊപ്പം രണ്ട് വനിതാ ഐപിഎസ് ഉദ്യോഗസ്ഥര്‍ നേരിട്ടെത്തിയും ഹൈക്കോടതിയില്‍ വിവരങ്ങള്‍ ധരിപ്പിച്ചു. അന്വേഷണ സംഘത്തിന്റെ റിപ്പോര്‍ട്ട് മുദ്രവച്ച കവറിലും സര്‍ക്കാരിന്റെ സത്യവാങ്മൂലം പ്രത്യേകമായും സമര്‍പ്പിക്കുകയായിരുന്നു. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ മൊഴി നല്‍കിയ പലരും പ്രതികളുടെ പേരുവെളിപ്പെടുത്തിയിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയ കോടതി കേസുമായി…
Read More »തിരുവനന്തപുരം മൃഗശാലയില്‍ നിന്ന് ചാടിപ്പോയ മൂന്നാമത്തെ ഹനുമാന്‍ കുരങ്ങും തിരിച്ചെത്തി ..
തിരുവനന്തപുരം മൃഗശാലയില്‍ നിന്നും ചാടിപ്പോയ മൂന്നാമത്തെ ഹനുമാന്‍ കുരങ്ങും തിരികെ എത്തി. KSEBയുടെ സഹായത്തോടെയാണ് മരത്തിനുമുകളിലെ മൂന്നാമത്തെ കുരങ്ങിനെ പിടികൂടാനായത്. ഇവയെ പ്രത്യേകം തയ്യാറാക്കിയ കൂട്ടിലേക്ക് മാറ്റുമെന്ന് മൃഗശാല അധികൃതര്‍ വ്യക്തമാക്കി. ഇന്നലെ ചാടിപ്പോയ രണ്ട് കുരങ്ങുകള്‍ തിരികെ കൂട്ടില്‍ എത്തിയിരുന്നു. ഭക്ഷണവും ഇണയെയും കാണിച്ച് അനുനയിപ്പിച്ചാണ് രണ്ടുപേരെ കൂട്ടില്‍ കയറ്റിയതെന്ന് മൃഗശാല അധികൃതര്‍ അറിയിച്ചു. മൂന്നാമനെ നിരീക്ഷിക്കാന്‍ നാല് ജീവനക്കാരെയും അധികൃതര്‍ നിയോഗിക്കുകയും ചെയ്തിരുന്നു. കഴിഞ്ഞ ദിവസമാണ് മൃഗശാലയില്‍…
Read More »രോഗികളോട് നല്ല പെരുമാറ്റം, അബൂ എബ്രഹാം ലൂക്ക് നാട്ടിലും പ്രചരിപ്പിച്ചിരുന്നത് ഡോക്ടറാണെന്ന് പറഞ്ഞ്
കോഴിക്കോട് ഫറോക്ക് കോട്ടക്കടവ് ടി എം എച്ച് ആശുപത്രിയിലെ വ്യാജ ഡോക്ടര്‍ അബൂ എബ്രഹാം ലൂക്ക് സ്വന്തം നാട്ടിലും താന്‍ ഡോക്ടര്‍ ആണെന്ന് പറഞ്ഞാണ് പരിചയപെടുത്താറുള്ളതെന്ന് പഞ്ചായത്ത് പ്രസിഡന്റിന്റെ വെളിപ്പടുത്തല്‍.ഇയാളുടെ സഹോദരനും അദ്ദേഹത്തിന്റെ ഭാര്യയും ഡോക്ടര്‍മാരാണ്. ഇരുവരും ഇപ്പോള്‍ പാലക്കാടാണ് താമസം. അബുവിന്റെ പിതാവ് വര്‍ഷങ്ങള്‍ക്കു മുമ്പ് മരിച്ചു, ശേഷം സഹോദരനും ഭാര്യയ്ക്കും ഒപ്പം പാലക്കാടാണ് മാതാവ് ഇപ്പോള്‍ താമസിക്കുന്നത്. ഇവരുടെ തിരുവല്ല പെരിങ്ങരയിലെ വീട് പൂട്ടിയ നിലയിലാണ്. രോഗികളോട്…
Read More »സിദ്ദിഖിന് ആശ്വാസം; രണ്ടാഴ്ചത്തേക്ക് അറസ്റ്റ് തടഞ്ഞ് സുപ്രീംകോടതി .
ബലാത്സംഗ കേസില്‍ നടന്‍ സിദ്ദിഖിന് ഇടക്കാല ആശ്വാസം. രണ്ടാഴ്ചത്തേക്ക് അറസ്റ്റ് തടഞ്ഞ് സുപ്രീംകോടതി. രണ്ടാഴ്ചയ്ക്കുശേഷം കേസ് വീണ്ടും പരിഗണിക്കും. ട്രയല്‍ കോടതി നടപടികളും അന്വേഷണവും പുരോഗമിക്കട്ടെ എന്ന് സുപ്രീംകോടതി വ്യക്തമാക്കി. കേസുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാരിന് സുപ്രീംകോടതിയുടെ നോട്ടീസ് നല്‍കി. കാലതാമസം ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ വിശദീകരണം ആവശ്യപ്പെട്ടാണ് നോട്ടീസ്. എട്ടുവര്‍ഷത്തോളം എന്ത് ചെയ്യുകയായിരുന്നുവെന്ന് സുപ്രീംകോടതി സര്‍ക്കാരിന് വേണ്ടി ഹാജരായ അഭിഭാഷകയോട് ചോദിച്ചു. അല്‍പ്പ സമയം മാത്രമാണ് സിദ്ദിഖിന്റെ കേസുമായി ബന്ധപ്പെട്ട…
Read More »നടനും സംവിധായകനുമായ ജോയ് മാത്യുവിന് യു.എ.ഇ ഗോള്‍ഡന്‍ വിസ
പ്രശസ്ത നടനും സംവിധായകനുമായ ജോയ് മാത്യുവിന് യു.എ.ഇ ഗോള്‍ഡന്‍ വിസ ലഭിച്ചു. ദുബായിലെ മുന്‍നിര സര്ക്കാര് സേവന ദാതാക്കളായ ഇ.സി.എച്ഛ് ഡിജിറ്റല്‍ ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ സി.ഇ.ഓ ഇഖ്ബാല്‍ മാര്‍ക്കോണിയില്‍ നിന്നും നടന്‍ ജോയ് മാത്യു യു.എ.ഇ യുടെ പത്ത് വര്‍ഷ ഗോള്‍ഡന്‍ വിസ ഏറ്റുവാങ്ങി.
Read More »അന്‍വറുമായുള്ള എല്ലാ ബന്ധവും വിച്ഛേദിക്കുന്നുവെന്ന് എംവി ഗോവിന്ദന്‍
പാര്‍ട്ടിക്ക് അന്‍വറുമായി യാതൊരു തരത്തിലുള്ള ബന്ധവും ഇനിയില്ലെന്ന് വ്യക്തമാക്കി സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. അന്‍വറുമായിട്ടുള്ള എല്ലാ ബന്ധവും വിച്ഛേദിക്കുന്നുവെന്നും മുഖ്യമന്ത്രിക്കും പാര്‍ട്ടിക്കുമെതിരായി തെറ്റായ പ്രചാരവേല നടത്തുന്ന ബൂര്‍ഷ്വാ പാര്‍ട്ടികളുടെയും മാധ്യമങ്ങളുടെയും ചട്ടുകമായി അന്‍വര്‍ പ്രവര്‍ത്തിക്കുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അന്‍വറിന്റെ തന്നെ നിലപാടിനെ തുടര്‍ന്ന് പൂര്‍ണമായും അദ്ദേഹവുമായുള്ള ബന്ധം ഉപേക്ഷിച്ചിരിക്കുന്നുവെന്ന് കൃത്യമായി പാര്‍ട്ടി സംസ്ഥാന സെക്രട്ടറി വ്യക്തമാക്കി.അന്‍വര്‍ എഴുതിക്കൊടുത്ത പരാതി സംബന്ധിച്ച് സര്‍ക്കാര്‍ എടുക്കേണ്ട തീരുമാനങ്ങളാണ് സര്‍ക്കാര്‍ എടുത്തത്.…
Read More »കവിയൂര്‍ പൊന്നമ്മ അന്തരിച്ചു
കവിയൂര്‍ പൊന്നമ്മ അന്തരിച്ചു. 79 വയസായിരുന്നു. കാന്‍സര്‍ രോഗബാധിതയായി ലിസി ആശുപത്രിയില്‍ ചികിത്സയില്‍ ആയിരുന്നു. കഴിഞ്ഞ മേയ് മാസത്തില്‍ ആണ് പരിശോധനയില്‍ കാന്‍സര്‍ സ്ഥിരീകരിച്ചത്. ആദ്യ പരിശോധനയില്‍ തന്നെ സ്റ്റേജ് 4 കാന്‍സര്‍ ആണ് കണ്ടെത്തിയത്. സെപ്തംബര്‍ 3 ന് തുടര്‍ പരിശോധനകള്‍ക്കും ചികിത്സക്കുമായിട്ടാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. രോഗം മൂര്‍ച്ചിച്ചതിനെ തുടര്‍ന്നായിരുന്നു മരണം സംഭവിച്ചത്. സംസ്‌കാരം നാളെ വൈകിട്ട് 4 മണിക്ക് ആലുവ കരുമാലൂരിലെ വീട്ടുവളപ്പില്‍. രാവിലെ 9 മതുല്‍…
Read More »ഡബിള്‍ ഹോഴ്‌സ് കരിക്ക് സാഗോ പായസം പുറത്തിറക്കി
കൊച്ചി, സെപ്റ്റംബര്‍ 9, 2024: ഉയര്‍ന്ന ഗുണനിലവാരം, ആധുനികത, വൈവിധ്യമാര്‍ന്ന ഉല്‍പ്പന്നങ്ങളുടെ നിര്‍മ്മാണം എന്നീ സവിശേഷതകളാല്‍ അറിയപ്പെടുന്ന രാജ്യത്തെ ഭക്ഷ്യവ്യവസായത്തിലെ പ്രമുഖ ബ്രാന്‍ഡായ ഡബിള്‍ ഹോഴ്‌സ് തങ്ങളുടെ ഏറ്റവും പുതിയ ഉല്‍പ്പന്നമായ കരിക്ക് സാഗോ പായസം മിക്‌സ് വിപണിയിലിറക്കുന്നു. പായസക്കൂട്ടിന്റെ ഉദ്ഘാടനം ബ്രാന്‍ഡ് അംബാസിഡറും പ്രശസ്ത നടിയുമായ മംമ്ത മോഹന്‍ദാസ് ഡബിള്‍ ഹോഴ്‌സ് ഗ്രൂപ്പ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ വിനോദ് മഞ്ഞിലയുടെ സാന്നിധ്യത്തില്‍ നിര്‍വ്വഹിച്ചു.65 വര്‍ഷത്തെ പ്രവര്‍ത്തന പാരമ്പര്യമുള്ള ഫുഡ്…
Read More »











