For the People
Janakeeyam
വിദ്യാര്‍ത്ഥികള്‍ക്ക് കാര്‍ നല്‍കിയത് സൗഹൃദത്തിന്റെ പേരില്‍ അല്ലാതെ വാടകയ്ക്കല്ല; വാഹന ഉടമ ഷാമില്‍ ഖാന്‍
ആലപ്പുഴ കളര്‍കോട് വാഹനാപകടത്തില്‍ മരണപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് കാര്‍ നല്‍കിയത് വാടകയ്ക്കല്ലെന്ന് വാഹനത്തിന്റെ ഉടമ ഷാമില്‍ ഖാന്‍. വിദ്യാര്‍ത്ഥി മുഹമ്മദ് ജബ്ബാറുമായുള്ള സൗഹൃദത്തിന്റെ പേരിലാണ് സിനിമയ്ക്ക് പോകാനായി കാര്‍ നല്‍കിയത്. മെഡിക്കല്‍ കോളേജ് പരിസരത്ത് വെച്ച് കഴിഞ്ഞ രണ്ടുമാസമായുള്ള പരിചയമാണ് മുഹമ്മദ് ജബ്ബാറുമായി തനിക്കുള്ളതെന്നും ഉടമ വ്യക്തമാക്കി.ഇന്നലെ രാത്രി ഏഴരയോടെയാണ് വാഹനം കൈമാറിയത്. മഴയായതുകൊണ്ട് വാഹനം നല്‍കണമെന്ന് മുഹമ്മദ് ജബ്ബാര്‍ തന്നോട് ആവശ്യപ്പെടുകയായിരുന്നു.അതുകൊണ്ട് തന്നെ വീട്ടിലെ സ്വകാര്യ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്ന ടവേര…
Read More »ബിജെപി ജില്ലാ കമ്മിറ്റി ഓഫീസില്‍ 9 കോടിയുടെ കള്ളപ്പണം സൂക്ഷിച്ചു; ആരോപണവുമായി തിരൂര്‍ സതീഷ്
തൃശൂര്‍: കൊടകര കുഴല്‍പ്പണ കേസില്‍ വീണ്ടും ആരോപണവുമായി തിരൂര്‍ സതീഷ്. ബിജെപിയുടെ തൃശൂര്‍ ജില്ലാ കമ്മിറ്റി ഓഫീസില്‍ ഒമ്പതു കോടി രൂപ കള്ളപ്പണം സൂക്ഷിച്ചുവെന്നും പിന്നീട് ഈ പണം എവിടേക്ക് കൊണ്ടുപോയി എന്ന കാര്യം തനിക്കറിയില്ലെന്നും ബിജെപി തൃശ്ശൂര്‍ ജില്ലാ ഓഫീസ് മുന്‍ സെക്രട്ടറി തിരൂര്‍ സതീഷ് മാധ്യമങ്ങളോട് പറഞ്ഞു. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപി ജില്ലാ കമ്മിറ്റി ഓഫീസില്‍ ഒമ്പത് കോടി ആറു ചാക്കുകള്‍ ആയി കൊണ്ടുവന്നു എന്നതായിരുന്നു…
Read More »ടാറ്റ ഹിറ്റാച്ചി 8 ടണ്‍ മിനി എക്‌സ്‌കവേറ്റര്‍ എന്‍എക്‌സ് 80 പുറത്തിറക്കി.
കോട്ടയം: ടാറ്റ ഹിറ്റാച്ചി ഏറ്റവും പുതിയ 8 ടൺ മിനി എക്സ്കവേറ്റർ എൻഎക്സ് 80 പുറത്തിറക്കി. ഇന്ത്യയിൽ നിർമ്മിച്ച ഈ എക്സ്കവേറ്റർ മികച്ച പ്രകടനം, കുറഞ്ഞ ഇന്ധന ഉപഭോഗം, എളുപ്പമുള്ള പരിപാലനം തുടങ്ങിയ സവിശേഷതകളോട് കൂടിയതാണ്. നെക്സ്റ്റ് ജനറേഷൻ ഉൽപ്പന്നമായ എൻ എക്സ് 80-ൽ 48.3 എച്ച്പി കരുത്തോടുകൂടിയ നൂതന യാൻമാർ എഞ്ചിനാണ് ഉപയോഗിച്ചിരിക്കുന്നത്. ഇവ കൂടാതെ, ഓൾ-റൗണ്ട് വിസിബിലിറ്റി, സുഖപ്രദമായ സസ്പെൻഷൻ സീറ്റ്, എർഗോണോമിക് വർക്ക് സ്റ്റേഷൻ എന്നിവ…
Read More »സാദിഖലി തങ്ങള്‍ക്കെതിരായ മുഖ്യമന്ത്രിയുടെ അസ്വസ്ഥതയ്ക്ക് പിന്നില്‍ സംഘപരിവാറുമായുള്ള ബന്ധം; ആഞ്ഞടിച്ച് ലീഗ് മുഖപത്രം
മുസ്ലീം ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ക്കെതിരായ വിമര്‍ശത്തില്‍ മുഖ്യമന്ത്രിയ്ക്കെതിരെ ആഞ്ഞടിച്ച് ലീഗ് മുഖപത്രം ചന്ദ്രികയുടെ മുഖപ്രസംഗം. മുഖ്യമന്ത്രിയുടെ അസ്വസ്ഥതയ്ക്ക് കാരണം സംഘപരിവാറുമായുള്ള ബന്ധമാണെന്ന് ചന്ദ്രിക വിമര്‍ശിച്ചു. സാദിഖലി തങ്ങളെ ലക്ഷ്യം വയ്ക്കുന്നതിലൂടെ ഈ നാട് തകര്‍ന്ന് കാണണമെന്ന് ആഗ്രഹിക്കുന്ന സംഘപരിവാര്‍ താത്പര്യങ്ങള്‍ക്ക് കൈത്താങ്ങ് നല്‍കുകയാണ് മുഖ്യമന്ത്രി പിറണായി വിജയന്‍ ചെയ്യുന്നതെന്നും ചന്ദ്രിക മുഖപ്രസംഗം കുറ്റപ്പെടുത്തി.പാണക്കാട് തങ്ങളെ പിണറായി അളക്കണ്ട എന്ന പേരിലാണ് ചന്ദ്രികയുടെ മുഖപ്രസംഗം. കേരളത്തിന്റെ…
Read More »ഓവറോള്‍ ചാമ്പ്യന്മാരായ തിരുവനന്തപുരം ടീമിനെ അനുമോദിക്കുന്ന ചടങ്ങില്‍ വിട്ട് നിന്ന് മന്ത്രി വി ശിവന്‍കുട്ടി
സംസ്ഥാന സ്‌കൂള്‍ കായികമേളയില്‍ ജേതാക്കളായ താരങ്ങളെ അനുമോദിക്കുന്ന പരിപാടിയില്‍ നിന്ന് വിട്ടു നിന്ന് വിദ്യാഭ്യാസ മന്ത്രി. ഓവറോള്‍ ചാമ്പ്യന്മാരായ തിരുവനന്തപുരം ടീമിന് മണക്കാട് സ്‌കൂളില്‍ നല്‍കിയ അനുമോദന ചടങ്ങില്‍ നിന്നാണ് മന്ത്രി വി. ശിവന്‍കുട്ടി വിട്ടു നിന്നത്. പരിപാടിയില്‍ മന്ത്രി പങ്കെടുക്കുമെന്നായിരുന്നു ഓഫീസില്‍ നിന്ന് ആദ്യം അറിയിച്ചത്. മറ്റ് പരിപാടികള്‍ ഇതേ സമയം ഷെഡ്യൂള്‍ ചെയ്തിരുന്നതുമില്ല. എന്നാല്‍ അവസാന നിമിഷം പരിപാടിയില്‍ പങ്കെടുക്കാതിരുന്നത്, മറ്റ് പരിപാടികളുടെ തിരക്കു മൂലമാണെന്നാണ് മന്ത്രിയുടെ…
Read More »റേഷന്‍ കാര്‍ഡ് മസ്റ്ററിങ്ങ് നവംബര്‍ 30 വരെ നീട്ടി.
റേഷന്‍ കാര്‍ഡ് മസ്റ്ററിങ്ങ് നവംബര്‍ 30 വരെ നീട്ടി സംസ്ഥാനത്ത് മുന്‍ഗണന വിഭാഗക്കാര്‍ക്ക് റേഷന്‍ കാര്‍ഡ് മസ്റ്ററിങ്ങ് നവംബര്‍ 30 വരെ ചെയ്യാം. ഏറ്റവും കൂടുതല്‍ മസ്റ്ററിങ്ങ് പൂര്‍ത്തിയാക്കിയ രാജ്യത്തെ മൂന്നാമത്തെ സംസ്ഥാനമാണ് കേരളം. ആപ് വഴി മസ്റ്ററിങ്ങ് ചെയ്യുന്ന രാജ്യത്തെ ആദ്യസംസ്ഥാനമാണ് കേരളമെന്നും നൂറ് ശതമാനം മസ്റ്ററിങ്ങ് പൂര്‍ത്തിയാക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്നും ഭക്ഷ്യ വകുപ്പ് മന്ത്രി ജി ആര്‍ അനില്‍ വ്യക്തമാക്കി. സംസ്ഥാനത്ത് 1,29, 49, 049 പേര്‍…
Read More »സംസ്ഥാനത്തിൻ്റെ അംബാസിഡറാകാം; ദേശീയ യുവസംഘം രജിസ്‌ട്രേഷന്‍ 25 വരെ
ഇന്ത്യയിലെ ഏറ്റവും വലിയ സാസ്‌കാരിക പരിപാടികളിലൊന്നായ ദേശീയ യുവസംഘത്തില്‍ പങ്കെടുക്കാന്‍ രാജ്യത്തെ യുവതീയുവാക്കള്‍ക്ക് അവസരം. കേന്ദ്ര വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള ഏക് ഭാരത് ശ്രേഷ്ഠ ഭാരത് (ഇ ബി എസ് ബി) പദ്ധതിയുടെ ഭാഗമായി സംഘടിപ്പിക്കുന്ന യുവസംഘത്തില്‍ യുവജനങ്ങള്‍ക്ക് തങ്ങളുടെ സംസ്ഥാനങ്ങളെ പ്രതിനിധീകരിച്ച് അംബാസിഡറര്‍മാരായി പങ്കെടുക്കാനുള്ള അവസരമാണ് ലഭിക്കുന്നത്. 18നും 30നും ഇടയില്‍ പ്രായമുള്ള പ്രൊഷഷണലുകള്‍, വിദ്യാര്‍ത്ഥികള്‍ (ഓണ്‍ലൈന്‍ പഠനം നടത്തുന്നവര്‍/വിദൂരവിദ്യാഭ്യാസം നേടുന്നവര്‍), എന്‍ എസ് എസ് / എന്‍…
Read More »പ്രശസ്ത വാര്‍ത്താ പ്രക്ഷേപകന്‍ എം രാമചന്ദ്രന്‍ അന്തരിച്ചു ;
പ്രശസ്ത വാര്‍ത്താ പ്രക്ഷേപകന്‍ എം രാമചന്ദ്രന്‍ അന്തരിച്ചു പ്രശസ്ത റേഡിയോ പ്രക്ഷേപകന്‍ എം രാമചന്ദ്രന്‍ (89) അന്തരിച്ചു. തിരുവനന്തപുരം എസ്.കെ ആശുപത്രിയില്‍ ചികിത്സയില്‍ ഇരിക്കെയാണ് അന്ത്യം. വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് മാസങ്ങളായി ചികിത്സയില്‍ ആയിരുന്നു. ദീര്‍ഘകാലം ആകാശവാണിയില്‍ വാര്‍ത്താ പ്രക്ഷേപകനായിരുന്നു. ‘വാര്‍ത്തകള്‍ വായിക്കുന്നത് രാമചന്ദ്രന്‍’ എന്ന ആമുഖത്തിലൂടെ ശ്രോതാക്കള്‍ക്ക് സുപരിതനായിരുന്നു എം രാമചന്ദ്രന്‍. ട്വന്റിഫോറിലെ കണ്ടതുംകേട്ടതും, കൗതുകവാര്‍ത്തകള്‍ എന്നിവയിലെ ശബ്ദ സാന്നിധ്യവുമായിരുന്നു.
Read More »മഴ മുന്നറിയിപ്പില്‍ മാറ്റം; ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് .
സംസ്ഥാനത്തെ മഴ മുന്നറിയിപ്പില്‍ മാറ്റം. ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. എറണാകുളം, ഇടുക്കി, പാലക്കാട,് മലപ്പുറം എന്നീ ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. അടുത്ത നാല് ദിവസം ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇടുക്കിയിലും മലപ്പുറത്തും നാളെയും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പും പുറത്തുവന്നിട്ടുണ്ട്. അടുത്ത 3 മണിക്കൂറില്‍ കേരളത്തിലെ തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട്…
Read More »തൂണേരി ഷിബിന്‍ വധക്കേസ്: പ്രതികളെ വെറുതെ വിട്ടത് ഹൈക്കോടതി റദ്ദ് ചെയ്തു ..
തൂണേരി ഷിബിന്‍ വധക്കേസ്: പ്രതികളെ വെറുതെ വിട്ടത് ഹൈക്കോടതി റദ്ദ് ചെയ്തു നാദാപുരം തൂണേരിയില്‍ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകനായ ഷിബിന്‍ കൊല്ലപ്പെട്ട കേസില്‍ എട്ടുപ്രതികള്‍ കുറ്റക്കാരാണെന്ന് ഹൈകോടതി. 1 മുതല്‍ 6 വരെ പ്രതികളെയും 15, 16 പ്രതികളെയുമാണ് ഹൈകോടതി കുറ്റക്കാരെന്ന് കണ്ടെത്തിയത്. സര്‍ക്കാരിന്റെ ഉള്‍പ്പെടെ അപ്പീലിലാണ് വിധി. മുസ്ലിം ലീഗ് പ്രവര്‍ത്തകരടക്കമുള്ള 17 പ്രതികളെ വെറുതെ വിട്ടുകൊണ്ടുള്ള എരഞ്ഞിപ്പാലം അഡീഷണല്‍ സെഷന്‍സ് കോടതി വിധിക്കെതിരെയായിരുന്നു സര്‍ക്കാരിന്റെ അപ്പീല്‍. കേസ് പരിഗണിച്ച…
Read More »











