For the People
Janakeeyam
യുവതിയും ഇരട്ടക്കുട്ടികളും കൊല്ലപ്പെട്ട സംഭവം: പ്രതികള്‍ പിടിയില്‍
കൊച്ചി: കൊല്ലം അഞ്ചലില്‍ യുവതിയേയും ഇരട്ടക്കുട്ടികളെയും കൊലപ്പെടുത്തിയ സംഭവത്തില്‍ 18 വര്‍ഷങ്ങള്‍ക്ക് ശേഷം പ്രതികള്‍ പിടിയില്‍. അഞ്ചല്‍ സ്വദേശികളും മുന്‍ സൈനികരുമായ ദിബില്‍ കുമാര്‍ കണ്ണൂര്‍ സ്വദേശിയായ രാജേഷ് എന്നിവരാണ് പിടിയിലായത്. പോണ്ടിച്ചേരിയില്‍ നിന്ന് സി.ബി.ഐ ചെന്നൈ യൂണിറ്റാണ് ഇരുവരെയും പിടികൂടിയത്. പ്രതികളെ കൊച്ചി സി.ജെ.എം കോടതിയില്‍ ഹാജരാക്കി. 2006 ഫെബ്രുവരിയിലാണ് കൊല്ലം അഞ്ചല്‍ സ്വദേശിയും അവിവാഹിതയുമായ രഞ്ജിനിയേയും അവരുടെ ഇരട്ടക്കുട്ടികളായ പെണ്‍കുട്ടികളെയും കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തുന്നത്. തുടര്‍ന്ന്…
Read More »പുതുവര്‍ഷത്തിലെ സാമ്പത്തിക മാറ്റങ്ങള്‍ എന്തെല്ലാം
2024 അവസാനിച്ച് 2025 പിറക്കുമ്പോള്‍ സാമ്പത്തിക രംഗവുമായി ബന്ധപ്പെട്ട ചില ചട്ടങ്ങളിലും മാറ്റം പ്രാബല്യത്തില്‍ വരികയാണ്. കുടുംബങ്ങളെയും പ്രൊഫഷണലുകളെയും യാത്രക്കാരെയുമെല്ലാം ബാധിക്കുന്നതാണ് ചില മാറ്റങ്ങള്‍. ഇതില്‍ പ്രധാനപ്പെട്ട ചില ചട്ടങ്ങള്‍ ഏതെല്ലാമെന്ന് പരിശോധിക്കാം. 1.ജിഎസ്ടി കംപ്ലയന്‍സ് ചരക്ക് സേവന നികുതിയുമായി ബന്ധപ്പെട്ട ചില ചട്ടങ്ങളില്‍ ജനുവരി ഒന്നു മുതല്‍ ചില നിര്‍ണായകമായ മാറ്റങ്ങള്‍ പ്രാബല്യത്തില്‍ വരും. ജിഎസ്ടി പോര്‍ട്ടലിന്റെ സുരക്ഷ ഉറപ്പാക്കല്‍, ഇ-വേ ബില്ലിലെ മാറ്റം എന്നിവയാണ് ഇതില്‍ പ്രധാനം.…
Read More »രാജ്യത്തെ ആദ്യ കണ്ണാടിപ്പാലം തുറന്നു
ചെന്നൈ: കന്യാകുമാരി വിവേകാനന്ദ പാറയ്ക്കും തിരുവള്ളുവര്‍ പ്രതിമയ്ക്കും മധ്യേ രാജ്യത്തെ ആദ്യ കണ്ണാടിപ്പാലം ഉയര്‍ന്നു. ത്രിവേണി സംഗമമഭൂമിയില്‍ തിങ്കളാഴ്ച തമിഴ്നാട് മുഖ്യമന്ത്രി എംകെ.സ്റ്റാലിന് പാലം നാടിന് സമര്‍പ്പിച്ചു. സുതാര്യമായ ഗ്ലാസ് പ്രതലം ഉള്‍ക്കൊള്ളുന്ന പാലം അതുല്യമായ ദൃശ്യാനുഭവം നല്‍കുന്ന തരത്തിലാണ് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. കടലിന്റെ അതിമനോഹരമായ കാഴ്ച സന്ദര്‍ശകര്‍ക്ക് പാലത്തില്‍നിന്ന് കിട്ടും. തിരുക്കുറളിന്റെ രചയിതാവ് തിരുവള്ളുവര്‍ക്ക് ആദരം അര്‍പ്പിച്ചുകൊണ്ട് 37 കോടി രൂപ ചെലവിലാണ് തമിഴ്നാട് സര്‍ക്കാര്‍ പാലം നിര്‍മിച്ചത്.…
Read More »വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച കേസില്‍ അധ്യാപകന് കഠിന തടവ്
തിരുവനന്തപുരം: പോക്സോ കേസില്‍ ട്യൂഷന്‍ അധ്യാപകന് 111 വര്‍ഷം കഠിന തടവ് വിധിച്ച് കോടതി. പ്ലസ് വണ്‍ വിദ്യാര്‍ഥിനിയെ ലൈംഗികമായി പീഡിപ്പിച്ച കേസിലാണ് ശിക്ഷാവിധി വന്നത്. സര്‍ക്കാര്‍ ഉദ്യോഗസ്ഥനായ പ്രതി കുട്ടിയെ വീട്ടിലേക്ക് വിളിച്ചുവരുത്തി പീഡിപ്പിപ്പിക്കുകയായിരുന്നു. തിരുവനന്തപുരം പ്രത്യേക പോക്സോ കോടതിയാണ് ശിക്ഷ വിധിച്ചത്.
Read More »പുതുവത്സരാഘോഷം: തിരിച്ചറിയാന്‍ കഴിയാത്തവിധം മാസ്‌ക് ധരിക്കരുത്
രാജ്യത്തെ മെട്രോ നഗരങ്ങളെല്ലാം പുതുവത്സര ആഘോഷങ്ങള്‍ക്കുള്ള തയ്യാറെടുപ്പുകള്‍ പൂര്‍ത്തിയാക്കിക്കഴിഞ്ഞു. പുതുവര്‍ഷത്തെ വരവേല്‍ക്കാന്‍ മണിക്കൂറുകള്‍ ബാക്കിനില്‍ക്കെ ആഘോഷങ്ങളില്‍ പങ്കുചേരാന്‍ എത്തുന്നവര്‍ക്കുള്ള നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചിരിക്കുകയാണ് ബെംഗളൂരു പോലീസ്. മുഖം തിരച്ചറിയാന്‍ കഴിയാത്തവിധത്തിലുള്ള മാസ്‌കിനും വിസില്‍ ഉപയോഗിക്കുന്നതിനും ബെംഗളൂരു പോലീസ് വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. കുട്ടികള്‍ക്കും കുടുംബങ്ങള്‍ക്കും ആരോചകരമാകുന്ന തരത്തിലുള്ള വിസിലുകളാണ് ചില യുവാക്കള്‍ ഉപയോഗിക്കുന്നത്. വിസില്‍ നിരോധിച്ചുള്ള ഉത്തരവ് പങ്കുവെച്ചുകൊണ്ട് ബെംഗളൂരു പോലീസ് കമ്മീഷണര്‍ ബി. ദയാനന്ദ പറഞ്ഞു. കുട്ടികളെയും സ്ത്രീകളെയും ശല്യം ചെയ്യാനായി ചിലര്‍…
Read More »ഐഫോണിലെ അപകടം കണ്ടെത്തി ഡെവലപ്പര്‍
ഉത്പന്നങ്ങളിലും സേവനങ്ങളിലും ഉടനീളം അമേരിക്കന്‍ ടെക് കമ്പനിയായ ആപ്പിളിന് സ്വകാര്യതാ പ്രോട്ടോകോളുകളുണ്ട്. 2019-ല്‍ സ്വകാര്യത എന്ന ക്യാമ്പയിനുതന്നെ കമ്പനി തുടക്കമിട്ടിരുന്നു. എന്നാല്‍ നമ്മള്‍ കരുതുന്നത്ര സ്വകാര്യമല്ല ഐഫോണെന്നാണ് ജെഫ് ജോണ്‍സണ്‍ എന്ന ഡെവലപ്പര്‍ വ്യക്തമാക്കുന്നത്. iOS 18-ല്‍ പ്രവര്‍ത്തിക്കുന്ന ഐഫോണിലും MacOS Sequoia-യില്‍ പ്രവര്‍ത്തിക്കുന്ന മാക്സിലും എന്‍ഹാന്‍സ്ഡ് വിഷ്വല്‍ സെര്‍ച്ച് എന്ന ഫീച്ചര്‍ പ്രവര്‍ത്തനക്ഷമമാക്കിയിട്ടുണ്ടെന്നാണ് ജെഫ് ജോണ്‍സണ്‍ പറയുന്നത്. ഡിഫോള്‍ട്ടായി പ്രവര്‍ത്തനക്ഷമമാക്കിയ നിലയിലാണ് ഈ സംവിധാനമുള്ളത്. ഇതുവഴി നിങ്ങളുടെ ഫോണിലുള്ള…
Read More »13,000 സര്‍ക്കാര്‍ വാഹനങ്ങള്‍ ഉപേക്ഷിക്കാന്‍ മഹാരാഷ്ട്ര
മുംബൈ: പതിനഞ്ച് വര്‍ഷമോ അതിലേറെയോ പഴക്കമുള്ള സര്‍ക്കാര്‍, സ്വകാര്യ വാഹനങ്ങള്‍ ഒഴിവാക്കാന്‍ മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് ഉത്തരവിട്ടു. കൂടാതെ, കാലാവധി കഴിഞ്ഞ 13,000 സര്‍ക്കാര്‍ വാഹനങ്ങള്‍ ഉപേക്ഷിക്കുമെന്ന പ്രഖ്യാപനവും ഫഡ്‌നാവിസ് നടത്തി. പൊതുഗതാഗതരംഗത്തുനിന്ന് 15 വര്‍ഷം പഴക്കമുള്ള ബസുകളുള്‍പ്പെടെയാണ് ഒഴിവാക്കുക. ശേഷിക്കുന്ന ബസുകള്‍ എല്‍എന്‍ജി, സിഎന്‍ജി സംവിധാനത്തിലേക്ക് മാറ്റുമെന്നും അദ്ദേഹം അറിയിച്ചു. സര്‍ക്കാരിന്റെ വിവിധ വകുപ്പുകളുടെ അടുത്ത നൂറ് ദിവസത്തേക്കുള്ള പദ്ധതികളെ കുറിച്ചുള്ള അവലോകനയോഗത്തിലാണ് മുഖ്യമന്ത്രി വിഷയത്തില്‍ തീരുമാനം…
Read More »ഒരു ലക്ഷത്തിലധികം കേസുകള്‍ തീര്‍പ്പാക്കി ഹൈക്കോടതി
കൊച്ചി: 2024 ജനുവരി ഒന്നു മുതല്‍ ഡിസംബര്‍ 27 വരെ തീര്‍പ്പാക്കിയത് 1,10,666 കേസുകള്‍. റെക്കോര്‍ഡ് നേട്ടമാണിതെന്നാണ് വിലയിരുത്തുന്നത്. 11,140 കേസുകള്‍ തീര്‍പ്പാക്കിയ ജസ്റ്റിസ് പി.വി.കുഞ്ഞികൃഷ്ണന്‍ ആണ് കേസുകള്‍ തീര്‍പ്പാക്കുന്നതില്‍ മുന്‍പില്‍. 8320 കേസുകള്‍ തീര്‍പ്പാക്കി ജസ്റ്റിസ് സി.എസ്.ഡയസാണ് തൊട്ടുപിന്നില്‍. ജസ്റ്റിസ് എന്‍.നഗരേഷ് 6,756 കേസുകളും ജസ്റ്റിസ് ബെച്ചു കുര്യന്‍ തോമസ് 6,642 കേസുകളും ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ 6,196 കേസുകളും തീര്‍പ്പാക്കി. മറ്റ് ജഡ്ജിമാര്‍ തീര്‍പ്പാക്കിയ കേസുകളുടെ കണക്കുകള്‍…
Read More »ലോകത്ത് പുതുവര്‍ഷം പിറന്നു
പുത്തന്‍ പ്രതീക്ഷകളുമായി ലോകത്ത് പുതുവര്‍ഷം പിറന്നു. പസഫിക് സമുദ്രത്തിലെ ദ്വീപ് രാഷ്ട്രമായ റിപ്പബ്ലിക് ഓഫ് കിരിബാസിലെ ക്രിസ്മസ് ഐലന്റിലാണ് ആദ്യം പുതുവത്സരമെത്തിയത്. അല്‍പസമയത്തിനകം ന്യൂസിലാന്‍ഡില്‍ പുതുവര്‍ഷമെത്തും. നാളെ ഇന്ത്യന്‍ സമയം അഞ്ചരയ്ക്ക് അമേരിക്കയിലെ ബേക്കര്‍ ഐലന്റിലാണ് പുതുവത്സരം അവസാനമെത്തുക. പസഫിക് സമുദ്രത്തിലെ ദ്വീപ് രാഷ്ട്രമായ റിപ്പബ്ലിക് ഓഫ് കിരിബാസിലെ ക്രിസ്തുമസ് ഐലന്റിലാണ് 2025ന്റെ പുതുവത്സരപ്പിറവി. ഇന്ത്യന്‍ സമയം ഇന്ന് ഉച്ചതിരിഞ്ഞ് മൂന്നരയ്ക്കാണ് ക്രിസ്തുമസ് ഐലന്റില്‍ പുതുവത്സരം പിറക്കുന്നത്. ഇന്ത്യന്‍ സമയം…
Read More »‘ബേബി ജോണ്‍’ സിനിമക്ക് പകരം ‘മാര്‍ക്കോ’ പ്രദര്‍ശിപ്പിച്ച് തിയേറ്ററുകള്‍
വരുണ്‍ ധവാന്‍ നായകനായെത്തിയ ഏറ്റവും പുതിയ ചിത്രമായ ബേബി ജോണിന് പകരം ഉണ്ണി മുകുന്ദന്‍ ചിത്രം മാര്‍ക്കോ പ്രദര്‍ശിപ്പിച്ച് തിയേറ്ററുകള്‍. ടൈംസ് ഓഫ് ഇന്ത്യ ഉള്‍പ്പെടെയുള്ള ദേശീയ മാധ്യമങ്ങളാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്നത്. മാര്‍ക്കോയുടെ ഹിന്ദി പതിപ്പ് ആണ് പ്രദര്‍ശിപ്പിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. വരുണ്‍ ധവാന്‍ ചിത്രം മോശം പ്രകടനം കാഴ്ചവെക്കുന്നു എന്നതിന്റെ അടിസ്ഥാനത്തിലാണ് തിയറ്ററുകളുടെ തീരുമാനമെന്നാണ് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട്. കുറച്ച് തിയേറ്ററുകളില്‍ മാത്രം റിലീസായ മാര്‍ക്കോയുടെ ഹിന്ദി…
Read More »











