For the People
Janakeeyam
പുതിയ ലോകങ്ങള്‍ കീഴടക്കി മാര്‍ക്കോ; ഉണ്ണി മുകുന്ദന്‍ 100 കോടി ക്ലബ്ബില്‍
ക്യൂബ്‌സ് എന്റര്‍ടെയ്ന്‍മെന്റ്സിന്റെ ബാനറില്‍ ഷെരീഫ് മുഹമ്മദ് നിര്‍മ്മിച്ച് ഹനീഫ് അദേനി തിരക്കഥയെഴുതി സംവിധാനം ചെയ്ത ഉണ്ണി മുകുന്ദന്‍ ചിത്രമാണ് ‘മാര്‍ക്കോ’. തീയേറ്ററുകളില്‍ വന്‍ ഹിറ്റായി മുന്നേറിക്കൊണ്ടിരിക്കുന്ന ചിത്രത്തെ തേടി ഇപ്പോഴിതാ മറ്റൊരു നേട്ടം കൂടെ എത്തിയിരിക്കുകയാണ്. ചിത്രം ആഗോള ബോക്സ് ഓഫീസില്‍ നിന്ന് 100 കോടി നേടിയെന്ന വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തുവരുന്നത്. നിര്‍മാതാക്കളായ ക്യൂബ്‌സ് എന്റര്‍ടെയ്ന്‍മെന്റ്സും നായകന്‍ ഉണ്ണി മുകുന്ദനും ഇത് സംബന്ധിച്ച് പോസ്റ്റ് ചെയ്തിട്ടുണ്ട്. ചിത്രത്തിന്റെ ഹിന്ദി, തമിഴ്,…
Read More »15-കാരന്‍ ജീവനൊടുക്കിയ സംഭവം: ഒളിവില്‍പോയ ദമ്പതിമാര്‍ അറസ്റ്റില്‍
കൊല്ലം: കുന്നത്തൂരില്‍ പത്താംക്ലാസ് വിദ്യാര്‍ഥി ജീവനൊടുക്കിയ സംഭവത്തില്‍ ദമ്പതിമാര്‍ അറസ്റ്റില്‍. കുന്നത്തൂര്‍ തിരുവാതിര വീട്ടില്‍ ഗീതുമോള്‍(32), ഭര്‍ത്താവ് സുരേഷ്(38) എന്നിവരെയാണ് ശാസ്താംകോട്ട പോലീസ് പിടികൂടിയത്. വിദ്യാര്‍ഥിയുടെ ആത്മഹത്യയ്ക്ക് പിന്നാലെ ഒളിവില്‍പോയ ദമ്പതിമാരെ ചവറയില്‍നിന്നാണ് പോലീസ് സംഘം പിടികൂടിയത്. ഡിസംബര്‍ ഒന്നാം തീയതിയാണ് പത്താംക്ലാസ് വിദ്യാര്‍ഥിയായ 15-കാരനെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഇതിന് മുന്‍പ് പ്രതികളായ ഗീതുമോളും ഭര്‍ത്താവ് സുരേഷും 15-കാരനെ വീട്ടിലെത്തി മര്‍ദിച്ചിരുന്നു. പ്രതികളുടെ മകള്‍ക്ക് സാമൂഹികമാധ്യമത്തിലൂടെ സന്ദേശമയച്ചെന്ന്…
Read More »യു.പിയില്‍ പശുക്കളെ കശാപ്പ് ചെയ്യുന്നു’; BJP എം.എല്‍.എ
യോഗി ആദിത്യനാഥ് സര്‍ക്കാരിന് കീഴില്‍ ഉത്തര്‍പ്രദേശില്‍ പ്രതിദിനം 50,000 പശുക്കളെ കശാപ്പ് ചെയ്യുന്നുവെന്ന് ലോണിയില്‍ നിന്നുള്ള ഭാരതീയ ജനതാ പാര്‍ട്ടി (ബിജെപി) എംഎല്‍എ നന്ദ് കിഷോര്‍ ഗുജാര്‍. നമ്മുടെ സര്‍ക്കാരിന് കീഴില്‍ പ്രതിദിനം 50,000 പശുക്കളെ കശാപ്പ് ചെയ്യുന്നുണ്ട്. ഉദ്യോഗസ്ഥര്‍ പശുക്കളുടെ ക്ഷേമത്തിനുള്ള പണം തിന്നുകയാണ്. ഇതിനര്‍ത്ഥം എല്ലായിടത്തും കൊള്ളയുണ്ടെന്നാണ് ഗുജാര്‍ ഗാസിയാബാദില്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. വിഷയം മുഖ്യമന്ത്രിയില്‍ എത്തണം, ഈ ആളുകളുടെയെല്ലാം തലവന്‍ ചീഫ് സെക്രട്ടറിയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.…
Read More »ബാങ്കോക്കില്‍ നിന്ന് മുംബൈ വഴി കേരളത്തിലേക്ക് 4 കോടിയുടെ കഞ്ചാവ്
മുംബൈ: ബാങ്കോക്കില്‍ നിന്ന് 4.147 കിലോ കഞ്ചാവുമായി മലയാളി യുവാവ് മുംബൈ വിമാനത്താവളത്തില്‍ പിടിയില്‍. 4.14 കോടി രൂപയുടെ കഞ്ചാവുമായാണ് കോഴിക്കോട് സ്വദേശി മുംബൈയില്‍ പിടിയിലായത്. മണ്ണ് രഹിത രീതിയില്‍ ഉത്പാദിപ്പിച്ച കഞ്ചാവാണ് കസ്റ്റംസ് പിടികൂടിയത്. ശനിയാഴ്ചയാണ് കോഴിക്കോട് സ്വദേശിയായ മുഹമ്മദ് പറമ്പ് എന്ന 26കാരന്‍ മുംബൈയിലെത്തിയത്. രഹസ്യ വിവരത്തേത്തുടര്‍ന്ന് നടത്തിയ തെരച്ചിലിലാണ് യുവാവ് കുടുങ്ങിയതെന്നാണ് ദി ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് വിശദമാക്കുന്നത്. ബാങ്കോക്കില്‍ നിന്ന് നോക് എയറിന്റെ ഡിഡി…
Read More »എം.കെ. സ്റ്റാലിന്‍ പങ്കെടുത്ത പരിപാടിയില്‍ കറുപ്പിന് വിലക്ക്
ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍ പങ്കെടുത്ത പരിപാടിയില്‍ കറുപ്പിന് വിലക്ക്. ചെന്നൈ എഗ്മൂര്‍ മ്യൂസിയത്തില്‍ നടന്ന അന്താരാഷ്ട്ര ശില്പശാലയിലാണ് കറുപ്പ് ഒഴിവാക്കാന്‍ നിര്‍ദേശം ഉണ്ടായത്. കറുത്ത ഷാളും ബാഗും കുടകളും മാറ്റാനായിരുന്നു പ്രതിനിധികള്‍ക്ക് നിര്‍ദേശം നല്‍കിയത്. സ്റ്റാലിന്റെ പരിപാടിക്ക് ശേഷമാണ് കറുത്ത ഷാളുകള്‍ യുവതികള്‍ക്ക് തിരിച്ചു നല്‍കിയത്. അണ്ണാ സര്‍വകലാശാല ബലാത്സംഗക്കേസില്‍ സ്റ്റാലിനെതിരെ പല സ്ഥലങ്ങളിലും കരിങ്കൊടി പ്രതിഷേധം നടന്നിരുന്നു. ഇതിന്റെ പശ്ചാത്തലത്തില്‍ ആണ് കറുപ്പ് വിലക്കിയത് എന്നാണ്…
Read More »യുവാവിന് നേരേ ആള്‍ക്കൂട്ട ആക്രമണം
കോഴിക്കോട്: മുക്കത്ത് മാനസികവെല്ലുവിളി നേരിടുന്ന യുവാവിനുനേരേ ആള്‍ക്കൂട്ട ആക്രമണം. മുക്കം സ്വദേശിയായ 34-കാരനെയാണ് ഒരു സംഘം യുവാക്കള്‍ കൂട്ടംചേര്‍ന്ന് മര്‍ദിച്ചത്. സംഭവത്തിന്റെ വീഡിയോദൃശ്യങ്ങളും പ്രതികള്‍ പകര്‍ത്തിയിരുന്നു. ഒരു യുവാവിനോട് മോശമായി പെരുമാറിയെന്ന് ആരോപിച്ചാണ് മാനസികവെല്ലുവിളി നേരിടുന്ന 34-കാരനെ യുവാക്കള്‍ മര്‍ദിച്ചത്. ആളൊഴിഞ്ഞ വീട്ടിലെത്തിച്ചായിരുന്നു ആക്രമണം. മര്‍ദനത്തിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തിയ പ്രതികള്‍ പണം ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തിയതായും പരാതിയുണ്ട്. പണം നല്‍കിയില്ലെങ്കില്‍ മര്‍ദനത്തിന്റെ വീഡിയോ പുറത്തുവിട്ട് അപമാനിക്കുമെന്നായിരുന്നു പ്രതികളുടെ ഭീഷണി. 18,000 രൂപയാണ്…
Read More »കെട്ടിടത്തിന്റെ മുകളില്‍നിന്ന് വീണ് വിദ്യാര്‍ഥിനി മരിച്ചു
കൊച്ചി: എറണാകുളത്ത് ഹോസ്റ്റല്‍ കെട്ടിടത്തിന്റെ മുകളില്‍നിന്ന് വീണ് മെഡിക്കല്‍ വിദ്യാര്‍ഥി മരിച്ചു. എറണാകുളം ചാലക്ക ശ്രീനാരായണ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിലെ രണ്ടാം വര്‍ഷ മെഡിക്കല്‍ വിദ്യാര്‍ഥി ഫാത്തിമത് ഷഹാന (21) ആണ് മരിച്ചത്. കോളേജിന്റെ ഹോസ്റ്റല്‍ കെട്ടിടത്തിലെ ഏഴാം നിലയില്‍നിന്ന് വീണാണ് മരണം സംഭവിക്കുന്നത്. ശനിയാഴ്ച്ച രാത്രിയാണ് സംഭവം. ഹോസ്റ്റലില്‍ അഞ്ചാം നിലയിലാണ് ഫാത്തിമത് താമസിക്കുന്നത്. ഏഴാം നിലയില്‍ ഉള്ള സുഹൃത്തുക്കളെ കാണാനെത്തിയതാണ്. സുഹൃത്തുക്കളോട് സംസാരിക്കുന്നതിനിടെ കാല്‍ വഴുതി…
Read More »ബന്ദിയാക്കിയ 19-കാരിയുടെ ഞെട്ടിക്കുന്ന വീഡിയോ പുറത്തുവിട്ട് ഹമാസ്
ജെറുസലേം: ബന്ദിയാക്കിയ ഇസ്രയേലി യുവതിയുടെ വീഡിയോ പുറത്തുവിട്ട് ഹമാസ്. 2023 ഒക്ടോബറില്‍ ഇസ്രയേലില്‍ ഹമാസ് നടത്തിയ ആക്രമണത്തിനുപിന്നാലെ ബന്ദിയാക്കിയ ലിറി അല്‍ബാഗ് (19) ന്റെ വീഡിയോ ആണ് പുറത്തുവിട്ടിട്ടുള്ളത്. തന്റെ മോചനം സാധ്യമാക്കണമെന്ന് ഇസ്രയേല്‍ സര്‍ക്കാരിനോട് 19-കാരി ഹീബ്രുഭാഷയില്‍ അഭ്യര്‍ഥിക്കുന്നതാണ് വീഡിയോയിലുള്ളതെന്ന് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടുചെയ്തു. അതിനിടെ, നമ്മുടെ സ്വന്തം കുട്ടികളാണ് ബന്ദികളായി കഴിയുന്നത് എന്നകാര്യം പരിഗണിച്ച് ഉടന്‍ തീരുമാനമെടുക്കണമെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനോടും ലോക നേതാക്കളോടും അഭ്യര്‍ഥിച്ച്…
Read More »ഇന്ത്യയിലേക്ക് വരേണ്ട, ഗംഭീറിനെതിരെ പരിഹാസവുമായി BJP നേതാവ്
ചെന്നൈ: സിഡ്‌നി ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യയുടെ പരാജയത്തിന് പിന്നാലെ പരിശീലകന്‍ ?ഗൗതം ?ഗംഭീറിനെ പരിഹസിച്ച് ബി.ജെ.പി നേതാവ്. തമിഴ്‌നാട് ബി.ജെ.പി വൈസ് പ്രസിഡന്റ് നാരായണന്‍ തിരുപ്പതിയാണ് ?ഗംഭീറിനെതിരെ രം?ഗത്തെത്തിയത്. ?ഗംഭീറിനെ ഓസ്‌ട്രേലിയയില്‍ തുടരാന്‍ ബി.സി.സി.ഐ അനുവദിക്കണമെന്ന് നാരായണ്‍ പരിഹസിച്ചു. എക്‌സിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ഈ പോസ്റ്റ് പിന്നീട് നാരായണന്‍ തിരുപ്പതി പിന്‍വലിച്ചു. ചോദിക്കുന്നതെല്ലാം കൊടുത്ത് ?ഗൗതം ?ഗംഭീറിനെ ഓസ്‌ട്രേലിയയില്‍ത്തന്നെ നിര്‍ത്തണമെന്ന് നാരായണ്‍ തിരുപ്പതി പരിഹാസരൂപേണ ആവശ്യപ്പെട്ടു. പത്തുവര്‍ഷത്തിനുശേഷമാണ് ഇന്ത്യയില്‍നിന്ന് ബോര്‍ഡര്‍…
Read More »കിടിലന്‍ ലുക്കില്‍ ജഗതിയുടെ തിരിച്ചുവരവ്
വാഹനാപകടത്തില്‍ ഗുരതരമായ പരിക്കേറ്റതിന് ശേഷം സിനിമയില്‍ നിന്ന് വിട്ടുനില്‍ക്കേണ്ടി വന്ന അതുല്യനായ നടനാണ് ജഗതി ശ്രീകുമാര്‍. മലയാള സിനിമയില്‍ അദ്ദേഹമുണ്ടാക്കിയ വിടവ് നികത്താന്‍ ഇനിയുമാര്‍ക്കും സാധിച്ചിട്ടില്ല. ആരാധകരെല്ലാം അദ്ദേഹത്തിന്റെ തിരിച്ചുവരവിനായുള്ള കാത്തിരിപ്പിലാണ്. 2022 ല്‍ സിബിഐ 5- ദി ബ്രെയ്ന്‍ എന്ന ചിത്രത്തില്‍ ജഗതി മുഖം കാണിച്ചിരുന്നു. ഇപ്പോഴിതാ കിടിലന്‍ മേക്കോവറില്‍ ഇതുവരെ ചെയ്യാത്ത രീതിയിലുള്ളൊരു വേഷത്തില്‍ ജഗതി ശ്രീകുമാര്‍ സിനിമയിലേക്ക് തിരിച്ചുവരികയാണ്. അരുണ്‍ ചന്ദു സംവിധാനം ചെയ്യുന്ന ‘വല’…
Read More »











