For the People
Janakeeyam
വാഹനാപകടത്തെത്തുടര്‍ന്ന് തര്‍ക്കം, അടിയേറ്റ് യാള്‍ മരിച്ചു
കൊച്ചി: വാഹനാപകടത്തെത്തുടര്‍ന്നുണ്ടായ തര്‍ക്കത്തിനിടെ അടിയേറ്റ് വീണയാള്‍ ചികിത്സയിലിരിക്കെ മരിച്ചു. കാഞ്ഞിരമറ്റം സ്വദേശി ഹനീഫ(54)യാണ് മരിച്ചത്. പുതുവര്‍ഷത്തലേന്ന് രാത്രി കാഞ്ഞിരമറ്റത്തുവെച്ചാണ് ഷിബു എന്നയാള്‍ ഹനീഫയെ മര്‍ദിച്ചത്. അടിയേറ്റ് റോഡില്‍വീണ് ഗുരുതരമായി പരിക്കേറ്റ ഹനീഫ ദിവസങ്ങളായി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഞായറാഴ്ചയാണ് മരണം സംഭവിച്ചത്. ഡിസംബര്‍ 31-ന് രാത്രി 11.45-ഓടെയാണ് സംഭവമുണ്ടായത്. കാഞ്ഞിരമറ്റത്ത് റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന ഷിബുവിന്റെ കാറിന് പിന്നില്‍ ഹനീഫയുടെ കാറിടിച്ചതാണ് സംഭവങ്ങളുടെ തുടക്കം. ഇതേത്തുടര്‍ന്ന് ഷിബു ഹനീഫയുമായി തര്‍ക്കത്തിലേര്‍പ്പെട്ടു. ഇതിനിടെയാണ് ഷിബുവിന്റെ…
Read More »സൈബര്‍ ട്രക്ക് പൊട്ടിത്തെറി; പിന്നില്‍ മുന്‍ സൈനിക ഉദ്യോഗസ്ഥന്‍
ലാസ് വെഗാസ്: ലാസ് വെഗാസിലെ ട്രംപ് ഹോട്ടലിന് പുറത്ത് ടെസ്ല സൈബര്‍ ട്രക്ക് പൊട്ടിത്തെറിച്ച സംഭവത്തിന് പിന്നില്‍ മുന്‍ ആര്‍മി ഉദ്യോഗസ്ഥനായ മാത്യൂ ലിവെല്‍സ്ബെര്‍ഗറാണെന്ന് റിപ്പോര്‍ട്ടുകള്‍. ട്രംപ് ഹോട്ടലിന്റെ പ്രധാന കവാടത്തിന് പുറത്താണ് സൈബര്‍ ട്രക്ക് പൊട്ടിത്തെറിച്ചത്. സംഭവത്തില്‍ ഒരാള്‍ കൊല്ലപ്പെടുകയും ഏഴോളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. 37-കാരനായ ലിവെല്‍സ്ബെര്‍ഗര്‍ കൊളറാഡോയില്‍ നിന്നാണ് സൈബര്‍ ട്രക്ക് വാടകയ്ക്ക് എടുത്തതെന്ന് ന്യൂയോര്‍ക്ക് പോസ്റ്റ് റിപ്പോര്‍ട്ടില്‍ പറയുന്നു. അവിടെ നിന്ന് ലാസ് വെഗാസ്…
Read More »കെജ്രിവാളിനെതിരെ മുന്‍ എം.പി പര്‍വേഷ് സാഹിബ
ന്യൂഡല്‍ഹി: ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പിനുള്ള ആദ്യഘട്ട സ്ഥാനാര്‍ഥി പട്ടിക പുറത്തുവിട്ട് ബി.ജെ.പി. ആകെയുള്ള 70-ല്‍ 29 സ്ഥാനാര്‍ഥികളുടെ പട്ടികയാണ് ബി.ജെ.പി പുറത്തുവിട്ടത്. ന്യൂഡല്‍ഹി മണ്ഡലത്തില്‍ മുന്‍ മുഖ്യമന്ത്രിയും ആം ആദ്മി പാര്‍ട്ടി കണ്‍വീനറുമായ അരവിന്ദ് കെജ്രിവാളിനെതിരെ മുന്‍ എം.പി പര്‍വേഷ് സാഹിബ് സിങ് വര്‍മയാണ് മത്സരിക്കുന്നത്. നിലവിലെ മുഖ്യമന്ത്രി അതിഷിക്കെതിരെ കല്‍കജി മണ്ഡലത്തില്‍നിന്ന് ബി.ജെ.പി നേതാവ് രമേഷ് ബിദുരി മത്സരിക്കും. സൗത്ത് ഡല്‍ഹിയില്‍ നിന്നുള്ള മുന്‍ എം.പിയാണ് രമേഷ് ബിദുരി.…
Read More »പതിനാലുകാരനെ കുത്തിക്കൊന്നു, ക്രൂരത സ്‌കൂളിന് പുറത്തുവെച്ച്
ന്യൂഡല്‍ഹി: ഡല്‍ഹിയിലെ ശക്കര്‍പുരില്‍ സഹപാഠിയുമായുള്ള തര്‍ക്കത്തെ തുടര്‍ന്ന് 14-കാരനെ കുത്തിക്കൊന്നു. രാജ്കിയ സര്‍വോദയ ബാലവിദ്യാലയത്തിലെ വിദ്യാര്‍ഥിയായിരുന്ന ഇഷു ഗുപ്ത(14) ആണ് കൊല്ലപ്പെട്ടത്. വെള്ളിയാഴ്ചയായിരുന്നു സംഭവം. സ്‌കൂളിലെ എക്‌സ്ട്രാ ക്ലാസുകള്‍ക്കിടെ ഇഷു മറ്റൊരു സഹപാഠിയായ കൃഷ്ണയുമായി തര്‍ക്കത്തിലേര്‍പ്പെട്ടതായാണ് പോലീസ് പറയുന്നത്. ക്ലാസ് അവസാനിച്ചതിന് ശേഷം കൃഷ്ണയും മറ്റ് മൂന്ന് നാല് പേരും ചേര്‍ന്ന് ഇഷുവിനെ ആക്രമിക്കുകയായിരുന്നു. പ്രതികളില്‍ ഒരാള്‍ കുട്ടിയുടെ തുടയില്‍ കുത്തി. പ്രാഥമിക ശുശ്രൂഷ നല്‍കിയതിന് ശേഷം സ്‌കൂള്‍ അധികൃതര്‍…
Read More »റിജിത്ത് വധം: RSS-BJP പ്രവര്‍ത്തകര്‍ കുറ്റക്കാരെന്ന് കോടതി,കണ്ടെത്തല്‍
കണ്ണൂര്‍: കണ്ണപുരം ചുണ്ടയില്‍ സി.പി.എം പ്രവര്‍ത്തകന്‍ റിജിത്തിനെ കുത്തിക്കൊലപ്പെടുത്തിയ കേസില്‍ ഒമ്പത് ആര്‍.എസ്.എസ്- ബി.ജെ.പി. പ്രവര്‍ത്തകര്‍ കുറ്റക്കാരെന്ന് കോടതി. തലശ്ശേരി അഡീഷണല്‍ സെഷന്‍സ് കോടതിയുടേതാണ് കണ്ടെത്തല്‍. 20 കൊല്ലം മുമ്പ് നടന്ന കൊലപാതകത്തിലാണ് ഇപ്പോള്‍ കോടതിയുടെ കണ്ടെത്തല്‍. കേസില്‍ ചൊവ്വാഴ്ച ശിക്ഷ വിധിക്കും. ചുണ്ടയിലും പരിസരത്തുമുള്ള ആര്‍.എസ്.എസ്.-ബി.ജെ.പി. പ്രവര്‍ത്തകരായ ഹൈവേ അനില്‍, പുതിയപുരയില്‍ അജീന്ദ്രന്‍, തെക്കേവീട്ടില്‍ ഭാസ്‌കരന്‍, ശ്രീജിത്ത്, ശ്രീകാന്ത്, രാജേഷ്, അജേഷ്, ജയേഷ്, രഞ്ജിത്ത് എന്നിവരാണ് പ്രതികള്‍. മൂന്നാംപ്രതി…
Read More »കേരളത്തില്‍ കാര്‍ഷികോത്സവത്തിന് കൊടിയേറി
ആര്‍.എ.ആര്‍.എസ് ഫാം കാര്‍ണിവല്‍-2025 രജിസ്‌ട്രേഷന്‍, മ്യൂസിയങ്ങള്‍, പുരാവസ്തു പുരാരേഖ വകുപ്പ് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍ ഉദ്ഘാടനം ചെയ്യുന്നു. ലോകത്താദ്യമായി സങ്കരയിനം തെങ്ങ് വികസിപ്പിച്ച ചരിത്ര പാരമ്പര്യമുള്ളതും ദീര്‍ഘമായ 108 വര്‍ഷങ്ങളുടെ പ്രവര്‍ത്തനമികവ് തെളിയിച്ചതുമായ സ്ഥാപനമാണ് കാസര്‍കോട് ജില്ലയിലെ പീലിക്കോട് ഉത്തരമേഖല കാര്‍ഷിക ഗവേഷണ കേന്ദ്രം. കാസര്‍ഗോഡ് ജില്ലാ പഞ്ചായത്തിന്റെ സഹകരണത്തോടെ പീലിക്കോട് കാര്‍ഷിക ഗവേഷണ കേന്ദ്രത്തില്‍, ആര്‍.എ.ആര്‍.എസ് ഫാം കാര്‍ണിവല്‍-2025 ജനുവരി ഒന്ന് മുതല്‍ 20 വരെ സംഘടിപ്പിക്കുകയാണ്. കാര്‍ഷികോത്സവത്തിന്റെ…
Read More »ആണവ ശാസ്ത്രജ്ഞന്‍ രാജഗോപാല ചിദംബരം അന്തരിച്ചു
മുംബൈ: പ്രശസ്ത ആണവ ശാസ്ത്രജ്ഞന്‍ രാജഗോപാല ചിദംബരം (89) അന്തരിച്ചു. വാര്‍ധക്യസഹജമായ രോഗങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. മുംബൈയിലെ സ്വകാര്യ ആശുപത്രിയില്‍ പുലര്‍ച്ചെ 3.20നായിരുന്നു അന്ത്യം. പൊക്രാന്‍ 1 (സ്മൈലിങ് ബുദ്ധ), പൊക്രാന്‍ 2 (ഓപ്പറേഷന്‍ ശക്തി) ആണവ പരീക്ഷണങ്ങളില്‍ നിര്‍ണായക പങ്കുവഹിച്ച ശാസ്ത്രജ്ഞനായിരുന്നു ചിദംബരം. കൂടാതെ കേന്ദ്ര സര്‍ക്കാരിന്റെ പ്രിന്‍സിപ്പല്‍ സയന്റിഫിക് ഉപദേഷ്ടാവായും പ്രവര്‍ത്തിച്ചു. ഭാഭ ആറ്റോമിക് റിസര്‍ച്ച് സെന്ററിന്റെ ഡയറക്ടറായും ആറ്റോമിക് എനര്‍ജി കമ്മീഷന്റെ ചെയര്‍മാനായും സേവനമനുഷ്ഠിച്ച…
Read More »തമിഴ്‌നാട്ടില്‍ പടക്കനിര്‍മാണശാലയില്‍ വന്‍പൊട്ടിത്തെറി; മരണം
വിരുദുനഗര്‍(തമിഴ്‌നാട്): തമിഴ്നാട്ടില്‍ പടക്കനിര്‍മാണശാലയിലുണ്ടായ പൊട്ടിത്തെറിയില്‍ ആറ് പേര്‍ മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റു. മരണപ്പെട്ടവരെല്ലാം ഫാക്ടറിയിലെ തൊഴിലാളികളാണ്. തമിഴ്നാട്ടിലെ വിരുദുനഗറിലെ സത്തൂരില്‍ പ്രവര്‍ത്തിക്കുന്ന സായ്റാം ഫയര്‍വര്‍ക്സ് ഫാക്ടറിയിലാണ് അപകടമുണ്ടായത്. സ്ഫോടനത്തില്‍ ഫാക്ടറിയിലെ നാല് മുറികള്‍ പൂര്‍ണമായും കത്തിനശിച്ചു. അപകടകാരണം കണ്ടെത്താനായിട്ടില്ല. ഷോട്ട് സര്‍ക്യൂട്ടോ പടക്കനിര്‍മാണ സാമഗ്രികള്‍ തമ്മില്‍ ഉരസിയപ്പോഴുണ്ടായ തീപ്പൊരിയോ ആകാം അപകടകാരണമെന്നാണ് സംശയിക്കുന്നത്. ഫയര്‍ഫോഴ്സും പോലീസും സ്ഥലത്തെത്തിയാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. പരിക്കേറ്റവരെ ആശുപത്രിയിലെത്തിച്ചു.
Read More »തെങ്ങ് കടപുഴകി വീണ് അഞ്ച് വയസ്സുകാരന് ദാരുണാന്ത്യം
പെരുമ്പാവൂര്‍: തെങ്ങ് കടപുഴകി വീണ് അഞ്ച് വയസ്സുകാരന് ദാരുണാന്ത്യം. അതിഥി തൊഴിലാളിയായ അസം സ്വദേശി മുഹമ്മദിന്റെ മകന്‍ അല്‍ അമീന്‍ ആണ് മരിച്ചത്. ശനിയാഴ്ച രാവിലെ എട്ട് മണിയോടെയാണ് അപകടം ഉണ്ടായത്. മരിച്ച കുട്ടി താമസിച്ചിരുന്ന വീടിന് സമീപത്ത് നിന്നിരുന്ന കേടായ തെങ്ങ് കടപുഴകി വീണാണ് അപകടമുണ്ടായത്. തെങ്ങിന് സമീപത്ത് തീയിട്ടിട്ടുണ്ടായിരുന്നു. അതിന് സമീപത്ത് നില്‍ക്കുമ്പോള്‍ കുട്ടിയുടെ ദേഹത്തേക്ക് തെങ്ങ് വീഴുകയായിരുന്നു. ഉടന്‍ തന്നെ ആലുവയിലെ സ്വകാര്യ ആശുപത്രിയിലേക്ക് എത്തിച്ചെങ്കിലും…
Read More »ചൈനയിലെ വൈറസ്: ആശങ്ക വേണ്ട – വീണാജോര്‍ജ്
തിരുവനന്തപുരം: ചൈനയില്‍ പടരുന്ന എച്ച്.എം.പി.വി വൈറസ് ബാധയില്‍ ആശങ്ക വേണ്ടെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ്. മഹാമാരിയാകാന്‍ സാധ്യത കല്‍പ്പിക്കുന്നതോ മറ്റു പ്രദേശങ്ങളിലേക്ക് വളരെ വേഗത്തില്‍ പടര്‍ന്നു പിടിക്കുന്നതോ ആയ വൈറസുകളെ ഒന്നും ചൈനയില്‍ ഈ അവസരത്തില്‍ കണ്ടെത്തിയതായി റിപ്പോര്‍ട്ടുകളില്ല. എങ്കിലും മലയാളികള്‍ ലോകത്തിന്റെ എല്ലാ ഭാഗങ്ങളിലുമുണ്ട് എന്നതിനാലും, ചൈനയുള്‍പ്പടെ ലോകത്തിന്റെ പലഭാഗങ്ങളില്‍ നിന്നും പ്രവാസികള്‍ നമ്മുടെ നാട്ടിലേക്ക് എത്തുന്നതിനാലും ജാഗ്രത പുലര്‍ത്തണമെന്നും മന്ത്രി വ്യക്തമാക്കി. ലഭ്യമായ വിവരങ്ങള്‍ അനുസരിച്ച്…
Read More »











